നിശ 2 [Maradona]

Posted by

നിശ 2

Nisha Part 2 | Author : Maradona | Previous Part

“കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്ലാറ്റിൽ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? !!!!”

അവൾ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവിൽ നിന്ന് ബക്കറ്റിൽ നിറയെ വെള്ളം അവൾ എടുത്തതും അവൻ തലയിൽ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാൻ കണ്ടത്.

“അളിയാ നീ തീർന്നാടാ തീർന്നു.” അതും പറഞ്ഞു ഞാൻ അവനെ ജല പീരങ്കിക്കു മുന്നിൽ നിർത്തി മുറിക്കുള്ളിൽ കയറി വാതിൽ അടച്ചിരുന്നു.

അൽപ സമയത്തിന് ശേഷമാണ് ഞാൻ മുറി തുറന്ന് വെളിയിലിറങ്ങിയത്. നോക്കുമ്പോ രണ്ടും ബാൽക്കണിയിൽ നിൽപ്പുണ്ട്. അനീഷിന്റെ തലവഴി അവൾ വെള്ളം ഒഴിച്ചിട്ട് ടർക്കി കൊണ്ട് തല തോർത്തി കൊടുക്കുകയാണ്. ഞാൻ അത് കണ്ടു ചിരിച്ചു.

“അങ്ങട് വരാമോ ആവോ?” ബാൽക്കണിക്ക് വെളിയിൽ കൈകൊണ്ട് കണ്ണ് പൊത്തിക്കൊണ്ട് ഞാൻ ചോതിച്ചു.

സ്മിത ടർക്കി അവന്റെ കൈയിൽ കൊടുത്തിട്ട് അല്പം മാറി തലകുനിച്ചു നിന്നു.

“പണ്ടേ ഇതൊക്കെ ആകാമരുന്നല്ലോ, രണ്ടാളും മനസ്സിൽ വച്ചു നടന്നിട്ടല്ലേ. കുഴപ്പമില്ല ഇനിയും ടൈം ഉണ്ടല്ലോ. അല്ല ഇനിയെന്താ നിനക്ക് ഹോസ്പിറ്റലിൽ പോകണമെന്നല്ലേ പറഞ്ഞെ പോകണ്ടേ?”

“ഞാൻ ചുമ്മാ പറഞ്ഞതാ, എനിക്കിന്ന് പോവണ്ട” ഞാൻ ചോദിച്ചപ്പോൾ അവൾ അനീഷിന് മറഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

“ഞങ്ങൾക്ക് നിന്നെപ്പോലെ ഇക്കാര്യത്തിൽ മുൻപരിചയം ഇല്ലാലോ… അതുകൊണ്ടുള്ള സ്റ്റാർട്ടിങ് ട്രബിൾ അല്ലെ നീ ഷമിക്ക്.. ഇപ്പൊ എല്ലാം ഓക്കേ അല്ലെ.. പിന്നെ ഇൻസ്ട്രക്ഷൻ തരാൻ നീയുണ്ടല്ലോ” അവളെ ചേർത്ത് നിർത്തികൊണ്ട് അവൻ പറഞ്ഞു..

“എന്നാ പിന്നെ…. വേറെ കുറച്ചു ഇൻസ്ട്രക്ഷൻ കൂടെ പഠിപ്പിച്ചു തരാം, പക്ഷെ ഇവള് നിക്കുമ്പോ തന്നെ വേണോ ”

“എന്റെ പൊന്നു മോനേ ചതിക്കരുത്..” ഷമിച്ചേക്ക് ഞാനൊന്നും പറഞ്ഞില്ല. അവൻ കൈ കൂപ്പി.

“ദാ രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട് സിനിമക്ക്‌. എന്നിട്ട് രണ്ട് പേരും കൂടെ ഒന്ന് കറങ്ങിയിട്ടൊക്കെ വാ” ഞാൻ ഫോണിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊണ്ട് പറഞ്ഞു.

“അപ്പൊ ചേട്ടനോ, ചേട്ടനും വാ, എല്ലാർക്കും കൂടെ പോകാം. ” സ്മിത പറഞ്ഞത് അനീഷും ശരി വച്ചു.

“ബെസ്റ്റ് ആൾക്കാരോടാ പറഞ്ഞത്. അതേ അടുത്ത തവണ നമുക്ക് ഒരുമിച്ചു പോകാം. ഇപ്പൊ നിങ്ങൾ പോ.. പോകുന്ന വഴിക്ക് എന്നെ നമ്മുടെ മാധവേട്ടന്റെ അവിടെ ഒന്ന് ആക്കി തന്നമതി.” ഞാൻ പറഞ്ഞു.

“ടാ എന്നാലും വരുന്ന വഴിക്ക് അവിടെ കേറിയാ പോരെ, നീ കൂടെ വാ” അനീഷ് വീണ്ടും നിർബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *