“ഞാൻ ആ കുട്ടിയെ പറ്റി തിരക്കി. വീട് വിട്ടു ബോംബേക്കു പോയി എന്നാ അറിയാൻ കഴിഞ്ഞേ. ആ സ്ത്രീയുടെ ഏതോ ബന്ധു വന്നാ സ്കൂളിൽ നിന്ന് സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങിയത്” കസേരയിൽ ഇരുന്ന പുള്ളിയെ ഞാൻ നോക്കി പുഞ്ചിരിച്ചു.
————————————————————————–
ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.
“കള്ളൻ കയറിയാൽ പോലും അറിയില്ലലോ, നിനക്ക് ആ ഡോർ ലോക്ക് ചെയ്തിട്ട് കിടക്കരുതോ? ” അകത്തേക്ക് വന്ന അനീഷ് ചോതിച്ചു.
“എത്തിയോ? എന്താടാ താമസിച്ചേ, നീ വല്ല ആക്രാന്തവും കാണിച്ചോ? ” തലയുയർത്തി ഞാൻ ചോതിച്ചു.
“ഇങ്ങേർക്ക് അതിനുള്ള ദൈര്യം ഒന്നും ഇല്ല.” പിന്നാലെ വന്ന സ്മിത പറഞ്ഞു.
“ഇന്നലെ വരെ ചേട്ടാ എന്ന് വിളിച്ച് ഒരടി മാറി നിന്ന പെണ്ണാ, ഞാൻ ഇനി എന്തൊക്കെ കാണണം ദൈവമേ” അനീഷ് നെഞ്ചത്ത് കൈ വച്ചു.
“അനുഭവിച്ചോ”
“അതെ” ഞാൻ പറഞ്ഞപ്പോൾ സ്മിതയും ഏറ്റുപിടിച്ചു. റൂമിൽ ഇരുന്ന് ഞങ്ങൾ കുറേ നേരം സംസാരിച്ചു. പിന്നെ മൂന്നുപേരും കൂടെ പാചകം ആയി ഫുഡ് ഒക്കെ റെഡി ആക്കി. വയിക്കിട്ടു കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് സ്മിത ചോദിച്ചത്.
“പിന്നെ നിങ്ങൾ അശ്വതി ചേച്ചിയെ കണ്ടിട്ടില്ലേ? വിവരങ്ങൾ ഒന്നും അറിഞ്ഞില്ലേ? എവിടെ ഉണ്ടന്നെങ്കിലും??”
ഞാൻ അനീഷിനെ നോക്കി. അവളോട് കഥകൾ പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.
“ഇല്ല, കണ്ടില്ല” അവൻ പറഞ്ഞു..
ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി അവിടെ തന്നെ വന്നിരുന്നു. അവർ കഴിക്കുന്നതെ ഒള്ളൂ.
“അപ്പോ പിന്നെ ചേച്ചിയെ കൊണ്ടുപോകാൻ വേണ്ടിയാ വന്നത് എന്ന് രാവിലെ പറഞ്ഞതോ” അവൾ വീണ്ടും ചോതിച്ചു. അനീഷ് അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“കൊണ്ടുപോണം, പക്ഷേ അവൾ എവിടുണ്ടന്നോ, എന്ത് ചെയ്യുന്നു എന്നോ ഒന്നും അറിയില്ല. എന്നെ മറന്നിട്ടില്ല എന്ന് മാത്രം അറിയാം” ഞാൻ ഒരു ദീർഘ ശ്വാസത്തിന് ശേഷം പറഞ്ഞു.
“അപ്പോ പിന്നെ എങ്ങനെയാ? ” അവളുടെ ചോദ്യത്തിന് എനിക്കും മറുപടി ഇല്ലാരുന്നു.
“നിനക്ക് ഈ കഥ ഓർമ്മയുണ്ടോ, ഒരിക്കൽ നീ എനിക്ക് കാണിച്ചു തന്നത്? ” അനീഷ് മുറിയിൽ പോയി അവന്റെ ഫോൺ എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു.