ഇരുട്ടും നിലാവും 3 [നളൻ]

Posted by

പരീക്ഷ ദിവസങ്ങൾ എങ്ങനെയാ കഴിഞ്ഞതെന്ന് എനിക്ക് ഇപ്പോളും നിശ്ചയം ഇല്ല.

ആ നാളുകളിൽ ഞാൻ മനുവേട്ടനെ കണ്ടതായി ഓർക്കുന്നില്ല.അയാൾ നാട്ടിൽ ഉണ്ടോ എന്ന് പോലും ഞാൻ അന്വേഷിക്കാൻ നിന്നില്ല.എങ്കിലും  മനസ്സിൽ മനുവേട്ടനെ മാത്രം ഞാൻ പൂഴ്ത്തി വച്ചു ,സ്നേഹത്തോടെ.പത്താം ക്ലാസ് ആയതു കൊണ്ട് പരീക്ഷയും ഫല പ്രഖ്യാപനവും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു.
ക്രിസ്തുമസ് പരീക്ഷയുടെ ഫലം കുറെ പ്രശ്നങ്ങൾക്ക് ഇടവരുത്തി.സ്കൂളിലേക്കു വീട്ടുകാരെ വിളിപ്പിച്ചു.അച്ഛൻ എന്നെ തല്ലിയില്ല എന്നെ ഉള്ളു.അത്രയ്ക്ക് ദേഷ്യത്തിന് ഇടവരുത്തി. ചേട്ടന്റെ വകയും ഒട്ടും കുറഞ്ഞില്ല.എല്ലാം എന്നെ കൂടുതൽ തളർത്തി.

എല്ലാവരുടെയും കുറ്റപ്പെടുത്തലും അതിനപ്പുറം ഞാൻ ഇങ്ങനെ ആയല്ലോ എന്നോർത്തുള്ള ചിലരുടെ വിഷമവും എന്നെ കുറെ തീരുമാനങ്ങളിലേക്ക് നയിച്ചു. സത്യം പറഞ്ഞാൽ ഞാൻ എടുത്ത തീരുമാനങ്ങൾ ശരി ആയിരുന്നു.മനുവേട്ടൻ എന്നെ ചതിച്ചിട്ടില്ല.അയാൾ എന്നെ പ്രേമിച്ചിട്ടില്ല.എന്റെ മനസ്സിൽ തോന്നിയ ഒരു മണ്ടത്തരം.അത് അയാളും അങ്ങനെ തന്നെ കാണണം എന്ന് തോന്നിയ മറ്റൊരു മണ്ടത്തരം. എല്ലാം എന്നെ അനാവശ്യമായി സ്വാദിനിച്ചു. ഞാൻ ആ ഒഴുക്കിൽ കുറെ ഉഴപ്പി.. അനാവശ്യമായി തന്നെ.
എല്ലാം മറന്നു മര്യാദയ്ക്ക് പഠിച്ചു എല്ലാവരെയും സന്തോഷിപ്പിക്കണം.മനുവേട്ടനോട് ചെന്ന് ക്ഷമ ചോദിക്കണം.നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കണം.അങ്ങനെ കുറെ തീരുമാനങ്ങൾ എടുത്തു. ഉള്ളിൽ എല്ലാ ആഗ്രഹങ്ങളും കുഴിച്ചു മൂടി ഞാൻ സന്തോഷവാനാണ്,ഇനി മുതൽ പഴയതു പോലെ ആകാം എന്ന് എല്ലാവരെയും ധരിപ്പിച്ചു.ആ തീരുമാനം വീട്ടുകാർക്ക് വളരെ ആശ്വാസം ആയിരുന്നു.

പക്ഷെ ആ സന്തോഷം അഭിനയം മാത്രമല്ലാതാക്കിയ കുറെ സംഭവങ്ങൾ പിന്നീട് ഉണ്ടായി.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ നൽകിയ കുറെ സംഭവങ്ങൾ.രാത്രിയിൽ എല്ലാവരും ഉറങ്ങിയത്തിന് ശേഷം വീടിന്റെ മുകളിലെ നിലയിലുള്ള ബാൽക്കണിയിൽ പോയിരുന്നു ആകാശം നോക്കിയിരിക്കുന്നത് എനിക്ക് നേരം പോക്ക് മാത്രം ആയിരുന്നില്ല,വിഷമങ്ങളിൽ നിന്നും ഒരു ആശ്വാസം കൂടിയായിരുന്നു.ആകാശത്തെ മാത്രമേ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ.നക്ഷത്രങ്ങും ചന്ദ്രനും ഇരുട്ടിനെ ഭേദിക്കുന്ന നിലാവും എന്നെ അളവിലേറെ ആശ്വാസിപ്പിച്ചിരുന്നു.

അങ്ങനെ ഒരു ദിവസം അത്താഴം കഴിഞ്ഞു എല്ലാവരും കിടന്ന ശേഷം ഞാൻ ബാൽക്കണിയിലേക്ക് പോയി. പെട്ടെന്ന് ഞാൻ താഴേക്കു നോക്കിയപ്പോൾ മതിലിനു അരികിൽ നിന്നായി ചെറിയ പുക കണ്ടു.ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട് എന്ന് മനസ്സിലായി.എന്നാലും ആരായിരിക്കും എന്റെ വീടിനു മുന്നിൽ നിന്ന് സിഗരറ്റ് വലിക്കാൻ.???ആഹ് എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ഞാൻ അത് അങ്ങ് വിട്ടു.
പിറ്റേന്ന് ഞാൻ ഉഷാറോടെയാണ് സ്കൂളിലേക്ക് പോയത്.ക്ലാസ്സിൽ ഞാൻ എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിച്ചു.അവസാന പരീക്ഷയ്ക്കയുള്ള ടൈംടേബിൾ വരെ ഉണ്ടാക്കി.പെട്ടെന്നുള്ള ഈ മാറ്റം എല്ലാവരും അംഗീകരിച്ചു.
സ്കൂൾ വിട്ടു വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനു മുന്നിൽ കുറെ കുട്ടികൾ ഒരു ബുള്ളറ്റിൽ ചാരി നിക്കുന്നു.”തെണ്ടികൾ ,ചാരി നിക്കാൻ ഉള്ള വണ്ടി ആണോ ബുള്ളറ്റ്.രാജകീയമായ ആ വണ്ടിയെ ആ തെണ്ടി പിള്ളേര് നശിപ്പിച്ചു”എന്ന് മനസ്സിൽ വിചാരിച്ചു ,സൈക്കിൾ ചവിട്ടി വീട്ടിലേക്ക് വിട്ടു.പതിവ് പോലെ എല്ലാരും കിടന്ന ശേഷം ഞാൻ ബാൽകണിയിലേക്ക് ചെന്നു. താഴെ നോക്കിയപ്പോൾ ഇന്നും ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട്.
അത് ആരാണെന്ന് എന്തായാലും അറിയണം എന്ന് കരുതി ഞാൻ റൂമിൽ പോയി ഒരു ടോർച് എടുത്തു.നേരെ താഴേക്കു അടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *