സോഫി : “നീ ഇനി ക്ഷമയോടെ കേൾക്കണം, എനിക്ക് ലിയയെ കോളേജിൽ വച്ച പരിചയം, കാണാൻ അന്നേ സുന്ദരിയും പണകാരിയും, എന്നെ പോലുള്ള കോൺവെന്റ് കേസുകളോട് അടുക്കേണ്ട ഒരു ആവശ്യവും ഇല്ല, എന്നിട്ട് കൂടി അവൾ ഒരു ജാടയും കാണിക്കാതെ ഞങ്ങളിൽ ഒരാളായി മാറി, ഞങ്ങളെക്കാൾ പാവം ആണ് അവൾ എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്, ഞങ്ങളുടെ ഏതു ആവശ്യവും ഞങ്ങളെക്കാൾ മുൻപേ അറിഞ്ഞു സഹായിക്കാൻ അവൾ ശ്രമിച്ചിരുന്നു. കോളേജിൽ ഡ്രാമ ക്ലബ്ബിലും, മോനോആക്ടിലും അവൾ ഒരു തരംഗമായിരുന്നു, ചെറുതായി മോഡ്‌ഡലിങ്ങും ചെയ്തിരുന്നു അവൾ, അത് കൊണ്ട് തന്നെ രണ്ടാം വർഷം തന്നെ ഒരു സിനിമയിൽ അഭിനയിച്ചു വെള്ളിത്തിരയിൽ ബിസി ആയി അവൾ, പിന്നെ കോളേജിൽ വന്നില്ലെങ്കിലും അവൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു, ഞങ്ങളുമായുള്ള ബന്ധം അവൾ നിലനിർത്തി, മാത്രവുമല്ല അവളുടെ അമ്മ അപ്പൻ എന്നിവർ സ്ഥിരമായി എന്നെ കാണാൻ കോൺവെന്റിൽ വരും, ഒരു സ്വന്തം മോളായി തന്നെയാണ് അവർ എന്നെ കണ്ടിരുന്നത്, അവളുടെ വലിയ വീട്ടിൽ എനിക്ക് പൂർണ സ്വതന്ത്രമാന്ന്, മറ്റുളവരെ സാഹായിക്കുന്ന സ്വഭാവം അവൾക്കു അപ്പന്റേംഅമ്മെടെന്നും കിട്ടിയതാണ് എന്ന് മനസിലായി, ജോർജ് പോൾ ചെയ്യാത്ത ബിസിനസ് ഇല്ല, ആയിരം ഏക്കറോളം റബ്ബർ, ഏലo, കുരുമുളക് തോട്ടം മുതൽ പ്രമുഖ നഗരങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹോസ്പിറ്റലിൽ, സ്കൂൾ അങ്ങനെ ഇട്ടു മൂടാനുള്ള പണം ഉണ്ടെങ്കിലും അതിന്റെ നെഗളിപ്പ് ഇല്ല അവർക്കാർക്കും, മനസറിഞ്ഞു സഹായിക്കും എല്ലാവരെയും, അതാണ് തറവാടിത്തം. അവൾ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ പോലും ഫുൾ ഫാമിലി കൂടെ ഉണ്ടാവും, അത് അവൾക്കും നിര്ബന്ധമാണ് വിദേശത്ത് ആണ് ഷൂട്ട് എങ്കിലും അപ്പനും അമ്മയും ഇല്ലാതെ അവൾ പോവില്ല. പത്തു വർഷമായി സിനിമയിൽ ഓവർ എക്സ്പോസിംഗ് ഇല്ല, ഒരു വിവാദവും അവൾ ഉണ്ടാക്കിയിട്ടില്ല, ഒരു പ്രേമ ബന്ധം പോലും അവൾക്കു ചാർത്തി കൊടുത്തു ഗോസിപ് ഉണ്ടാകാൻ ഒരു പാപ്പരാസി മഞ്ഞപത്രക്കാർക്കും കഴിഞ്ഞിട്ടില്ല, അവൾ നിന്ന് കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ല, കാരണം അവൾ ഷൂട്ടിംഗ് ഇടയിലും കഴിഞ്ഞാലും അപ്പന്റെയും അമ്മയുടെയും കരവാലയത്തിലാണ് സുരക്ഷയിലാണ്.ഞാൻ : ഹും, ചേച്ചിമാരും ഇത് തന്നെ പറയുന്നത് കേട്ട്, എത്രയും നാളായിട്ടും ഒരു gossip പോലും കേൾപിക്കാത്ത ഒരേ ഒരു നടി ലിയ ആണെന്ന്.
സോഫി : അതെ, അങ്ങനെ ഒരു ദിവസം ഞാൻ അവളോടൊപ്പം അവളുടെ വീട്ടിൽ ഉള്ളപ്പോൾ യാദൃച്ഛികമായി അവളുടെ അമ്മ പ്രാർത്ഥന മുറിയിൽ ഇരുന്നു മാതാവിന്റെ വിമല ഹൃദയത്തിന്റെ മുന്നിൽ ഇരുന്നു ഏങ്ങലടിച്ചു കരയുന്നത് കണ്ടു, ഈശോയെ ഇവർ എന്തിനാണ് എങ്ങനെ കരായണേ, ഞാൻ അങ്ങോട്ട് കയറി ചെന്നു, അമ്മ എന്നെ കണ്ടു പെട്ടെന്ന് കണ്ണ് തുടച്ചു എങ്കിലും അവർക്കു ഒന്നും ഒളിക്കാൻ കഴിഞ്ഞില്ല, എന്റെ മാറത്തു ചാരി അവർ കരയാൻ തുടങ്ങി. മോളെ അത് ഞാൻ എങ്ങനെ നിന്നോട് പറയും, എന്താണെങ്കിലും പറയമ്മേ, ഞാനല്ലേ ചോദിക്കണേ, ആരോടെങ്കിലും പറഞ്ഞാൽ ആ വിഷമം അങ്ങ് പോകും, പിന്നെയും അവർ ഭയത്തോടെ മിണ്ടാതെ ഇരുന്നു കരഞ്ഞു, അമ്മ ഞാനും അമ്മേടെ മോളല്ലേ, ഈശൊടെ മണവാട്ടിയാ ഞാൻ എന്ത് കാര്യമാണെങ്കിലും ഞാൻ പ്രാർത്ഥിച്ചു നേടിത്തരും എന്റെ അമ്മയ്ക്ക് വേണ്ടി അതിനു വേണ്ടി അമ്മടെ മോൾ ഏതറ്റം വരെയും പോകും, അമ്മ ഇനി കരയരുത്, ഞങ്ങളെ പോലുള്ള ഒത്തിരി പേരുടെ കണ്ണീരൊപ്പുന്ന ആളാ അമ്മ,