10 മണിയോടെ ഞാൻ ഹോട്ടലിലെ കാർ പോർച്ചിൽ എന്റെ വണ്ടി കൊടുപോയി ഇട്ടു, ഫോൾസ്വാഗൺ പോളോ – ഒരു സിനിമ നടിയെ കെട്ടാൻ പോണ ചെറുക്കന്റെ കാർ കണ്ടില്ലേ, മിനിമം ബെൻസ് അതല്ലേ ശെരിയാകു, ഒരു മാച്ചും ഇല്ല ഇതൊന്നും ശെരിയാവില്ല, അതൊന്നു അവളെ പറഞ്ഞു മനസിലാക്കിക്കേണം, ഞാൻ ഉറപ്പിച്ചു. നേരെ ലോബിയിൽ പോയി ഞാൻ : ഹായ് ഐ ആം dr. സോണി സണ്ണി, ഐ ഹാവ് ആണ് അപ്പോയ്ന്റ്മെന്റ് വിത്ത് സിസ്റ്റർ സോഫിയ,
റിസെപ്ഷനിസ്റ് : വെൽക്കം സർ, ഷി ഈസ് വെയ്റ്റിംഗ് ഫോർ യു അറ്റ് the കഫെറ്റീരിയ.
ഞാൻ കഫെറ്റീരിയയിൽ എത്തിയപ്പോൾ തന്നെ കണ്ടു സോഫിയെ, അവൾ സിസ്റ്റർ ആയതിനു ശേഷം ആദ്യമായാണ് ഞാൻ അവളെ കാണുന്നത്, ചെറുപ്പം തോട്ടു അടുത്ത കൂട്ടുകാരായിരുന്നു, ഒരു 6 ക്ലാസ്സ് വരെ എന്റെ ബെസ്റ്റ് ഫ്രണ്ട്, പിന്നെ മാറുമല്ലോ, മാറണമല്ലോ. നമ്മുടെ സമൂഹം…. !!!
സോഫി : dr sonny, എന്തുണ്ട് അമേരിക്കയിൽ വിശേഷം ? നമ്മൾ തമ്മിൽ കണ്ടിട്ട് ഒരു പത്തു വർഷം ആയി കാണും അല്ലെ ?
ഞാൻ : അതെ 10 കഴിഞ്ഞു നിന്നെ കണ്ടിട്ടില്ല, സോറി സിസ്റ്റർ നെ കണ്ടിട്ടില്ല.
സോഫി : എന്തിനാ സോറി നീ എന്നെ സിസ്റ്റർ എന്നൊന്നും വിളിക്കണ്ട, പഴയ പോലെ നല്ല കൂട്ടുകാരായി വേണം സംസാരിക്കാൻ.
ഞാൻ : എടി നീ എവിടുന്നാ ഇത്ര വലിയ ആലോചനയൊക്കെ കൊണ്ട് വന്നേ, സിനിമ നദിയൊന്നും നമ്മുക്ക് ശെരിയാവില്ല.
സോഫി : അതൊക്കെ പറയാം, നീ വിചാരിക്കുന്ന പോലെ അല്ല, നമ്മുക്ക് ഇവിടന്നു ഒന്ന് മാറിയിരിക്കാം
മാറിയിരിക്കാം എന്ന് പറഞ്ഞു അവൾ എന്നെ കൊണ്ടുപോയത് ഒരു suit റൂമിലേക്കാണ്, കേറിയ പാടെ അവൾ അവളുടെ തലയിലെ വെയിൽ എടുത്തു മാറ്റി. അവൾ വളരെ ഫ്രീ ആയി ഒരു സോഫയിൽ കയറി അങ്ങ് ഇരുന്നു. അവൾ തീക്ഷ്ണമായി എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി.
സോഫി : “ഞാൻ നിന്റെ അപ്പനെ ആദ്യമായി കാണുന്നത്, പാവപെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടി സമൂഹ വിവാഹം നടത്തുബോഴാണ്, അന്ന് എന്റെ അപ്പൻ പറഞ്ഞു ഇതാണ് പാലായിലെ ഗാന്ധി, നേരും നെറിവും ഉള്ള കാർലോസ് മാപ്പിള”, പിന്നെ എന്തോരം ജീവകാരുണ്യ പ്രവർത്തനങ്ങൾ, നിന്റെ അപ്പൻ ഒരു വിശുദ്ധനാടാ, മനസ്സലിവുള്ളവൻ ആർക്കും ഏതു പാതി രാത്രയിലും ചെന്ന് കേറി സങ്കടം പറയാനുള്ള ഒരു അത്താണി ആയിരുന്നു നിന്റെ വീട്.
അവൾ പറഞ്ഞത് ശെരി ആയിരുന്നു മറ്റൊരാളുടെ കണ്ണീരു മായ്ക്കാൻ അപ്പൻ ഏതറ്റം വരെയും പോകുമായിരുന്നു, അതുകൊണ്ട് തന്നെ കുറെ സ്വത്തു അപ്പൻ ദാനം ചെയ്യാനായി വിറ്റു, പറഞ്ഞിട്ടെന്തു കാര്യം, ഇപ്പൊ ഇവൾ അപ്പനെ കുറിച്ച് നല്ലത് പറയുമ്പോൾ ഒരു സുഖം.
സോഫി : “അതെ അപ്പന്റെ മോനാ നീ അങ്ങേരുടെ നല്ല ഗുണങ്ങൾ നിനക്കും കിട്ടാതിരിക്കില്ല, നീ വിചാരിക്കുന്ന പോലെ ഈ കല്യാണ ആലോചന ഒരു സാദാരണ ഒന്നല്ല.”
ഇന്നലെ തൊട്ടു തുടങ്ങിയതാ ഈ ബിൽഡ് അപ്പ് എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ ഈശ്വര.
അവൾ തുടർന്നു.