❤️അനന്തഭദ്രം 2❤️
Anandha Bhadram Part 2 | Author : Raja | Previous Part
ആദ്യ ഭാഗത്തിനു ഞാൻ പ്രതീക്ഷിച്ചതിലും അധികം ആണ് നിങ്ങൾ നൽകിയ സപ്പോർട്ട്..😇
ആ ഒരു ധൈര്യത്തിൽ ഞാൻ എഴുത്തു തുടരുവാണ്.. ഇടയ്ക്കു കുറേ ഫ്ലാഷ് ബാക്ക് എല്ലാം കേറി വരുന്നുണ്ട്..കഥാസന്ദർഭം ആവശ്യപ്പെടുന്നവ തന്നെ എല്ലാം.. ആദ്യസംരംഭം ആയതിന്റെ പതർച്ചയും തെറ്റുകളും ഇനിയുള്ള ഭാഗത്തും കാണും.. ക്ഷമിക്കണം.. ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️ തരുക..പിന്നെ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും… 😊ആദ്യഭാഗം കുറച്ചേ ഉള്ളു എങ്കിലും വിട്ടു പോയവർ വായിക്കാൻ മറക്കരുതേ…
********———-
അന്ന് ഒരു ശനിയാഴ്ച ആയിരുന്നു..നേരം വൈകിയതിനാൽ രാവിലെ പതിവായുള്ള ‘jogging’ വേണ്ട എന്നു വച്ചു… ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി താഴേക്കു ചെന്നു.. എല്ലാരും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരിക്കുവായിരുന്നു..
മാമനും മാമിയുഉം പാപ്പനും മേമയുഉം എല്ലാം കുറച്ചു കഴിഞ്ഞാൽ അവരുടെ വീട്ടിലേക്കു പോകും…
ചേട്ടനും ചേട്ടത്തിയും അവര് പോയി കഴിഞ്ഞേ ഇറങ്ങു എന്ന് പറഞ്ഞു..
കഴിച്ചു കഴിഞ്ഞു ഞാൻ എല്ലാരോടും യാത്ര പറഞ്ഞു കാർ എടുത്തു ഇറങ്ങി…
ചുവന്ന സ്വിഫ്റ്റ് കാർ ആയിരുന്നു എന്റേത്… കുറച്ചു ദൂരം മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ തന്നെ ഞാൻ മ്യൂസിക് പ്ലയെർ on ആക്കി നമ്മുടെ AR റഹ്മാൻ songs അങ്ങ് വച്ചു.. ഞാൻ പുള്ളിയുടെ കട്ട ഫാൻ ആണുട്ടോ.. കയ്യിലുള്ളതു കൂടുതലും മൂപ്പര്ഉടെ സോങ്‌സ് ആണ്..തൃശ്ശൂർ എംജി റോഡിൽ ആണ് എന്റെ ഓഫീസ് ബിൽഡിംഗ്..വീട്ടിൽ നിന്നും ഒരു 25 km ഉണ്ട് ഓഫീസിൽലേക്ക്….രാവിലത്തെ as usual ട്രാഫിക്ഉം തരണം ചെയ്ത് ഓഫീസിൽ സമയത്ത് തന്നെ എത്തി.. എന്റേത് ഒരു managerial പോസ്റ്റ് ആയതിനാൽ അതിന്റെ ഒരു privilege വച്ചു കുറച്ചു മിനിറ്റ് സമയം താമസിച്ചാലും വലിയ കുഴപ്പം ഒന്നുമില്ല..ബട്ട് ഞാൻ പരമാവധി അത്തരം സന്ദർഭംങ്ങൾ ഒഴിവാക്കും… ഒരു പ്രൈവറ് സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ നമ്മുടെ പെരുമാറ്റവും കൃത്യനിഷ്ഠതയും എല്ലാം അവിടെ നമ്മളുടെ നിലനിൽപ്പിനു എത്രത്തോളം സ്വാധീനം ചെയ്യും എന്ന് നിങ്ങള്ക്ക് അറിയാല്ലോ…
ഓഫീസിൽ എത്തി ഞാൻ കുറച്ചു important വർക്സ്ഉം ആയി ഞാൻ മല്ലിട്ട് കൊണ്ടിരിക്കുന്ന നേരത്ത് ആണ് എന്ന ശ്രീലത മാം വിളിപ്പിക്കുനതു.. മാഡം ആണ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് ഹെഡ്.. job പൊസിഷൻ വൈസ് ഞാൻ മാഡത്തിന്റെ അസിസ്റ്റന്റ് ആണ്…. an assistant managerial post.. ഒന്ന് രണ്ടു മാസത്തിനുള്ളിൽ മാഡം കമ്പനിയുടെ മുംബൈ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആകും..
‘മാഡം പോയി കഴിഞ്ഞാൽ ഉടനെ വേറെ മറ്റ് ബ്രാഞ്ചിൽ നിന്നും ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടാകില്ല എന്നും പകരം എന്നെ ആ പോസ്റ്റിലെക്ക് പ്രൊമോട്ട് ചെയ്യാനുമാണ് എംഡിയുടെ പ്ലാൻ’ എന്നൊരു സംസാരം കുറച്ചു നാളായി ഡിപ്പാർട്മെന്റഇൽ ഉണ്ട്..
ഒഫീഷ്യൽ intimation ഒന്നും വരാത്തതിനാൽ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല..
പക്ഷെ കഴിഞ്ഞ ലാസ്റ്റ് week എംഡി വന്നപ്പോൾ conduct ചെയ്ത മീറ്റിംഗ്നിടയിൽ എംഡിയുടെ ഭാഗത്തു നിന്നും ആ സംസാരം ശരി വക്കുന്ന തരത്തിൽ ഒരു സൂചന കിട്ടി.. ഉള്ളത് പറയാലോ അപ്പോൾ ഒരു സന്തോഷം ഒക്കെ തോന്നിയെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ഇരുന്നു..
വേറെ ഒന്നും അല്ല, ഒഫീഷ്യൽ ആയി അറിയിക്കാതെ ചുമ്മാ മനക്കോട്ട കെട്ടണ്ട എന്ന് കരുതിയാണ്..