ഇരുട്ടും നിലാവും 2 [നളൻ]

Posted by

❤ ഇരുട്ടും നിലാവും 2 ❤

Eruttum Nilaavum Part 2 | Author : Nalan | Previous Part

 

ഒരു വലിയ വീട്.
വീടാണോ അതോ പഴയ ഒരു   പ്രമാണിയുടെ ഇല്ലം ആണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള അടിപൊളി വീട്.
മുമ്പിൽ തന്നെ ഒരു നല്ല വൃത്തിയുള്ള കുളം. ഒരു അമ്പല കുളം പോലെ ഉണ്ട്.പക്ഷെ അടുത്തൊന്നും അമ്പലം ഇല്ല.കുളത്തിന്റെ അരികിലൂടെ കാർ പോകാൻ പാകത്തിലുള്ള ഒരു വഴിയുണ്ട്.ആ വഴിയിലൂടെ ഞാൻ ഗേറ്റിന്റെ അടുത്തെത്തി.അത് തുറന്നു കിടക്കുന്നത് കൊണ്ട് ഞാൻ അകത്തേക്ക് കടന്നു.കുറെ മുറ്റവും നല്ല പൂന്തോട്ടവും മാവും പ്ലാവുമൊക്കെ ഉള്ള വീട്. എന്തായാലും ഏക്കർ കണക്കിന് സ്ഥലം ഉണ്ടാകും ഉറപ്പ്.വീട്ടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ അവിടെ തൂക്കിയിട്ട മണി അടിച്ചു.ആരും വന്നില്ല.ഞാൻ രണ്ടു മൂന്നു തവണ മണി അടിച്ചു.അപ്പോൾ അകത്തുനിന്ന് ആരോ വരുന്ന ശബ്ദം കേട്ട്.അത് മറ്റാരും അല്ലായിരുന്നു.മനുവേട്ടന്റെ അമ്മ.ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
“മനുവേട്ടൻ ഇല്ലേ??
ചേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാ.ഇപ്പൊ നാട്ടിൽ ഉണ്ട് എന്ന് കേട്ട്”
.അത് കേട്ട ഉടനെ അമ്മ
,”ആരാ മോൻ?
മനസിലായില്ലയോ.അവന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ നിന്നെ കണ്ടിട്ടില്ലലോ?”

“അയ്യോ ,ഞാൻ അങ്ങനെ ചേട്ടന്റെ കൂട്ടുകാരൻ ഒന്നും അല്ല.കഴിഞ്ഞ ആഴ്ച്ച എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.അപ്പൊ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് മനുവേട്ടൻ ആണെന്ന് അറിഞ്ഞു.അപ്പൊ ഒന്ന് കാണാൻ വേണ്ടി വന്നതാ”
പറയേണ്ട താമസം ഉണ്ടായിരുന്നുള്ളു.”ഓഹ്..മോൻ അരുൺ അല്ലെ?? ശ്രീദേവന്റെ മകൻ??..അവൻ അന്ന് പറഞ്ഞായിരുന്നു നിന്റെ കാര്യം.
ഇപ്പൊ എങ്ങനെ ഉണ്ട്??എല്ലാം ശെരി ആയില്ലേ??”
ഞാൻ പുഞ്ചിരിച്ചു കൊണ്ട് മൂളി.
“അവൻ പിന്നെ തിരക്കിൽ ആയി പോയി അത് കൊണ്ട് അന്വേഷിക്കാനും പറ്റിയില്ല എന്ന് പറയുന്നുണ്ടായി.”
അത് കേട്ടപ്പോൾ കുറച്ച സന്തോഷം ആയി.എന്നെ അങ്ങനെ മറന്നിട്ടില്ലലോ.

“മോനെ അവൻ ഇപ്പൊ ഇവിടെ ഇല്ല.ഇന്നലെ ബാംഗ്ലൂർ നിന്ന് അവന്റെ കൂട്ടുകാരൊക്കെ വന്നായിരുന്നു.അവർ എല്ലാവരും കൂടെ മൂന്നാർ പോയി.വേറെ എവിടെയൊക്കെയോ കൂടെ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.അവൻ വിളിക്കുമ്പോ നീ വന്ന കാര്യം ഞാൻ പറയാം.മോൻ ഇരിക്ക് ഞാൻ ചായ ഇടാം.”
നിരാശ എന്നെ വല്ലാതെ തളർത്തി.
“വേണ്ട അമ്മെ.ഞാൻ ഇറങ്ങുവാ.വീട്ടിൽ വേഗം എത്തണം.” എന്നും പറഞ്ഞു ഞാൻ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി.

ആകെ വിഷമം ആയി.കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടു കാണാനും പറ്റിയില്ല.
വീട്ടിൽ എത്തി കുളിച്ചു ഞാൻ അമ്പലത്തിലേക് പോയി.എല്ലാ ദിവസവും മുടങ്ങാതെ അമ്പലത്തിൽ പോയി കൊണ്ടിരുന്ന ആളായിരുന്നു ഞാൻ.പക്ഷെ ഇപ്പൊ ഒരാഴച്ചയിൽ ഏറെ ആയി പോയിട്ട്.ഒന്നെങ്കിലും രാവിലെ അല്ലെങ്കിൽ സന്ധ്യയ്ക് .കൂടുതലും സന്ധ്യയ്ക്കാണ് പോകാറുള്ളത്.തിരിച്ചു വീട്ടിൽ എത്തി.പുള്ളിയെ കാണാൻ പറ്റാത്ത വിഷമത്തിൽ ഞാൻ നേരത്തെ തന്നെ കിടന്നു. എപ്പോളാണ് ഉറങ്ങി പോയത് എന്ന് പോലും ഓർമ്മ ഇല്ല.

എന്തായാലും രണ്ടു മൂന്ന് ദിവസത്തേക്ക് പ്രതീക്ഷ ഒന്നും വേണ്ട എന്ന് വിചാരിച്ച ഞാൻ എല്ലാം മറന്നു എന്റെ പതിവ് കാര്യങ്ങളിൽ മുഴുകി.

Leave a Reply

Your email address will not be published. Required fields are marked *