നിശ 2 [Maradona]

Posted by

വലിച്ചു നേരെ ഇട്ടപ്പോളാണ് എനിക്ക് ഇറക്കി വെട്ടിയ ചുരിദാർ ടോപ് താഴ്ന്നാണ് കിടന്നത് എന്ന് മനസിലായത്. പകുതി കുടിച്ച ഷാർജയും വച്ചിട്ട് ബാഗും എടുത്ത് അവൾ എന്നിറ്റ് സ്റ്റോപ്പിലേക്ക് തിരികെ പോയി. ഞാൻ കടയിൽ നിന്ന് ഇറങ്ങി പിന്നാലെ ചെല്ലുമ്പോളേക്ക് വന്നബസിൽ കയറി അവൾ പോയി.

തിരിച്ചു കടയിലേക്ക് ചെന്നതും അനീഷും കടയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്. അവന്റെയും മുഖത്ത് ദേഷ്യം പ്രകടമാരുന്നു.

“ചെറ്റ.. നാണമില്ലേ അവളുടെ… ഇങ്ങനെ പബ്ലിക്കായി ഇവിടെ വച്ച് നോക്കാൻ” ഷാൾ ഇട്ട് പോകുന്ന കണ്ട് അനീഷിന് കാര്യം മനസിലായി. ചെയ്യാത്ത കാര്യത്തിന്, മനസുകൊണ്ട് പോലും വിചാരിക്കാത്ത കാര്യത്തിന് ഞാൻ ഏറെ ഇഷ്ടപെടുന്ന അവർ രണ്ടും തെറ്റുധരിച്ചത് എനിക്ക് താങ്ങാൻ ആയില്ല…

“സത്യമായും ഞാൻ നോക്കിയില്ല.. ഞാൻ id കാർഡ് നോക്കിയതാ.. പക്ഷെ… ” ഞാൻ ആ റോഡിൽ നിന്ന് വിങ്ങിപൊട്ടി… എന്റെ കരച്ചിൽ ശബ്ദം കൂടി വരുന്നത് കണ്ട് അവൻ ചേർത്ത് പിടിച്ച് ബസ് സ്റ്റോപ്പിൽ പോയി ഇരുന്നു. സ്കൂളിൽ നിന്ന് വരുന്ന കുട്ടികളാണ് അവിടെ നിന്നും അധികവും കയറുന്നത്. ശനിയാഴ്ച ആയതിനാൽ ആളുകൾ ആരും തന്നെ അവിടെ ഇരിക്കാറില്ല. അല്പം കഴിഞ്ഞപ്പോ ഞാൻ ഒന്ന് അടങ്ങിയത് കണ്ട് അവൻ ഒന്നുകൂടി ചോതിച്ചു.

“നീ സത്യത്തിൽ ID കാർഡ് തന്നല്ലേ നോക്കിയത്”

കയ്യിലിരുന്ന ബാഗ് ആവുന്നത്ര ശക്തിക്ക് നിലത്ത് അടിച്ചിട്ട് ആ ശബ്ദത്തിന്റെ അതെ മുഴക്കത്തിൽ ഞാൻ പറഞ്ഞു “ഞാൻ അത്രക്ക് വൃത്തികെട്ടവൻ അല്ല ”

കുറേ നേരം അവനും ഞാനും ഒന്നും മിണ്ടിയില്ല..

“ടാ” അവൻവിളിച്ചു.

വീണ്ടും വിളിച്ചിട്ടും നോക്കാതെ ദേഷ്യത്തിൽ ഇരുന്ന എന്നെ തട്ടി അവൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഞാനും അവനെ നോക്കി.

“എന്താ ” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“അതു പിന്നെ….. പത്തിൽ വച്ച് പൈപ്പിൻ ചുവട്ടിൽ പ്ലസ് ടൂ ചേച്ചിമാരുടെ നെഞ്ചിന്റെ വലിപ്പം അളന്ന സിനിമാ നടിമാരുമായി കമ്പയർ ചെയ്ത നീ മാന്യൻ ആണെന്ന് വേറെ ആരോട് പറഞ്ഞാലും എന്നോട് പറയരുത് കേട്ടോടാ നാറി” ഒറ്റഅടിക്ക് പറഞ്ഞു തീർത്ത് നിലത്ത് കിടന്ന ബാഗ് എടുത്ത് എന്റെ കൈയിലേക്ക് ഇട്ടപ്പോ അവനെ നോക്കി ചിരിക്കാൻ മാത്രമേ എനിക്ക് പറ്റുകയൊള്ളാരുന്നു.

“തെണ്ടി” ഞാനും ചിരിച്ചപ്പോ അവനും ചിരിച്ചു.

“സോറി ടാ” അവൻ പറഞ്ഞു.

“ടാ അവടെ ബർത്ത് ഡേയ് ആണ് തിങ്കളാഴ്ച” ഞാൻ പറഞ്ഞു.

“അതെങ്ങനെ നിനക്ക് അറിയാം? ” അവൻ സംശയത്തോടെ എന്നെ നോക്കി.

“അതല്ലെടാ മൈ.. ഞാൻ പറഞ്ഞെ id കാർഡാ നോക്കിയേ എന്ന്” ഞാൻ അലറി.

അത്കൂടെ കേട്ടപ്പോൾ അവനും സത്യം മനസിലായി.

“ടാ അവളെ കാര്യമായി ഒന്ന് വിഷ് ചെയ്താ അവളുടെ പിണക്കവും തീരും, അവളുടെ തെറ്റ് ധാരണയും മാറും, ചിലപ്പോ നീ പ്രൊപ്പോസ് ചെയ്താ ഇഷ്ടം ആണെന്നും പറയും. നോക്കുന്നോ?” അവൻ ചോതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *