ഓഹ് പിന്നെ അതിനു നീ ആരാ…
ഞാൻ ആരാന്നോക്കെ ഇന്നലെ പറഞ്ഞില്ലേ… ഇനി മനസ്സിലായില്ലെങ്കിൽ ഇനിയും പറയാം.. എന്തെ പറയണോ…
ആ പറയണം…
എന്നാൽ കേട്ടോ… നിന്റെ ഭാവി കെട്ടിയോൻ…. പോരെ…
അത് കേട്ടപ്പോൾ ലച്ചു ശെരിക്കും ഞെട്ടിപ്പോയി..
ഡാ നീ ഇന്നലെ എന്തോ ചുമ്മാ പറയാന്നല്ലേ വിചാരിച്ചേ….
ഞാൻ ചുമ്മാ തന്നെയായിരുന്നു പറഞ്ഞിരുന്നത്.. പക്ഷെ ഇപ്പൊ അത് കാര്യാക്കിയാലെന്താ എന്നൊരു തോന്നൽ…. നിന്നെ ഈ കോലത്തിൽ കണ്ടപ്പോൾ അങ്ങ് കൊത്തിയെടുത്തു കൊണ്ടുപോവാൻ തോന്നുന്നു..
എടാ പൊട്ടാ നീ ഇന്ന് വീട്ടിൽ പോവല്ലേ.. പോയിട്ട് നന്നായൊന്ന് ആലോചിക്ക് നിന്റെ വയസ്സിനെക്കാൾ രണ്ടര വയസ്സ് കൂടുതലുള്ള പെണ്ണിനെ കെട്ടണോ എന്ന്….
എന്റെ ലച്ചു ഞാനൊരു കാര്യം പറഞ്ഞോട്ടെ എന്റെ ക്ലാസ്സിൽ ഗ്രീഷ്മ എന്നൊരു കുട്ടി ഉണ്ട്…കാണാൻ തരക്കേടില്ല നിന്നെക്കാൾ ഭംഗി ഉണ്ട്… പോരാത്തതിന് പഠിപ്പിസ്റ്റും… അവൾക്ക് എന്നോട് മുടിഞ്ഞ പ്രേമാ പക്ഷെ അവളത് പേടിച്ചിട്ട് എന്നോട് പറഞ്ഞത് ലാസ്റ്റ് ദിവസാ… എന്റെ കൂട്ടുകാർ ഒരുപാട് നിർബന്ധിച്ചു ഓക്കേ പറയാൻ…ഞാനും പറയാൻ നിന്നതാ പക്ഷെ എന്റെ മനസ്സതിനു സമ്മതിച്ചില്ല… അതുകൊണ്ട് ഞാനവളെ ഒഴിവാക്കാൻ വേണ്ടി ചെറിയൊരു challenge വെച്ചിട്ടാ വന്നിരിക്കുന്നെ…
ഞാൻ പറഞ്ഞു വന്നത് വേറൊന്നും അല്ല.. എന്റെ രീതിയിൽ പറയാണെങ്കിൽ ചുമ്മാ ലൈൻ അടിച്ചു നടക്കാനൊന്നും എനിക്ക് തീരെ താൽപ്പര്യമില്ല.. സ്നേഹിക്കാണെങ്കിൽ ഒരുത്തിയെ തന്നെ ജീവനുതുല്യം സ്നേഹിക്കണം. ആ സ്നേഹം എനിക്ക് അവളിൽ തോന്നിയില്ല.. മറിച്ചു നിന്നോട് ഒരു നിമിഷം കൊണ്ടാണോ എന്തോ അങ്ങനെ തോന്നി പോയി അതുകൊണ്ടാണ് അപ്പോൾ തന്നെ നിന്നോട് ഞാനത് പറഞ്ഞത്…
പിന്നെ… ഇത് ഞാൻ കുറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്നതൊന്നും അല്ല.. ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് തോന്നിയതാ അത് അപ്പൊ തന്നെ എനിക്ക് നിന്നോട് പറയണം എന്നുണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞു അത്രേ ഉള്ളൂ… അതുകൊണ്ടാണ് നീ 21വയസ്സ് വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ ഓക്കേ പറഞ്ഞത്…
ചിലപ്പോൾ എന്റെ പ്രായത്തിന്റെ ആയിരിക്കും നീ പറഞ്ഞപോലെ.. പക്ഷെ അത് അല്ലെന്ന് തെളിയിക്കാൻ ഞാൻ പരമാവധി ശ്രമിക്കും….
അതും പറഞ്ഞ് ഞാൻ റൂമുവിട്ട് ഇറങ്ങി.. പിന്നെ ഞാൻ ലച്ചൂനെ കാണുന്നത് പോവാൻ നേരം പടിവാതിലിൽ എന്നെയും നോക്കി നിൽക്കുന്നതാണ്…
അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്ന് പോന്നു… ലച്ചുവിനെ ഞാൻ മനപ്പൂർവം യാത്ര പറിച്ചലിൽ നിന്നും ഒഴിവാക്കി…
അത് ഒരുകണക്കിന് നന്നായി എന്ന് എനിക്ക് തോന്നിയത് അന്ന് രാത്രി കിടക്കാൻ നേരം അമ്മയുടെ ഫോണിലോട്ട് ലച്ചുവിന്റെ കാൾ വന്നതോടെ ആണ്….
അമ്മയോടവൾ എന്തൊക്കെയോ നുണകൾ പറഞ്ഞ് പിടിപ്പിച്ചുകൊണ്ട് ഫോൺ എന്റെ കയ്യിൽ എങ്ങനെക്കയോ എത്തിച്ചു…
റൂമിൽ ചേച്ചി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ നേരെ ആ ഫോണും ചെവിയിൽ വെച്ചുകൊണ്ട് പുറത്തോട്ട് നടന്നു..
ഹലോ… ആരാ…. ഞാൻ ചുമ്മാ ഇളക്കാൻ വേണ്ടി ചോദിച്ചു…
നിന്റെ തന്ത… ഞാൻ ചുമ്മാ ഇളക്കാൻ വേണ്ടി ചോദിച്ചതാണെങ്കിലും എനിക്ക് അവിടുന്ന് കിട്ടിയത് നല്ല രീതിയിലുള്ള മറുപടി ആയിരുന്നു..