ഇരുട്ടും നിലാവും 3 [നളൻ]

Posted by

അവൻ അങ്ങനെയാ, എപ്പോളും ജോളി ആയിട്ട് നടക്കു.ഒരു ബഹിളി.അവനു ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.അവളുടെ കാര്യം പറയാനും.അവർ ഉടക്കുമ്പോൾ ആ വഴക്ക് മാറ്റാനും അവൻ എന്റെ അടുത്താ വരുന്നത്.” പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു പോയെങ്കിലും, മുഖത്ത്  ഭാവവ്യത്യാസം ഇല്ലാതെ “അതിനു ഞാൻ ഒന്നും പറഞ്ഞില്ലലോ ” എന്ന് മറുപടി നൽകി. എന്തോ മനസിലാക്കിയ പോലെ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.
അയാൾ പറഞ്ഞത് എനിക്ക് വളരെ സന്തോഷമേകി.ചിരിച്ചു കൊണ്ട് ഞാൻ അയാളോട് ഇറങ്ങുവാ എന്ന് പറഞ്ഞു വീട്ടിലേക്ക് മടങ്ങി.

വീട്ടിൽ എത്തിയ ഞാൻ എന്തെന്നില്ലാത്ത സന്തോഷിച്ചു.രാത്രി ചേട്ടൻ എത്തിയപ്പോൾ ഒരു കോൾ ചെയ്യാൻ ഫോൺ തരുമോ എന്ന് ചോദിച്ചു ഫോൺ വാങ്ങി.അന്ന് വിളിച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു.ഹലോ എന്ന് പറഞ്ഞതെ ഉള്ളു..അപ്പോൾ തന്നെ,”എന്താടാ കുരങ്ങേ ,നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ??” വീണ്ടും വീണ്ടും അയാൾ എന്നെ ഞെട്ടിക്കുവായിരുന്നു.എന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിയും എന്ന് ഞാൻ പ്രതീക്ഷിച്ചില്ലർന്.
“പഠിക്കാൻ ഉണ്ട്.ഞാൻ വെറുതെ വിളിച്ചതാ.ഫോൺ വച്ചാൽ ഉടനെ പോയി പഠിക്കാം “എന്ന് പറഞ്ഞപ്പോൾ ആയിക്കോട്ടെ എന്ന മറുപടി മാത്രം ഉണ്ടായുള്ളൂ.പിന്നെ കുറെ നേരം ഞങൾ എന്തൊക്കെയോ സംസാരിച്ചു.എന്റെ ചേട്ടൻ തെറി വിളിക്കാൻ തുടങ്ങി എന്ന് മനസിലായപ്പോൾ ഞാൻ ഫോൺ വെച്ചു.

ഉറങ്ങാനായി കിടന്നിട്ട് എനിക്ക് ഒട്ടും ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും വീർപ്പ് മുട്ടി.അപ്പോൾ എനിക്ക് കുറെ നാളുകളായി ചെയ്യാതിരുന്ന ഒരു വിനോധവൃത്തി മനസിലേക്ക് ഓടി വന്നു..
ഒന്നും നോക്കിയില്ല ,അലമാരിയിൽ നിന്നും എന്റെ പെൻസിലും, പൈന്റും ക്യാൻവാസുമൊകെ എടുത്തു.മുന്നിലെ ഓർമ്മകൾ നിരത്തി ഞാൻ എന്റെ മനുവേട്ടനെ ചിത്രമാക്കി പകർത്തി.അതിൽ മനസ്സിൽ നിന്നും കോരിയെടുത്ത വർണങ്ങൾ വാരി വിതറി.
ആദ്യമായിട്ടാണ് ഞാൻ ചെയ്ത കലാസൃഷ്ടിയിൽ എനിക്ക് തൃപ്‌തി തോന്നിയത്. ആ സന്തോഷത്തിൽ എപ്പോളാണ് ഉറങ്ങിപോയതെന്നു ഓർമയില്ല.

പിറ്റേ ദിവസം സ്കൂൾ വിടാൻ ഞാൻ കാത്തിരിക്കുവായിരുന്നു ഞാൻ.സ്പെഷ്യൽ ക്ലാസ്സിൽ നിന്ന് മുങ്ങി ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.നേരെ മനുവേട്ടന്റെ മുറിയിലേക്കു കയറി.”ടങ് ട ടാങ്…..,ഞാൻ എത്തി”
“ആഹ്…നീ ഇന്നും സ്പെഷ്യൽ ക്ലാസ് കട്ട് ആകിയല്ലേ” ചേട്ടന്റെ ചോദ്യത്തിന് മുഖം ചുളിച്ചു ഒരു ചെറിയ പുഞ്ചിരി മാത്രമാണ് മറുപടിയായി നൽകിയത്.
കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു.
പെട്ടെന്ന് ഞാൻ എന്റെ ബാഗ് തുറന്നു ആ പടം ചേട്ടന് മുന്നിലേക്ക് നീട്ടി.തുറന്നു നോക്കിയാ ശേഷം ചേട്ടൻ കുറച്ച് നേരത്തേക്ക് അമ്പരന്നു നിശബ്ദനായി നിന്നു.

അയാളുടെ കണ്ണുകളിൽ സന്തോഷവും  അമ്പരപ്പും ഒന്നിച്ചു കാണാൻ സാധിക്കുന്നുണ്ടായിരുന്നു.പക്ഷെ അത് ക്ഷണികമായിരുന്നു എന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു.

“എന്താ ഇഷ്ടായില്ലേ????

അത് കേട്ടത് പോലും ഭാവിക്കാതെ അയാൾ ആ പടം മേശ പുറത്ത് കൊണ്ടുപോയി വച്ച്.

“നീ എന്തിനാ ഈ പടം വരച്ചതു?????”

“ഒന്നുമില്ല,ചുമ്മാ….”

അത് കേട്ട പാടെ “നീ നുണ പറയണ്ട “എന്നും പറഞ്ഞ് അയാൾ എന്റെ അടുത്തേക്ക് വന്നു.എന്റെ ദേഹത്തിൽ മുട്ടി നിന്നു.
എനിക്ക് ആകെ പേടി ആയി…എന്റെ നെഞ്ച് നിയന്ത്രണം ഇല്ലാതെ ഇടിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *