❤️അനന്തഭദ്രം 4❤️ [രാജാ]

Posted by

അവൾ പുഞ്ചിരിയോടെ തലയാട്ടി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..

“നീ അത് കണ്ടോ അനന്തു..അവളുടെ ചിരി? ”

പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് റോഡിനുമപ്പുറം ക്രോസ്സ് ചെയ്തു വരുവാൻ വേണ്ടി കുടയും ചൂടി നിൽക്കുന്ന മായയെ ആണ് …
മഴനൂല്കൾക്കുമപ്പുറം കുടകീഴിൽ, ഒരു ചിരി എപ്പോഴും തെളിഞ്ഞു കിടക്കുന്ന മായയുടെ മുഖം…

 

“”വിഷാദത്തിലാണ്ടു പോയ അവളെ വളരെ കഷ്ട്ടപ്പെട്ടാണ് ഞാൻ ചിരിക്കാൻ പഠിപ്പിച്ചത്…ആ ചിരി മായ്ക്കാൻ ശ്രമിച്ചാൽ എന്റെ പപ്പയല്ല വേറെ ആരാണെങ്കിൽ കൂടി എനിക്ക് അതു സഹിക്കാനാവില്ല..ഞാനതിനു അനുവദിക്കുകയുമില്ല …അങ്ങനെ സംഭവിച്ചാൽ ആ നിമിഷം ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് പോലും പറയാനാവില്ല…”‘

മലവെള്ളപ്പാച്ചിൽ പോലെ ശക്തമായ വാക്കുകൾ അവളിൽ നിന്നും ഒഴുകി വന്നപ്പോൾ ഞാൻ പതിയെ അവളുടെ മുഖം എന്റെ കൈകുമ്പിളിൽ കോരിയെടുത്തു ആ നെറ്റിയിലേക്ക് ചുണ്ടുകൾ അമർത്തി പതിയെ മന്ത്രിച്ചു…

“”നീയാണ് പെണ്ണ്… നിന്നെപ്പോലുള്ളവർ ഒരു നൂറു പേര് ഉണ്ടായാൽ മതി നിങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ തടയാൻ…”””

 

എന്റെ കൈകുമ്പിളിൽ മുഖമമർത്തി ഒരു മാടപ്രാവിനെ പോലെ മിഴികളടച്ചു നിന്നിരുന്ന
അവളിൽ നിന്ന് സന്തോഷത്തിന്റെ നീർത്തുള്ളികൾ പുറത്തു ചാടാൻ വെമ്പുകയായിരുന്നു അപ്പോൾ………

കുറച്ചു നേരം കഴിഞ്ഞു സെലിനോടും മായയോടും യാത്ര പറഞ്ഞ്, അയൽപ്പക്കങ്ങളിൽ നിന്നും എന്റെ നേരെ നീളുന്ന നോട്ടങ്ങളെയും അവഗണിച്ചു കൊണ്ട് ഞാൻ ഇറങ്ങുമ്പോൾ, അത്രയും നേരം ഇരുളടഞ്ഞു കിടന്നിരുന്ന മാനത്തെ കാർമേഘങ്ങളെ വകഞ്ഞു മാറ്റി അസ്തമയസൂര്യന്റെ രശ്മികൾ ഭൂമിദേവിയെ പുണരുന്നുണ്ടായിരുന്നു….

 

************—————**********

വീട്ടിലേക്കു ചെന്നു കയറുമ്പോൾ അവിടെ സുരേന്ദ്രനങ്കിളും ദിനേഷെട്ടനും മീനാക്ഷിയും ഉണ്ടായിരുന്നു….ഭദ്രയുടെ വിവാഹം ക്ഷണിക്കാൻ വന്നതാണ് അവർ…എന്നെ കൂടി കണ്ടു പറഞ്ഞിട്ട് ഇറങ്ങാം എന്നു കരുതി കാത്തുനിൽക്കുകയായിരുന്നു….

ഭദ്രയെ എനിക്ക് വേണ്ടി ആലോചിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യം അറിഞ്ഞപ്പോൾ അങ്കിളിനും ദിനേഷെട്ടനും അതിനു താല്പര്യകുറവൊന്നും ഉണ്ടായിരുന്നില്ലന്നും, എന്നാൽ അതിന് മുൻപ് സുദേവ്ന്റെ ആലോചന വന്നപ്പോൾ അത് എല്ലാം കൊണ്ടും നല്ലതെന്നു തോന്നി ഉറപ്പിച്ചതാണ്ന്നും അവർ പറഞ്ഞു…മാത്രമല്ല ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ കൊണ്ട് വന്ന ആലോചനയായത് കൊണ്ട് അവർക്ക് അങ്ങനെയങ്ങു ഒഴിവാക്കാനും പറ്റത്തില്ലായിരുന്നു….

“”അതിനിപ്പോ എന്താ… എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു ഉറപ്പിച്ച ബന്ധമല്ലേ സുദേവിന്റെ… ആ പെൺകുട്ടിക്കും താല്പര്യം…വിവാഹം മംഗളകരമായി നടക്കട്ടെ…..””
അച്ഛൻ പറഞ്ഞു…..

സുദേവിന്റെ താല്പര്യപ്രകാരം വിവാഹം വളരെ ലളിതമായി നാട്ടിലെ ദേവിക്ഷേത്രത്തിൽ വച്ചു ചടങ്ങ് മാത്രമായി നടത്തുന്നതിനാൽ താലികെട്ടിനും അതു കഴിഞ്ഞുള്ള വിവാഹസൽക്കാരത്തിനും ഏറ്റവും അടുത്ത ആൾക്കാരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂത്രേ….

Leave a Reply

Your email address will not be published. Required fields are marked *