ഡീ എന്റെ തന്തക്ക് വിളിച്ചാലുണ്ടല്ലോ…
വിളിച്ചാൽ നീ എന്ത് ചെയ്യും…
അതേ രീതിയിൽ തന്നെ എനിക്കവിടുന്നു മറുപടി കിട്ടി…
അതൊക്കെ പോട്ടെ നീ എന്തിനാ വിളിച്ചേ….
നിയൊക്കെ ഒരു മനുഷ്യനാണോ… കാര്യായിട്ട് ഇഷ്ടാന്നൊക്കെ പറഞ്ഞിട്ട് ഒരു വാക്ക് പോലും പറയാതെ പോയേക്കുന്നു… ഞാൻ എന്ത് മാത്രാ വിഷമിച്ചേന്നറിയോ നിനക്ക്…
അതിന് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ… നീ തന്നല്ലേ പറഞ്ഞേ ഇപ്പൊ ഒന്നും വേണ്ടാന്ന്…
ഞാനങ്ങനെ പറഞ്ഞൂന്ന് വെച്ച്… ചുമ്മാതങ്ങ് ഇറങ്ങി പോവണോ ചെയ്യാ….വെല്ല്യ കാര്യത്തിൽ പ്രസംഗിക്കുന്നുണ്ടായിരുന്നല്ലോ രാവിലെ… ഞാനതൊക്കെ സത്യാന്നാ വിചാരിച്ചേ.. ഇപ്പോഴല്ലേ മനസ്സിലായെ എല്ലാം ചുമ്മാതാണെന്ന്…
എനിക്ക് നുണ പറയേണ്ട കാര്യോന്നും ഇല്ല… നീ വേണെങ്കിൽ വിശ്വസിച്ചാൽ മതി..
വിശ്വസിക്കണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം….ഞാൻ ഇപ്പൊ വിളിച്ചത് അത് പറയാൻ വേണ്ടി അല്ല….
പിന്നെ… പിന്നെന്തിനാവോ വിളിച്ചത്…
അത്.. അത് നീ പറഞ്ഞില്ലേ ക്ലാസ്സിലെ ഒരു കുട്ടി നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്…
ആ പറഞ്ഞു.. അതിന്…
ആ അതേ ഇനി എന്നോടുള്ള വാശിക്ക് അവളോട് കേറി ഇഷ്ടാണെന്നും പറയാൻ നിൽക്കണ്ട…
അയ്യോ… ഞാനത് വരുന്ന വഴിക്ക് തന്നെ അവളുടെ വീട്ടിൽ പോയി ഇഷ്ടാന്ന് പറഞ്ഞല്ലോ.. ലച്ചുവിനെ ഒന്ന് ആക്കികൊണ്ട് ഞാൻ പറഞ്ഞവസാനിപ്പിച്ചു…
ആര് നിയോ… നീ പറയും.. പറയണതേ നിനക്ക് ഓർമ കാണു…
എന്താ ഭീഷണിയാണോ…
ആണെന്ന് കൂട്ടിക്കോ…ഓരോന്ന് പറഞ്ഞ് പറഞ്ഞ് ഇവിടൊരുത്തിടെ മനസ്സ് മാറ്റിട്ട്… ഇപ്പൊ നീ വേറൊരുത്തിയെ ഇഷ്ട്ടാന്നു പറയാൻ പോവേ… കൊല്ലും ഞാൻ…
അല്ല.. അപ്പൊ മനസ്സ് മാറിതുടങ്ങിയോ… ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു…
അതൊക്കെ അവിടെ നിക്കട്ടെ… മോൻ എത്രയും പെട്ടന്ന് അമ്മയോട് പറഞ്ഞ് ഒരു മൊബൈൽ വാങ്ങിച്ചോ… അല്ലെങ്കിൽ അവർക്ക് കുറച്ചു കഴിയുമ്പോൾ സംശയം തോന്നും…
അതിന് എപ്പഴും വിളിക്കുമ്പോഴല്ലേ സംശയം തോന്നൂ..
ഞാൻ എനിക്ക് തോന്നുമ്പോഴൊക്കെ വിളിക്കും അതോണ്ട് പറഞ്ഞന്നേ ഉള്ളൂ..
അല്ല മനസ്സിലായില്ല….
അല്ലെങ്കിൽ ഇടക്കിടക്ക് എന്നെ കാണാൻ വാ… പറ്റോ….
എന്റെ പൊന്നേ നീ വിളിച്ചാൽ മതിയേ… ഞാൻ എങ്ങനേലും ഒരു ഫോൺ വാങ്ങിച്ചോളാം…
ഇതറിഞ്ഞതാണെങ്കിൽ ഞാൻ ഒരിക്കലും നിന്നോട് ഇഷ്ടാന്ന് പോലും പറയില്ലായിരുന്നു… അവൾ കേൾക്കെ ഞാൻ തമാശക്ക് പറഞ്ഞു…