❤️അനന്തഭദ്രം 4❤️ [രാജാ]

Posted by

തലകുമ്പിട്ട് നിന്നിരുന്ന എന്റെ താടിയിൽ പിടിച്ചുയർത്തിയ അവൾ എന്റെ കണ്ണിൽ നോക്കി കുഴഞ്ഞു തുടങ്ങിയ നാക്കു കൊണ്ട് അത് ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല….

 

“”ജന്മം തന്ന തന്തയെക്കാൾ വിശ്വാസം ആണ് അനന്തു എനിക്ക് നിന്നെ…. അതും ഈ കാര്യത്തിൽ പോലും….മകൾ വളരുന്നതിനൊപ്പം അവളുടെ ഉടലും വളർന്നപ്പോൾ അയാളുടെ കണ്ണിൽ ഞാൻ കണ്ടത് ഇരയെ കണ്ട വെറി പിടിച്ച ഒരു വേട്ട നായയുടെ തീക്ഷണതയെ പോലും തോൽപ്പിക്കുന്ന കത്തുന്ന കാമം ആയിരുന്നു… അയാൾ വീട്ടിൽ ഉള്ളപ്പോൾ എന്നെ അയാളുടെ ഒപ്പം തനിച്ചാക്കി പുറത്തു പോകാൻ പോലും എന്റെ മമ്മി ഭയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു അനന്തു… ഇന്നും ആ പേടി എന്റെ മമ്മിക്കുണ്ട്……”‘
കരയാൻ വെമ്പിയ അവളുടെ കണ്ണുകളെ തുടക്കുവാൻ ഉയർത്തിയ എന്റെ കരതലങ്ങളിൽ മുഖമമർത്തി അവൾ കുറച്ചു നേരം നിന്നു….

പെട്ടന്ന് എന്തോ അസ്വസ്ഥത തോന്നിയ അവൾ എന്നെ വിട്ട് മാറി… വായ പൊത്തി ഓടാൻ തുടങ്ങിയപ്പോഴേക്കും വായിൽ നിന്നും മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും അവശിഷട്ടങ്ങൾ അവളുടെ വസ്ത്രത്തിൽ ആയിരുന്നു….
പിന്നാലെ ഞാൻ ചെല്ലുമ്പോൾ അവൾ ബാത്ത്റൂമിലെ വാഷ് ബേസ്നിലേക്ക് കുനിഞ്ഞു നിന്ന് ശർദിക്കുവാണ്….
ഞാൻ അവളുടെ പുറം തടവി കൊടുത്തു….വായയും കഴുകി വന്ന അവൾക്കു ഞാൻ കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ ആണ് അവളുടെ ടീ ഷർട്ട്‌ എല്ലാം ചീത്തയായിരിക്കുന്നത് ഞാൻ കണ്ടത്…. ഞാൻ അവളുടെ റൂമിൽ പോയി ബാഗ് എടുത്തു കൊടുന്നു…..അവൾ അത് വാങ്ങി ഒരു ഓഫ്‌ വൈറ്റ് കളർ ബനിയൻ എടുത്തു….തൊട്ടടുത്ത നിമിഷം അവിടെ നിന്ന് കൊണ്ട് തന്നെ അവൾ ഇട്ടിരുന്ന ടീ ഷർട്ട്‌ ഉയർത്തി…. പെട്ടന്ന് തന്നെ ഞാൻ തിരിഞ്ഞു നിന്നുവെങ്കിലും അവളുടെ അഴകൊത്ത വയറും പൊക്കിൾ ചുഴിയും ഞാൻ കണ്ടിരുന്നു…..

 

“നീ തിരിഞ്ഞു നിൽക്കുവോന്നും വേണ്ടാ…നിന്റെ മുന്നിൽ ഒരു തുണി പോലുമില്ലാതെ നിന്നാലും നീ എന്നെ ഒന്നും ചെയ്യില്ലാന്നു എനിക്ക് വിശ്വാസമുണ്ട്…..””
എന്റെ തോളിൽ പിടിച്ചു അവൾക്ക് നേരെ തിരിച്ചു നിർത്തി അത് പറയുമ്പോൾ അവൾ ഡ്രസ്സ്‌ എടുത്തിടാതെ നിൽക്കുകയായിരുന്നു….ക്രീം കളർ ബ്രായിലും വെള്ള ലെഗ്ഗിൻസ്ഇലും അവൾ യാതൊരു ഭാവഭേദവും കൂടാതെ എന്നെ തന്നെ നോക്കി നിന്നു…വലതു കയ്യ് ഇടുപ്പിൽ കുത്തി ഇടത് കയ്യിൽ മാറിയിടാനുമുള്ള ബനിയനുമായാണ് പുള്ളിക്കാരിത്തിയുടെ നിൽപ്പ്…

 

“നീ തന്നെ എന്നെ ഇത് ഇടീപ്പിച്ചു താ…”

ഡ്രസ്സ്‌ എന്റെ കയ്യിൽ തന്നു കൊണ്ട് പെണ്ണ് കൊഞ്ചി….

ആദ്യം ഒന്ന് മടിച്ചുവെങ്കിലും ഞാൻ തന്നെ അവൾക്ക് ഡ്രസ്സ്‌ ഇട്ട് കൊടുത്തു…ബനിയൻ കയ്യിലൂടെ ഇട്ട് താഴെക്ക് വലിക്കുമ്പോൾ അവളുടെ മുയൽകുഞ്ഞുങ്ങളെ അറിയാതെ ആണേലും എന്റെ വിരലുകൾ തൊട്ട് തലോടി…. അപ്പോഴും യാതൊരു കൂസലും കൂടാതെ
എന്റെ കണ്ണിൽ തന്നെ നോക്കിയുള്ള ആ നിൽപ്പ് അവൾക്ക് എന്നിലുള്ള വിശ്വാസമായിരുന്നു എന്നോട് പറയാതെ പറഞ്ഞത്….അവൾ വീണ്ടും ബാത്ത്റൂമിൽ പോയി ഇട്ടിരുന്ന് ടീ ഷർട്ട്‌ കഴുകി വിരിച്ചു… മുഖവും കഴുകി ഫ്രഷ് ആയി അഴിഞ്ഞു കിടന്നിരുന്ന മുടി കെട്ടി വച്ചു എന്റെ അരികിലേക്ക് വന്നു…..

 

“ഞാൻ ഇവിടെ നിന്റെ കൂടെ കിടന്നോട്ടെ അനന്തു… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…. “‘
ബെഡിൽ കയറി ഇരുന്നു കൊണ്ടാണ് സെലിൻ അത് ചോദിച്ചത്….

 

 

Leave a Reply

Your email address will not be published. Required fields are marked *