അവളുടെ ചിരി എന്നെ വേറെ ഏതോ ഒരു ലോകത്തിലെത്തിച്ചു.
അവൾ എന്നോട് ഒരുപാട് സംസാരിച്ചു. അതിൽ നിന്നും നല്ല സാമ്പത്തികമുള്ള ഒരു കുടുംബത്തിലെ അംഗമാണ് അവർ എന്നു മനസ്സിലായി. അവളുടെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് .സ്വദേശത്തും വിദേശത്തും ബിസിനസ്സുകൾ ചെയ്യുന്ന അയാൾ ഒരു ഗൗരവക്കാരനാണ് എന്നും അവളുടെ വാക്കുകളിൽ നിന്നും മനസ്സിലായി. അവളുടെ അമ്മ മാത്രമാണ് വീട്ടിൽ അവൾക്ക് സ്നേഹം നൽകുന്നത്. അവൾക്ക് ഒരു സഹോദരനുണ്ട്. അവളുടെ അച്ഛന് മകനോടാണ് സ്നേഹമുള്ളത്.
ഇത്രയും എന്നോടവൾ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പണമുണ്ടായിരുന്നിട്ടൊന്നും ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസ്സിലായി. അവളുടെ നനഞ്ഞ കണ്ണുകളുള്ള ആ മുഖം വാരിയെടുത്ത് ഞാൻ പറഞ്ഞു
” ഇനി ഈ കണ്ണുകൾ നനയാൻ ഞാൻ സമ്മതിക്കില്ല”.
അവൾ എന്റെ കയ്യിൽ ഒരു ചുടു ചുംബനമാണ് അതിനു മറുപടിയായി നൽകിയത്
” ഏയ് യ് …………………….
മുകളിൽ നിന്നുള്ള കൂക്കുവിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഞാനും അവളും ഒരുപോലെ ചമ്മി.
ക്ലാസ്സിലെ മുഴുവൻ പിളേരും മുകളിൽ ഇതും കണ്ടു കൊണ്ട് നിൽക്കുകയായിരുന്നു. ഞങ്ങൾ ആകെ ചമ്മി നാറി എന്നു പറഞ്ഞാൽ മതിയല്ലോ.
പിന്നെ അവിടം തൊട്ട് ക്ലാസ്സു വരെ ഞങ്ങളെ ആനയിച്ചു കൊണ്ടുള്ള റാലി ആയിരുന്നു.
കോളേജ് മുഴുവൻ അറിഞ്ഞു പുതിയ പ്രണയ ജോഡികളുടെ വിശേഷം.