ഇരുട്ടും നിലാവും 3 [നളൻ]

Posted by

മനുവേട്ടൻ നല്ല കറുത്ത ടീ ഷർട്ടും ഒരു നീല ജീൻസും.പുള്ളിക്കാരൻ അതിൽ കസർത്തി നിക്കുവായിരുന്നു.
“ശെരി മക്കളെ എങ്കിൽ പോയിട്ട് വാ “എന്ന് അമ്മ പറഞ്ഞപ്പോളും എങ്ങോട്ട്,എന്തിന് എന്നൊന്നും എനിക്ക് മനസിലാകുന്നില്ലയിരുന്നു.
ചോദിക്കാനായി എന്റെ നാവു പൊങ്ങുന്നും ഇല്ലായിരുന്നു.
അയാൾ ബുള്ളറ്റിൽ കയറി എന്നോട് കയറാൻ തല കൊണ്ട് ആംഗ്യം കാണിച്ചു.ഞാൻ മെല്ലെ ചെന്ന് കയറി .ഞങ്ങളുടെ ഇടയിൽ ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഇടം ഇട്ടിട്ടാണ് ഞാൻ ഇരുന്നത്.അയാളെ മുട്ടി ഇരിക്കാൻ ഇഷ്ടം ഇല്ലാതിരുന്നിട്ടല്ല.പേടി.പേടിച്ചിട്ടാ അത്ര നീങ്ങി ഇരുന്നത്.ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു പതുക്കെ നീങ്ങിയൽപ്പോൾ അമ്മ പുറകിൽ നിന്നും പുഞ്ചിരിയോടെ യാത്ര അയപ്പു നൽകി.
എങ്ങോട്ടേക്കാണെന്നറിയാതെ, കഥയറിയാതെ ആട്ടം കാണുന്ന ഒരുവനെ പോലെ ഞാൻ അയാളുടെ പിന്നിൽ ഇരുന്നു.
ബുള്ളെട്ടിന്റെ ശബ്ദം ഒരു പോലെ ഭയവും ആകാംക്ഷയും എന്റെ മനസ്സിൽ വിതച്ചു.എവിടേക്ക് എന്നറിയാതെ മനുവേട്ടന്റെ കൂടെ എന്റെ ആദ്യത്തെ യാത്ര.
ആ യാത്ര എന്റെ ജീവിതത്തെ മൊത്തമായി മാറ്റി മറിക്കുവാൻ ഉണ്ടായതാണെന്ന സത്യം ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല.മനുവേട്ടന്റെ പുറകിൽ ഇരുന്നു  പോകുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷ എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു……………
നല്ല വിശപ്പ് ഉണ്ടായിരുന്നു.ഒന്നും കഴിച്ചിട്ടില്ല.വണ്ടി നിർത്തി എന്തെങ്കിലും കഴിച്ചാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ എങ്ങോട്ടാ എന്ന് പോലും അറിയാത്ത പോക്കാണ്.അതിനിടയിൽ ഈ കാര്യം എങ്ങനെയാ ചോദിക്കുക.പോകുന്ന വഴിയിൽ അയാൾ എന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.പെട്ടെന്ന് അയാൾ ഒരു കടയുടെ മുമ്പിലായി നിർത്തി,വണ്ടി ഒതുക്കി എന്നോട് ഇറങ്ങാൻ പറഞ്ഞു.അത് ഒരു തരക്കേടില്ലാത്ത ഹോട്ടൽ ആയിരുന്നു.”ദൈവമേ ഞാൻ മനസ്സിൽ കണ്ടത് ഇയാൾ മാനത്തു കണ്ടുവോ???”ഞാൻ എന്നോട് തന്നെ ചോദിച്ചു.
എന്നെയും കൊണ്ട് അയാൾ അതിനുള്ളിലേക് പോയി.ഒരു ബിരിയാണി മാത്രം ഓർഡർ ചെയ്തു.
“വേഗം അതിരുന്നു കഴിച്ചിട്ട് പുറത്തേക്ക് വാ…
അവിടെ കാത്തുനിക്കാം “എന്നും പറഞ്ഞു അയാൾ പുറത്തേക്ക് പോയി.കൗണ്ടറിൽ അയാൾ ബില്ല് അടച്ചിട്ടു പുറത്തേക്ക് പോകുന്നതും കണ്ടു.”ഇയാൾക്ക് വട്ടാണോ???” ആഹ് എന്തായാലും നല്ല വിശപ്പ് .ഒന്നും നോക്കിയില്ല.ആരെയും നോക്കാതെ ഇരുന്ന് മൊത്തം കഴിച്ചു.കൈ കഴുകി പുറത്തേക്ക് ചെന്നപ്പോൾ അയാൾ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നു.എന്നെ കണ്ടതും അത് നിലത്തിട്ട് ചവിട്ടി കിടത്തി വണ്ടിയിൽ കയറി,എന്നോടും കയറാൻ പറഞ്ഞു.വന്നത് എങ്ങനെയാണോ അതുപോലെ തന്നെ ഞങ്ങൾക്കിടയിൽ വലിയ ഒരു അകലം പാലിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു.പിന്നെ വണ്ടി പായുകയായിരുന്നു.രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ പണിയേലി പോരിൽ എത്തി.
അത് വളരെ മനോഹരമായ ഒരു സ്ഥലം ആയിരുന്നു.പ്രകൃതി പ്രണയത്താൽ പൂത്തിലഞ്ഞു നീക്കുന്നത് പോലെയാണ് തോന്നിയത്.ഒരു എറണാകുളംകാരൻ ആണെങ്കിലും എന്റെ ജില്ലയിൽ ഇങ്ങനെ ഒരു പ്രകൃതി രമണീയമായ സ്ഥലം ഉണ്ടെന്നു ഞാൻ ആദ്യമായിട്ടാണ് അറിഞ്ഞത്. സുന്ദരമായ ആ സ്ഥലവും പിന്നെ മനുവേട്ടന്റെ സാമിഭ്യവും എന്റെ മനസ്സിന് കുളിരേകി.എന്തെന്നില്ലാത്ത ഒരു അനുഭവം ആയിരുന്നു അത്.അവിടെ എത്തിയതും മനുവേട്ടൻ സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി.അപ്പോളും എന്നോട് ഒന്നും മിണ്ടുന്നില്ലയിരുന്നു.ആദ്യത്തെ കഴിഞ്ഞപ്പോൾ വേറെ ഒരെണ്ണം കൂടി എടുത്ത് വലിക്കാൻ തുടങ്ങി.പെട്ടെന്ന് അയാൾക്ക് ചുമ വന്നു.വെപ്രാളത്തിൽ വലിച്ചത് കൊണ്ടായിരിക്കും.എനിക്ക് അപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത് അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന ഞാൻ ഞങ്ങൾക്കിടയിൽ നിശബ്ദതയെ ഭേദിച്ചു.”ഹലോ,മിസ്റ്റർ മനു.എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നേക്കുന്നെ??

Leave a Reply

Your email address will not be published. Required fields are marked *