” ഇനി ഈ കാര്യത്തിൽ നിന്നെ ആരും നിർബദ്ധിക്കില്ല ” ആ വാക്കുകളിൽ നേരത്തെ ഉള്ള ചോദ്യത്തിന്റെ ഒരു പശ്ചാത്താപം ഞാൻ കണ്ടു.
രാത്രി കിടന്നപ്പോൾ ഓർമ്മകൾ അത് ഉറക്കം സമ്മാനിച്ചു.
പിറ്റേന്ന് പതിവു പോലെ കോളേജിൽ എത്തി. തേർഡ് ഇയറിലെ വിദ്യാർത്ഥികളുടെ പല കണ്ണുകളും എന്റെ മേൽ വന്നു പതിക്കുന്നുണ്ട്.
ഞാൻ ക്ലാസ്സിൽ കയറി . ആദ്യ പിരീഡ് ആയതിനാൽ ഞാൻ തന്നെയാണ് ഹാജർ എടുത്തത്. എല്ലാവരുടുംമുഖത്ത് ഒരു മുഖത കാണുന്നുണ്ട്. എന്നോടുള്ള സഹതാപമാണോ അതോ?
ഞാൻ ക്ലാസ്സെടുക്കാൻ ആരംദിച്ചപ്പോൾ ആണ് ഒരു പെൺകുട്ടി എണീറ്റത്.
“എന്താ …. എന്താ ദിവ്യാ …..?”
ഞാൻ തിരക്കി
“സർ ബാക്കി കഥ പറയുവോ?
അവളുടെ മുഖത്ത് ഒരു അപേക്ഷാ ഭാവമായിരുന്നു. അവളുടെ മുഖത്ത് മാത്രമല്ല എല്ലാവരുടെ മുഖത്തും ആ ഭാവമായിരുന്നു.
“എന്റെ കഥയ്ക്ക് ഒരു പൂർണ്ണത ഇല്ല , അതുകൊണ്ട് തന്നെയാണ് ഞാൻ അവിടെ നിർത്തിയത്. ഇനി ഇത് ചോദിക്കരുത് “.
ഇത്രയും പറഞ്ഞ് ഞാൻ ക്ലാസ്സെടുത്തു. ക്ലാസ്സ് മുഴുവൻ ഒരു നിശബ്ദത ആയിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി, എല്ലാവരുടുംമുഖത്ത് എന്നോട് ചെറിയ ദേഷ്യഭാവമുണ്ട് , ഞാനത് കാര്യമാക്കീല .
അടുത്തുള്ള രണ്ട് പിരീഡും എനിക്ക് ക്ലാസ് ഇല്ല .
കസേരയിൽ ഇരുന്ന് ഒരു ദീർഘ നിശ്വാസം എന്നിൽ നിന്ന് ഞാനറിയാതെ തന്നെ വന്നു.
പുറത്തേക്ക് നോക്കിയപ്പോൾ പുറത്തുള്ള പടി കെട്ടിൽ ഒരു പ്രണയ ജോഡി ഇരിക്കുന്നു. അവർ കൈകൾ കോർത്തിണക്കി ഇരുന്ന് സംസാരിക്കുകയാണ്.
അത് എന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് നയിച്ചു. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ഇരുന്നതുപോലെ …………………
“എടുത്ത് കഴിച്ചിട്ട് താഴേക്ക് വാ ഞാൻ ഗ്രൗണ്ടിലെ സ്റ്റെപ്പിലുണ്ടാകും” ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു .തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് കഴിക്കുകയാണ്.