രേവതിയുടെ അച്ഛൻ രേവതിയെ അടിക്കാൻ കയ്യോങ്ങി ഞാനത് തടഞ്ഞു.
“താൻ ഒരു SI അല്ലേ തനിക്ക് നിയമം അറിയില്ലേ ഇനി ഞാനത് നിനക്ക് പറഞ്ഞു തരണോ “.
I P S കാരൻ രേവതിയുടെ അച്ഛന്റെ ശിങ്കടിയായ SI യോട് ദേഷ്യപ്പെട്ടു. അയാൾക്ക് പറയാനൊന്നും ഇല്ലായിരുന്നു.
“എല്ലാരും ഇപ്പൊ തന്നെ ഇവിടന്ന് പോണം”. ആ ശൗര്യമുള്ള I P S കാരന്റെ വാക്കുകളുടെ മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. അവർ ദേഷ്യത്തോട് എന്നെയും രേവതിയെയും നോക്കി കൊണ്ട് കാറെടുത്തു പോയി. എന്റെ മനസ്സിൽ ഒരു സന്തോഷം നിറഞ്ഞു.
ആ I P S കാരൻ ഓടിവന്ന് ജിതിനെ കെട്ടിപ്പിടിച്ചു. എനികൊന്നും മനസ്സിലായില്ല എങ്കിലും ഇതെല്ലാം ജിതിന്റെ പരുപാടി ആണെന്ന് എനിക്ക് മനസ്സിലായി.
അയാളുടെ കാറിൽ നിന്ന് ഇറങ്ങി വന്ന ആളിനെ കണ്ട് ഞാനും രേവതിയും ഒരുമിച്ച് ഞ്ഞെട്ടി. റിയ ആയിരുന്നു അത്. ഞങ്ങളേടു കൂടെ കോളേജിൽ പഠിച്ച തന്റേടിയായ പെണ്ണ്, പക്ഷെ അവുടെ ലുക്ക് ആകെ മാറിയിരിക്കുന്നു. ഒരു മോഡേൺ പെൺകുട്ടിയിൽ നിന്നും അവൾ ഒരു നാടൻ പെൺകുട്ടിയായി മാറിയിരിക്കുന്നു. അവൾ ഓടി വന്ന് രേവതിയെ കെട്ടിപ്പിടിച്ചു.
എന്റെ തോളിൽ ജിതിന്റെ കൈവന്ന് പതിച്ചു.
“നീ ചോദിച്ചില്ലേ എനിക്ക് മതില് ചാടിച്ച് എക്സ്പീരിയൻസ് ഉണ്ടോ എന്ന് , ഉണ്ട് .
ഇവൻ ഈ I P S കാരൻ വിനോദ് എന്റെ കൂട്ടുകാരനാണ് .ഇവൻ വഴിയാണ് ഇവനും റിയയും പ്രണയത്തിലാണെന്ന് ഞാനറിഞ്ഞത് നമ്മുടെ കോളേജ് ലൈഫ് കഴിഞ്ഞതിനു ശേഷം. അന്ന് ഇവന് I P S ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ കോച്ചിങ്ങിന് പൊയ്കൊണ്ടിരുന്ന സമയം. ഇവളുടെ വീട്ടുകാർ ഉടക്കിയപ്പോൾ ഞാൻ നൈസില് ഇവളെ ചാടിച്ച് ഇവരുടെ വിവാഹം നടത്തി കൊടുത്തു. രണ്ട് വർഷം മുമ്പ് ” .