ഇനി എന്തും വിധിയെ പഴിച്ചാ മതിയല്ലോ തെറ്റ് ചെയ്യുന്ന എല്ലാവര്ക്കും ഉള്ള ന്യായീകരണമാണല്ലോ ഇത് ഞാനപ്പോൾ സെലിനോട് അതേ നീ പറഞ്ഞത് ശെരിയാ തെറ്റ് ചെയ്യുന്ന എല്ലാവര്ക്കും ഉള്ള ന്യായീകരണമാ വിധി പക്ഷെ ആ വിധി അതൊരിക്കലും ഞാൻ വേണമെന്ന് വെച്ച് ഉണ്ടാക്കിയതല്ല ഉണ്ടായിപോയതാ ഒരുപക്ഷെ എന്റെ ലൈഫില് ആ പെണ്ണുങ്ങൾക്കൊക്കെ എന്റെ ജീവിതവുമായി എന്തേലും മുന്ജന്മബന്ധം കാണും
എന്റെയാ സംഭാഷണത്തെ മുറിക്കാൻ സെലിൻ ശ്രമിക്കുമ്പോൾ ഞാനവളോട് കൈകൊണ്ട് നിർത്താൻ പറഞ്ഞിട്ടവളോട് വീണ്ടും പ്ളീസ് സെലിൻ
എനിക്ക് തർക്കിക്കാൻ ഒന്നുമില്ല പക്ഷെ എനിക്കൊരു വാക്കുണ്ട് പള്ളീലെ ഫാദറിന് കൊടുത്തത് നിന്നെ വീട്ടിലെത്തിക്കണമെന്നും,,തിങ്കളാഴ്ച്ച നിന്നെക്കൊണ്ട് കോളേജില് ജോയിൻ ചെയ്യിപ്പിക്കണമെന്നും അതനുസരിക്കാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണ് അതോണ്ട് നമുക്കീ തല്ലുകൂട്ടം റോഡിസൈഡിൽ നിന്നു വേണ്ടാ,,നിന്റെ വീട്ടില് പോയിട്ട് മതി
അതും പറഞ്ഞുകൊണ്ട് ഞാൻ വേഗം കാറിന്റെ അടുത്തേക്ക് നീങ്ങി കാറിലേക്ക് കേറുന്നു ഞാൻ കാറിൽ കയറിയ ശേഷം ഡ്രൈവിംഗ് സീറ്റിലിരുന്ന് സ്റ്റിയറിങ്ങിൽ കൈവെച്ചു മുൻഗ്ലാസിലൂടെ സെലിനെ നോക്കുമ്പോൾ
സെലിൻ റോഡ് സൈഡിൽ നിന്ന് സെലിനെ നോക്കുന്ന കവലയിലെ ഓട്ടോക്കാരെയും കടക്കാരെയും നോക്കുന്നു അവരൊക്കെ സെലിനെ പുതിയതെന്തോ കാണുന്നപോലൊരു കാഴ്ചപ്പാടിലൂടെ ആണ് നോക്കുന്നതെന്ന് തിരിച്ചറിഞ്ഞ സെലിൻ വേഗം കാറിന്റെ ബാക്ക്സീറ്റിൽ കേറുന്നു
പിന്നീട് ഞാൻ വേഗം കാർ ചലിപ്പിക്കുന്നു ആ കാറിന്റെ വീലുകൾ വന്നു പിന്നെ നില്കുന്നത് സെലിന്റെ വീട്ടു മുറ്റത്താണ്.
സെലിന്റെ വീട്ടിലേക്കു ഞങ്ങൾ എത്തുമ്പോളേക്കും സമയം ഏതാണ്ട് വൈകുന്നേരം അഞ്ചുമണി ആയിട്ടുണ്ടായിരുന്നുതുലാവര്ഷത്തിന്റെ സമയമായതോണ്ട് അന്നേരം കാര്മേഘങ്ങളാൽ ഇരുട്ടുമൂടി സന്ധ്യാസമയത്തിന്റെ പ്രതീതി ജനിപ്പിച്ചിട്ടുണ്ടായിരുന്നു
അവിടെ സെലിന്റെ വീട്ടിൽ ഞങ്ങളെയും കാത്തു അവളുടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു
സെലിന്റെ അമ്മച്ചി എലിസബത്തിനെയും അപ്പച്ചൻ വർഗീസ് മാപ്പിളയെയും എനിക്ക് നല്ല പോലെ പരിചയമുള്ളതായിരുന്നു
അതുകൊണ്ടു തന്നെ ഞാനവിടെ എത്തിയപ്പോൾ അവരെന്നെ ആ പരിചയത്തോടെ തന്നെയാണ് വരവേറ്റതും
എന്നാൽ എന്റെയും സെലിന്റെയും ഇടയിൽ സംഭവിച്ചതെല്ലാം വള്ളിപുള്ളി തെറ്റാതെ പള്ളീലച്ചൻ ഇവരെ കൂടി അറിയിച്ചിട്ടുണ്ടെന്ന് എലിസബത്തിന്റെ വർത്തമാനത്തിലൂടെ എനിക്ക് മനസ്സിലായി
സെലിന്റെ അമ്മച്ചി എലിസബത്തിന്റെ വർത്തമാനത്തിലൂടെ അങ്ങനെ ഒരു ധ്വനി അടിച്ചപ്പോൾ തന്നെ സെലിൻ വേഗം വീട്ടിലേക്ക് കയറിപ്പോയി
പിന്നെ ഞാനും സിസിലിയും എലിസബത്തും വർഗീസ് മാപ്പിളയും ആയി ആ വീട്ടു മുറ്റത്തു
എലിസബത്ത് എന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും ഞാനൊരു തിരക്കുണ്ടെന്ന് പറഞ്ഞു വേഗം അവിടെ നിന്നൊഴിയാൻ നോക്കി
ഞാൻ പെട്ടന്ന് അവിടെ നിന്നു പോകും എന്ന് മനസിലായപ്പോൾ സിസിലിയെന്നെ ഒളികണ്ണിട്ട് നോക്കി
അവളുടെയാ നോട്ടം എലിസബത്ത് കാണുകയും ചെയ്തു
എലിസബത്തപ്പോൾ സിസിലിയോട് നീയെന്തായാലും ഇന്ന് പോകണ്ടാ സിസില്യേ
നീ യിനി രണ്ടു ദിവസം കഴിഞ്ഞു പോയാ മതി