മം ശെരി…ഡീ… ഒരു ഉമ്മ തരോ….
അയ്യടാ.. വേണെങ്കിൽ നേരിട്ട് വന്ന് വാങ്ങിച്ചോ… ഫോണിലൂടെ ഒന്നും തരാൻ പറ്റില്ല…
ഓഹ് അങ്ങനാണോ.. എന്നാപ്പിന്നെ നേരിൽ വന്നിട്ട് തന്നെ കാര്യം…
ചുമ്മാ പുളു അടിക്കാതെ നീ ഫോൺ വെച്ചേ വിനൂ…
മം ശെരി ശെരി… ഗുഡ് നൈറ്റ്…
മം ഗുഡ് നൈറ്റ്…
അങ്ങനെ സൊള്ളലിന്റെ ആദ്യ തുടക്കം അവിടെ അവസാനിപ്പിച്ചുകൊണ്ട് അമ്മയുടെ കയ്യിൽ മൊബൈലും കൊടുത്തു ഞാൻ നേരെ ബെഡ്ഡ്‌റൂമിലേക്ക് നടന്നു…
വളരെ സന്തോഷത്തോടെ തുള്ളിച്ചാടിയാണ് ഞാൻ റൂമിലോട്ട് ചെന്നതെങ്കിലും എന്നെ കാത്തു വലിയൊരു സർപ്രൈസ് അവിടെ ഇരിപ്പുണ്ടായിരുന്നു.. മുഖവും വീർപ്പിച്ചു കലിപൂണ്ട രൂപവുമായി എന്റെ സ്വന്തം ചേച്ചി….
ചേച്ചിയുടെ കലിപ്പിലുള്ള നോട്ടവും നടത്തവും എല്ലാം കൂടി കണ്ടപ്പോൾ പെട്ടന്ന് എന്റെ മനസ്സിലേക്ക് കടന്നുവന്നത് ഈ ഭൂതം എങ്ങാനും ഇനി ഇത്ര നേരം ഞാൻ സംസാരിച്ചത് ഒളിഞ്ഞു കേട്ടു കാണോ എന്നായിരുന്നു…
എന്റെ ഭാഗത്തു നിന്നുള്ള പരുങ്ങൽ കൂടി കണ്ടതോടെ ചേച്ചി കുറച്ചു ഗൗരവം നടിച്ചു എന്നെ ഉള്ളിലേക്ക് വിളിച്ചു…
എവടെയായിരുന്നടാ ഇത്രയും നേരം…
മിക്കവാറും ഫോൺ വിളി ചേച്ചി കണ്ടുകാണും എന്നുറപ്പുള്ളത് കൊണ്ട് ഞാനത് തിരുത്താൻ നിന്നില്ല…
ഒരു കാൾ വന്നതായിരുന്നു…
ആരാണാവോ ഇത്ര കാര്യായിട്ട് സംസാരിക്കാൻ മാത്രം… അതും ഇത്രയും നേരം..
വേറാരും അല്ല.. ലച്ചുവായിരുന്നു….
ലച്ചുവോ… അവളെന്തിനാ നിന്നെ വിളിക്കുന്നെ… അതും ഈ നേരത്ത്..
എന്റെ പൊന്നു ചേച്ചി നീയെന്താ വെല്ല കുറ്റവാളികളോട് സംസാരിക്കുന്നത് പോലെ സംസാരിക്കുന്നെ….
പിന്നെ നിന്നോട് ഞാൻ എങ്ങനാ സംസാരിക്കേണ്ടേ… പാതിരാത്രിക്ക് കണ്ട പെണ്ണുങ്ങളുമായി ഒലിപ്പീരു നടത്തീട്ട്… ചൂടാവല്ലേ എന്നോ…
നീ എന്തൊക്കെയാ ചേച്ചി ഈ പറയുന്നേ… അത് നമ്മുടെ ലച്ചു അല്ലെ…
ഓഹോ അപ്പൊ നമ്മുടെ ലച്ചുവരെ ഒക്കെയായില്ലേ….അത്രക്ക് സംസാരിക്കാൻ മുട്ടിനിൽക്കായിരുന്നെങ്കിൽ നീ പിന്നെന്തിനാ ഇങ്ങോട്ട് വന്നത് അവിടെ തന്നെ നിന്നാൽ പോരായിരുന്നോ…
എന്റെ പുന്നാര ചേച്ചി നീ കരുതുന്ന പോലെ ഒന്നും ഇല്ല.. ഒന്ന് മനസ്സിലാക്ക്…
ഇനിയും ഞാൻ നിന്നെ വിശ്വസിക്കണോ…
ഞാൻ പറയുന്നത് ഫുള്ളായി നീയൊന്ന് കേൾക്ക് എന്നിട്ട് വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്ക്.. ഉള്ളിലുള്ള ദേഷ്യം പിടിച്ചമർത്തിക്കൊണ്ട് ഞാനത് പറഞ്ഞവസാനിപ്പിച്ചു…
എനിക്കൊന്നും കേൾക്കണ്ട…നീ ആരോടാച്ച സംസാരിച്ചോ.. എനിക്കെന്താ..
അതും കൂടി കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും പോയി…