ഇനി പറഞ്ഞിട്ട് കാര്യമില്ല മോനെ.. ആൾറെഡി ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയി… ഇനി തേക്കാൻ വെല്ല ഉദ്ദേശം ഉണ്ടെങ്കിൽ ഞാൻ നിന്റെ പേരും എഴുതി വെച്ച് ചത്തുകളയും…
എന്റെ പൊന്നോ ഞാൻ ചുമ്മാ പറഞ്ഞതാണേ… അല്ല ഇപ്പൊ നിന്റെ പ്രായൊക്കെ എവടെ പോയി….
പ്രായത്തിലൊക്കെ എന്തിരിക്കുന്നു… അത് വെറും അക്കം മാത്രല്ലേ… ഉദാഹരണത്തിന് നമ്മളെ രണ്ടു പേരെയും നോക്കിയാൽ ഞാൻ നിന്നെക്കാളും താഴെ ആണെന്നെ പറയൂ…
അയ്യോടാ… പ്രായം കുറവുള്ളൊരു ആള് വന്നേക്കുന്നു… സത്യം പറയടി നീ എന്നേക്കാൾ നാലഞ്ചു വയസ്സിനു മൂത്തതല്ലേ… തോറ്റു തോറ്റു പഠിച്ചിട്ടു എന്റെ ചേച്ചിടെ ഒപ്പം എത്തിയതല്ലേ നീ..
പോടാ പട്ടി…
പട്ടി നിന്റെ തന്ത…..
നീ എന്റെ അച്ഛനെ വിളിച്ചൂലെ… ഇനി എന്നോട് മിണ്ടണ്ടാ…
അപ്പോഴേക്കും പിണങ്ങിയോ… കൊച്ചു കുട്ടികളെ പോലെ.. ഒന്നില്ലേലും എന്നേക്കാൾ പക്വത കാണിക്കേണ്ട ആളല്ലേ നീ….
വിനു… പ്രായത്തെ കുറിച്ച് ഇനി പറഞ്ഞാലുണ്ടല്ലോ… എനിക്കത് തീരെ ഇഷ്ടപ്പെടുന്നില്ലാട്ടോ…
എന്ത് പറ്റി…
പറയണ്ടാ അത്രേന്നെ… നിന്നെക്കാൾ പ്രായം കൂടുതലാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ നീ എന്നോട് ഇഷ്ടാന്ന് പറഞ്ഞേ…
അതിനു ഞാനൊരു തമാശ പറഞ്ഞതല്ലേ… അപ്പോഴേക്കും വിഷമായോ എന്റെ ലച്ചൂന്… ശെരി ഇനി പറയുന്നില്ല പോരെ..
മം…
പിന്നെ ചോറുണ്ടോ….
മ്മം കഴിച്ചു… നീ കഴിച്ചോ…
ആഹ് കഴിച്ചു…. കിടക്കാൻ പോവുമ്പഴാ നീ വിളിച്ചേ…. അല്ല ലച്ചു നീ ഇപ്പൊ എവടയാ…
ബെഡ്‌റൂമിൽ എന്തെ…
ഏയ്യ് ഒന്നുല്ല.. അപ്പോ മൊബൈൽ മാമൻ തന്നോ…
ഇത് അമ്മേടെ ഫോണാ… ക്ലാസ്സിലെ ഫ്രണ്ട്‌സിനെ വിളിക്കാനുണ്ടെന്ന് പറഞ്ഞു വേടിച്ചതാ….
അമ്പടി കള്ളി… അപ്പോ ഇത് ഡെയിലി ആയാൾ സംശയം തോന്നില്ലേ.. അമ്മായിക്ക്..
മം തോന്നും.. അതിനിപ്പോ എന്ത് ചെയ്യാൻ പറ്റും… അല്ലെങ്കിൽ നീ എനിക്കൊരു ഫോൺ വാങ്ങിച്ചു താ… അപ്പോ പിന്നെ എപ്പോ വേണേലും വിളിക്കാലോ…
മം പിന്നെ.. ഇവിടെ എനിക്ക് തന്നെ ഫോൺ വെടിക്കാൻ ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്ക്യ അപ്പോഴാ അവൾക്കും കൂടെ…
നീയൊന്ന് വെച്ചിട്ട് പോയെ ലച്ചു…
അതേ എനിക്ക് ഫോണൊന്നും വേണ്ട നീ എത്രയും പെട്ടന്ന് ഒരു ഫോൺ വാങ്ങിക്കാൻ നോക്ക്…. എന്നാ ശരി ഞാൻ വെക്കുവാ…