ഇപ്പൊ നാലു മാസം ഗർഭിണിയാണ് ആള് , ചേട്ടൻ അറിഞ്ഞു വിളയാടിയിട്ടുണ്ട്. ഇപ്പൊ ഞാൻ അമേരിക്കയിൽ എംഡി ചെയുന്നു. നാട്ടിലുള്ളപ്പോഴെ അമ്മയും ചേച്ചിമാരും വിവാഹം എന്നാ പ്രശ്നം, ഉന്നയിച്ചു തുടങ്ങയിട്ടുണ്ടായിരുന്നു പക്ഷെ വിദഗ്ദ്ധമായി ഞാൻ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു, ചില സമയങ്ങളിൽ പെണ്ണ് കാണൽ വരെ എന്നെ ഭീഷണിപെടുത്തി ചേട്ടൻ കൊണ്ട് പൊയിട്ടുണ്ട്, പക്ഷെ എന്റെ ഇന്റർനാഷണൽ ഉഴപ്പു കാരണം, പുള്ളി വിട്ടു. ഇപ്പൊ അമ്മയുടെ വിഷമം കാരണം ചേച്ചിമാരും ഭാബിയും കൂടെ (ചേട്ടത്തിയെ ഞാൻ ബാബി എന്നാ വിളിക്കണേ ) ഏറ്റെടുത്തിരിക്കേയാണ്.
കഴിഞ്ഞ വെക്കേഷന് വന്നപ്പോൾ ബാബി എന്നോട് കാര്യമായിത്തന്നെ സംസാരിച്ചു, അവരുടെ സംസാര രീതി ഒരിക്കലും ഉപദേശം മോഡൽ അല്ല, നമ്മുക്കു പറയാൻ ഉള്ളതും കേട്ടിരിക്കും, അത് കൊണ്ട് തന്നെ കല്യാണം എന്നാ പരിപാടിയോട് എനിക്കുള്ള വെറുപ്പ് ഞാൻ അവരോടു തുറന്നു പറഞ്ഞു, എല്ലാം ഒരു നല്ല ഫ്രണ്ടിന്റെ പോലെ അവർ കേട്ടിരുന്നു, എന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഞാൻ തുറന്നു വിശദീകരിച്ചപ്പോൾ എന്റെ ചിന്തകളിൽ കാര്യമുണ്ട് എന്ന് അവർ അംഗീകരിച്ചു. എന്നാൽ “ഈഗോയോ, പണത്തിന്റെ കാര്യത്തിൽ അല്പത്തരമോ ഇല്ലാത്ത ഒരു ബന്ധമാണെങ്കിലോ, നീ സമ്മതിക്കുമോ ” എന്നായി അവരുടെ ചോദ്യം ഞാൻ പറഞ്ഞു അങ്ങനെ ഒരു പെണ്ണാണെങ്കിൽ അത് എങ്ങനെ അറിയാൻ പറ്റും? , “കുറച്ചു നാൾ അടുത്ത് ഇടപഴകിയാൽ അത് മനസിലാകും”, “ഒരിക്കലും ഇല്ല ബാബി, കടുത്ത പ്രണയത്തിൽ ആയവർ പോലും, കല്യാണം കഴിഞ്ഞു അടിച്ചു പിരിഞ്ഞിട്ടുണ്ട്.” “എടാ മണ്ടാ, അതിനു അവളെ മാത്രമല്ല അവളുടെ വീട്ടുകാരെയും കൂട്ടുകാരെയും അറിയണം, അങ്ങനെ അറിയാൻ കഴിഞ്ഞാൽ ഒരാളുടെ യഥാർത്ഥ സ്വഭാവം അറിയാൻ കഴിയും, പ്രണയിക്കുന്നവർ ഒരിക്കലും തമ്മിൽ തമ്മിൽ നോക്കി ഇരികയല്ലാതെ അല്ലാതെ വേറെ ഒരു രീതിയിലും അറിയാൻ ശ്രമിക്കില്ല. അതാ പരാജയ കാരണം.”
ഞാൻ അന്ന് ഭാബിയെ കുറെ കളിയാക്കി… അവർ എന്നോട് വെല്ലുവിളി പോലെ പറഞ്ഞു, അടുത്ത വരവിൽ നിനക്ക് ഇഷ്ടപെടുന്ന, അടുത്തറിയാൻ താല്പര്യമുള്ള ഒരു പെണ്ണിനെ ഞാൻ കണ്ടു വയ്ക്കും.
അങ്ങനെ എംഡി പൂർത്തിയാക്കി ഞാൻ വീട്ടിലേക്കു വരുന്ന ദിവസം ചേച്ചിമാരും പിള്ളേരും വീട്ടിൽ ഉണ്ടായിരുന്നു, എല്ലാർക്കും വലിയ സന്തോഷം, ഇനി ഇവന്റെ കല്യാണം കൂടി നടന്നു കിട്ടിയാൽ ഈ ജന്മത്തിലെ എല്ലാ ഉതതവാദിത്വങ്ങളുo കഴിഞ്ഞു എനിക്ക് സമാദാനമായി കണ്ണടയ്ക്കാം, അമ്മ പറയുന്നത് കേട്ടു ഞാൻ മനസ്സിൽ ചിരിച്ചു….’നടന്നത് തന്നെ’…!!! അത് മനസിലാക്കിയിട്ടെന്ന വണ്ണം ഭാഭി എന്നെ തറപ്പിച്ചു ഒന്ന് നോക്കി.
ഊണൊക്കെ കഴിഞ്ഞു പിള്ളേര് സെറ്റിനെയും വാരി കൂട്ടി എന്റെ മുറിയിൽ കൂടി ഇരിക്കെയാണ് എല്ലാം, അമേരിക്കൻ വിശേഷങ്ങൾ കേൾക്കാൻ,