ഞാൻ എന്റെ സീറ്റിലിരുന്നു. പെൺപിള്ളേർ എന്നെ നോക്കി ആടക്കി ചിരിക്കുന്നുണ്ട്.
ജിതിൻ എന്റെ അടുത്തു വന്ന് കൺഗ്രാറ്റ്സ് പറഞ്ഞ് ചളിയടി തുടങ്ങി ഞാനതും കേട്ടിരുന്നു.
ക്ലാസ്സിലേക്ക് വന്ന ആളിനെ കണ്ടപ്പോൾ എന്റെ ശ്രദ്ധ അങ്ങോട്ട് പോയി. ഒരു കറുത്ത ചുരിദാറിൽ എന്റെ വെളുത്ത സുന്ദരി.
ഞാൻ അവളെ നോക്കി ചിരിച്ചു.
“ഉം………..”
ക്ലാസ്സിലെ ആ ഇരുത്തിയുള്ള മൂളലാണ് എന്നെ ഉണർത്തിയത് ക്ലാസ്സിലെ പിളേർ കളിയാക്കുകയാണ്. രേവതി പോയി അവളുടെ സീറ്റിലിരിക്കാൻ പോയതും റിയ അതു തടഞ്ഞു. റിയ ക്ലാസ്സിലെ തന്റേടിയായ പെണ്ണാണവൾ.
“നീ ഇനി ഇവിടെ ഇരിക്കില്ല. ” അവളുടെ ആ പറച്ചിൽ ക്ലാസ്സിലെ എല്ലാപേരെയും നിശബ്ദരാക്കി.
റിയ രേവതിയുടെ കയ്യിൽ പിടിച്ച് വലിച്ച് എന്റെ അടുത്തിരുത്തി.
“ഇനി മുതൽ ഈ പ്രണയ ജോഡികൾ ഇവിടെ ഒരുമിച്ചിരിക്കും ” .
അവളുടെ ആ പറച്ചിൽ ക്ലാസ്സിൽ ഒരു ചിരിക്ക് തിരികൊളുത്തി .
ടീച്ചർമാരടക്കം എല്ലാവരും പുതിയ പ്രണയജോഡി കളുടെ വിഷേശം അറിഞ്ഞു. അവൾ എപ്പോഴും എന്റെ അടുത്തു തന്നെയാണ് ഇരിക്കുന്നത്. അത് എപ്പോഴും മനസ്സിൽ ഒരു കുളിര് സമ്മാനിച്ചു കൊണ്ടിരുന്നു.
അങ്ങനെ മാസങ്ങൾ സെക്കന്റുകൾ പോലെ പ്രണയിച്ചു കൊഴിഞ്ഞു പോയി. കേളേജിൽ പല പ്രേമങ്ങളും പൊട്ടി പാളീസായെങ്കിലും ഞങ്ങളുടെ പ്രണയം ദൃഢമായി നിന്നു. ഇതിനിടയ്ക്ക് .എനിക്ക് പതിയ ഫോൺ പപ്പാ വാങ്ങി നൽകി. ഫോണു വഴിയുള്ള Whatsapp ചാറ്റിങ്ങും നടന്നു.