“എന്താ ഏട്ടാ അത് ? ” രേവതി എന്നോട് ചോദിച്ചു.
“നമ്മുടെ ഹണിമൂണിനുള്ള ഫുൾ പാക്കേജിന്റെ ബില്ലും ഡീറ്റയിൽസും . ഊട്ടിയിലാണ് നാളെ ഇവിടുന്ന് തിരിക്കണം.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അന്ന് രാത്രി ഞങ്ങൾ ഉറങ്ങിയില്ല കാരണം ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു അകന്നു നിന്ന വർഷങ്ങളിലെ കഥകൾ .
…………………………………….
“അമ്മേ ഞങ്ങൾ ഇറങ്ങുന്നു ” രേവതി അമ്മയോട് അനുവാദം വാങ്ങി പുറത്തു വന്നു.
“സൂക്ഷിച്ച് ഡ്രവ് ചെയ്യണം ഇനി അഞ്ച് ദിവസം കഴിഞ്ഞെല്ലേ കാണാൻ പറ്റൂ ….”
പപ്പ ഒരു നെടുവീർപ്പോടെ പറഞ്ഞു.
ഞാൻ യാത്ര പറഞ്ഞ് വണ്ടിയെടുത്തു.
“ആദ്യം എങ്ങോട്ടാ ?” രേവതിയുടെ ചേദ്യമായിരുന്നു അത്.
“ആദ്യം ഞാൻ പഠിപ്പിക്കുന്ന കോളേജിൽ പോണം ലീവ് എഴുതി കൊടുത്ത് നേരെ ഊട്ടിയിലേക്ക് ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
കാറ് നേരെ കോളേജിലെ പാർക്കിംഗ് ഏരിയയിൽ നിർത്തി ഞാനും രേവതിയും പുറത്തിറങ്ങി ജനറൽ ഡിപ്പാർട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു. ഞാനവളുടെ കൈകളിൽ കോർത്ത് പിടിച്ചാണ് നടക്കുന്നത്. പല കണ്ണുകളും എന്നെയും രേവതിയെയും മാറിമാറി വീക്ഷിക്കുന്നുണ്ട് അതിൽ കൂടുതലും കോളേജിലെ വിദ്യാർത്ഥികളാണ്. അതിൽ കാരണവുമുണ്ട് , ഞാൻ ഈ കോളേജിലെ അധ്യാപകനാണെന്ന് കുറച്ചു ദിവസം കൊണ്ട് തന്നെ മിക്ക വിദ്യാർത്ഥികളും മനസ്സിലാക്കിയിരുന്നു. എന്നും ഒററയ്ക്ക് വരുന്ന ഞാൻ ഇന്ന് ഒരു പെണ്ണിന്റെ കയ്യും പിടിച്ചു വന്നാൽ ആരായാലും നോക്കി പോകും.
ഞങ്ങൾ ഡിപ്പാർട്ട്മെന്റിലെത്തി.
“സാറെന്താ ഇന്നലെ വരാത്തേ ലീവൊന്നും പറഞ്ഞിട്ടില്ലായിരുന്നില്ലല്ലോ?
ഇതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് എന്റെ പിന്നിൽ
നിന്ന രേവതിയെ ദിനേശ് സാർ കാണുന്നത്.