” ഇതാരാ “സാർ ഒരു ആകാംഷയോടെ ചോദിച്ചു.
” രേവതി, ഇന്നലെ ഞങ്ങളുടെ കല്യാണമായിരുന്നു. ” ഞാൻ മറുപടി കൊടുത്തതും ഒരു നിമിഷം ചിന്തിച്ചശേഷം ദിനേശ് സർ എന്നോട് ചോദിച്ചു.
“ഒളിച്ചോട്ടമായിരുന്നോ ?”
“സാറിനെങ്ങനെ മനസ്സിലായി ” ഞാൻ തിരക്കി.
” അത് ആരെയും അറിയിക്കാതെ ഉള്ള പെട്ടെന്നുള്ള കല്യാണമല്ലേ അതുകൊണ്ട് മനസ്സിലായി “. സർ പുഞ്ചിരിച്ചു കൊണ്ടു ചിരിച്ചു.
റൂമിലെ ടീച്ചർമാരെല്ലാം അസൂയയോടെ രേവതിയെ നോക്കുന്നത് ഞാൻ കണ്ടു. “പെണ്ണിന്റെ ഭംഗി കണ്ടിട്ടാകണം. “ഞാൻ മനസ്സിൽ വിജാരിച്ചു.
“സർ ഒരു അഞ്ച് ദിവസം ലീവ് വേണം ” ഞാൻ ദിനേശ് സാറിനോട് പറഞ്ഞു.
“‘ഹണിമൂണായിരിക്കും അല്ലേ ! ലീവിന്റെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം താൻ വിട്ടോ. .” ദിനേശ് സാർ ഒരു കൺഗ്രാറ്റ്സും നേർന്നുകൊണ്ട് പറഞ്ഞു. ഞാൻ ബാക്കി അദ്യാപകരെ കണ്ട് കാര്യം പറഞ്ഞ ശേഷം പുറത്തിറങ്ങി.
രേവതി പുറത്ത് നിന്ന് കോളേജ് ആസ്വാദിക്കുകയാണ്. ചില പയ്യന്മാർ അവളെ നോക്കി നിൽക്കുന്നതും ഞാൻ കണ്ടു.
“ഒരു കടം കൂടെ ബാക്കി ഉണ്ട്. ”
“എന്താ എന്ത് കടം ” രേവതി അത് തിരക്കിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. നടന്ന് തേർഡ് ഇയർ ക്ലാസ്സിനടുത്തെത്തി പതിവു ബഹളം കേൾക്കുന്നുണ്ട്. ക്ലാസ്സ് തുടങ്ങാൻ സമയം ആകുന്നേ ഉള്ളൂ ഞാൻ രേവതിയെ പുറത്ത് നിർത്തി ക്ലാസ്സിനകത്തു കയറി. ഞാൻ വരുന്നതു കണ്ട് എല്ലാവരും നിശബ്ദരായി. പക്ഷെ എന്നെ പരിചയഭാവം ആരിലുമില്ല.
“എന്താ എല്ലാർക്കും ഒരു പരിഭവം ബാക്കി കഥ അറിയാഞ്ഞിട്ടാണോ ഞാൻ തിരക്കി.
പലരുടെയും മുഖത്ത് ഒരു പ്രകാശം പരക്കുന്നത് ഞാൻ കണ്ടു.
“സർ ബാക്കി പറയുവോ ” ഒരു പെൺകുട്ടി എന്നോട് ചോദിച്ചു..
“അന്ന് ഞാൻ കഥ മുഴുവൻ പറയാത്തത് , ആ കഥയ്ക്ക് ഒരു പൂർണ്ണ ഇല്ലാത്തതു