ഇരുട്ടും നിലാവും 3 [നളൻ]

Posted by

❤ ഇരുട്ടും നിലാവും 3 ❤

Eruttum Nilaavum Part 3 | Author : Nalan | Previous Part

 

സാധാരണ  എന്നെ അധികം ആരും ഫോൺ ചെയ്യാറില്ല.അതും ചേട്ടന്റെ ഫോണിൽ ഒട്ടും ഇല്ലായിരുന്നു. ആരായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു ഹലോ എന്ന് പറഞ്ഞു.പരിചയമുള്ള ശബ്ദം.നല്ല കട്ടിയുള്ള ഒരു ആണിന്റെ തന്നെ.ആരാ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ , “നീ എന്താ ഇങ്ങനെ പെരുമാറുന്നത് ??ഇന്ന് വൈകുന്നേരം നിന്നെ എത്ര തവണ ഞാൻ വിളിച്ചു.ഒന്ന് തീരിഞ്ഞു പോലും നോക്കിയില്ലലോ??”
മനുവേട്ടൻ.അത് മനുവേട്ടൻ ആയിരുന്നു.
അയാളുടെ ശബ്ദത്തിൽ വിഷമത്തിന്റെ വള്ളികെട്ടുകൾ കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു.

സോറി എന്ന വാക്കുകൊണ്ട് ഞാൻ ചോദ്യത്തിന് ഉത്തരമേകി.നാളെ നീ ഫ്രീ ആണോ എന്ന് അയാൾ ചോദിച്ചപ്പോൾ ദേഷ്യം വിട്ടുപോകാത്ത എന്റെ മനസ്സ് അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഫ്രീ ആണെങ്കിൽ നീ ഇങ്ങോട്ടേക്ക് ഒന്ന് ഇറങ്ങു എന്നും പറന്നു അയാൾ ഫോൺ വെച്ചു.
ചേട്ടന് ഫോൺ തിരികെ കൊടുത്തു ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.ദേഷ്യപ്പെടേണ്ട  ആവശ്യം ഇല്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.എന്തായാലും സാരമില്ല എന്ന് വിചാരിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് സ്കൂളിൽ പോയിട്ട് എന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു.കൂട്ടുകാർ എല്ലാവരും കാരണം ചോദിക്കുകയും ചയ്തു.പരീക്ഷ അടുക്കുകയല്ലേ അതിന്റെ ഒരു പേടി എന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.വൈകുന്നേരം ആയപ്പോൾ മനുവേട്ടന്റെ വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു.സ്പെഷ്യൽ ക്ലാസ്സ്സിനു ഇരിക്കാതെ ഞാൻ സ്കൂളിൽ നിന്നും മുങ്ങി.സൈക്കിളും എടുത്തു ഞാൻ ചേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു.

വീട്ടിൽ ചെന്നപ്പോൾ അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവന്നു തന്നു.  ഞാൻ എന്തായാലും വരും എന്ന് മനുവേട്ടൻ  പറഞ്ഞത് കൊണ്ട് അമ്മ ഉണ്ടാകിയതാണെന്നു പറഞ്ഞപ്പോ എനിക്ക് അത്ഭുതം ആയി.ഞാൻ നേരെ അയാളുടെ മുറിയിലേക്കു പോയി.അയാൾ അവിടെ ഇരുന്നു എന്തോ കുത്തിക്കുറിക്കുകയായിരുന്നു.ഞാൻ ഓടി ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചു സോറി എന്ന് പറഞ്ഞു.”എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്”  പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോ എനിക്ക് ലജ്ജ തോന്നി.എന്തിനാണ് ഇത്രയും ദിവസം വഴകിട്ടാതെന്നോ ഒന്നും അയാൾ എന്നോട് ചോദിച്ചില്ല.പകരം ക്ലാസ്സിലെ കാര്യങ്ങളും  പരീക്ഷയുടെ കാര്യങ്ങളുമൊക്കെയാണ് ചോദിച്ചത്.
പെട്ടെന്ന് വിഷയം മാറിയത് പോലെ എനിക്ക് തോന്നി.

” നിനക്ക് അവനെ ഇഷ്ടം ആയില്ലലെ.??

Leave a Reply

Your email address will not be published. Required fields are marked *