ഒരു ദിവസം ഉച്ച കഴിഞ്ഞ് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് അവൾ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടത്
” എന്നെ ഒന്ന് ബീച്ചിൽ കൊണ്ട് പോകുമോ ? ”
” നീ ബീച്ചിൽ പോയിട്ടില്ലേ?
എന്റെ ആ ചോദ്യത്തിൽ നിറഞ്ഞ കണ്ണുകളായിരുന്നു മറുപടി.
” വീട്ടുകാരോടെപ്പം പോയിട്ടുണ്ട് പക്ഷെ സ്നേഹിക്കുന്നവരോടുകൂടെ പോയാലല്ലേ അതിന്
ഒരു സന്തോഷമുണ്ടാകൂ. ”
അവളുടെ ആ വാക്കുകളിൽ അവളനുഭവിക്കുന്ന വേദന ഞാനറിഞ്ഞു.
“വാ എഴുന്നേൽക്ക് പോകാം ”
” ഇപ്പോഴോ ” അവൾ ഒരു അതിശയത്തോടെ ചോദിച്ചു.
“അതെ വാ”
ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്ത് എന്റെ ബൈക്കിൽ ബീച്ചിലേക്ക് വിട്ടു. സ്നേഹിക്കുന്ന പെണ്ണുമായി ആദ്യ ബൈക്ക് യാത്ര അത് മനസ്സിൽ സന്തോഷം നിറച്ചു.
ബൈക്ക് നിർത്തി ഞങ്ങൾ കൈകോർത്തുപിടിച്ച് മുന്നോട്ട് നടന്നു. കാലിനടുത്തുള്ള മണൽ തിട്ടയിലിരുന്നു. സൂര്യൻ തലയുടെ മുകളിൽ നിന്ന് അൽപം മുന്നോട്ട് പോയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
“എന്താ ” ഞാൻ തിരക്കി.
“ആദ്യമായാണ് എന്നെ ഒരാൾ ഇങ്ങനെ സ്നേഹിക്കുന്നത് ” അവൾ വിതുംബി കരയുകയാണ്.
എന്റെ കണ്ണും അറിയാതെ നിറഞ്ഞിരുന്നു. ഞാനവളുടെ തോളിൽ തട്ടി
“നിനക്ക് ഞാനില്ലേ ”
എന്റെ ആ പറച്ചിൽ അവളുടെ സങ്കടഭാവം മാറ്റി ഒരു പിഞ്ചിരി മുഖത്ത് നിറഞ്ഞു.
പെട്ടെന്ന് ഒരാൾ എന്റെ തോളിൽ പിടിച്ച് പുറകോട്ട് ഇട്ടു .