“ഒരുങ്ങി വാ “അതും പറഞ്ഞ് പപ്പ എന്റെ തോളിൽ തട്ടി. ഞാൻ റൂമിൽ പോയി ഡ്രസ് മാറി വന്നു. പുറത്തിറങ്ങിയപ്പോൾ ഒരു പുതിയ കല്യാണസാരിയിൽ ഒരുങ്ങി നിൽക്കുന്ന രേവതിയെ ആണ് കണ്ടത്. അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.
അപ്പോഴേക്കും പുറത്തെ വാതിലിൽ നിന്ന് ഒരു മൂളൽ കേട്ടു. അവന്മാർ വന്ന് ഞാൻ രേവതിയെ നോക്കിനിന്നത് കണ്ട് ആക്കിയതാണ്.
ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് എല്ലാ പേരും രജിസ്റ്റർ ഓഫീസിലേക്ക് പുറപ്പെട്ടു.ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തി പുറത്ത് വെയിറ്റ് ചെയ്തു.
“ഒരു അരമണിക്കൂർ കഴിയും ” ക്ലാർക്ക് പുറത്തു വന്നു പപ്പയോട് പറഞ്ഞു. പപ്പയുടെ കൂട്ടുകാരനാണ് ഇവിടുത്തെ ക്ലാർക്ക്.
കുറച്ചു കഴിഞ്ഞപ്പോൾ മൂന്നു കാറുകൾ ഓഫീസിനു മുന്നിൽ വന്നു, അതിൽ നിന്നും രേവതിയുടെ അച്ഛനും സഹോദരനും പിന്നെ അവരുടെ ഗുണ്ട ചേട്ടന്മാരും ഇറങ്ങി പിന്നാലെ ഇവിടുത്തെ SI യുടെ ജീപ്പും വന്നു ഞങ്ങൾ എല്ലാപേരും ഒരു പോലെ ഞെട്ടി.
അവർ ഞങ്ങളുടെ നേരെ വരാൻ തുനിഞ്ഞതും ഒരു വെളുത്ത നിപ്പോൺ ടൊയോട്ട കാർ മുന്നിൽ വന്നു നിന്നു ..ആ കാറിൽ മൂന്നു നക്ഷത്രങ്ങൾ പതിപ്പിക്കുകയും Police എന്നു എഴുതിയിട്ടുമുണ്ട്.
അത് ഒരു IPS ഉദ്യോഗസ്ഥന്റെ വണ്ടിയാണെന്ന് എനിക്ക് മനസ്സിലായി. അതിൽ നിന്നും ജിമ്മനായ ഒരു യുവാവ് അയാൾ I P S ആണ് പുറത്തു വന്നു.
അയാൾ രേവതിയുടെ അച്ഛനോട് എന്താ പ്രശ്നമെന്നു ചോദിച്ചു. അയാൾ എന്റെ മകളെ ഇവർ തട്ടികൊണ്ട് വന്നിരിക്കുകയാണെന്ന് ആ
I P S കാരനോട് പറഞ്ഞു. ഞങ്ങളെല്ലാപേരും സ്തംഭിച്ചു നിൽക്കുകയാണ്. എന്നാൽ ജിതിൻ അടക്കി ചിരിക്കുന്നതാണ് ഞാൻ കണ്ടത്. ആ