“എവിടേക്ക് ! ഇവന്റെ കല്യാണം കഴിയുന്നവരെ നമ്മർ എല്ലാം കൂടെ ഉണ്ടാകും. ജിതിൻ ഉറച്ച വാക്കുകളിൽ പറഞ്ഞു.
എല്ലാവരും വീടിനുള്ളിൽ കയറി ഒരു ചെറിയ വീടാണ് എന്റേത് .മൂന്നു മുറിയും ഒരു വലിയ ഹാളും ഒരു കൊച്ച് സിറ്റൗട്ടും അടുക്കളയും അടങ്ങിയ ഒരു നില കോൺക്രീറ്റ് വീട് . ഞാനും ചങ്കന്മാരും ഹാളിൽ കിടക്കാൻ തീരുമാനിച്ചു. എന്തൊക്കെയോ പറഞ്ഞ് എല്ലാവരും ഉറക്കത്തിലേക്ക് വീണു.
……….
പിറ്റേന്ന് പപ്പയുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോൾ എന്റെ രണ്ട് കാലിന്റെ പുറത്തും വേറെ രണ്ട് കാലുകൾ കിടക്കുന്നു. ഒന്ന് ജിതിന്റെയും ഒന്ന് ഹരിയുടെയും .
രാത്രി എന്നെ ഞെക്കി കൊല്ലാത്തത് ഭാഗ്യം .
ഞാൻ അവന്മാരുടെ കാലുകൾ എടുത്ത് നിലത്തു വച്ചു. അപ്പോഴേക്കും ജിതിൻ എണീറ്റിരുന്നു. അവൻ ബാക്കിയുള്ളവരെ വിളിച്ചുണർത്തി.
” ഒരു 30 മിനിട്ട് ഞങ്ങൾ എന്റെ വീട്ടിൽ പോയി ഒന്നു ഫ്രഷായി ഡ്രസ് മാറി വരാം ഇവന്മാരുടെ ഡ്രസ് എല്ലാം അവിടെയാണ്. ജിതിൻ അതു പറഞ്ഞപ്പോൾ ഞാൻ ശരി എന്നു പറഞ്ഞ്. അവർ പുറത്തിറങ്ങി കാറെടുത്ത് തിരിച്ചു.
രേവതിയെ അവിടെ ഒന്നും കാണുന്നില്ല റൂമിലായിരിക്കും ഞാൻ മനസ്സിലോർത്തു.
“പോയി കുളിച്ച് വാ” പപ്പ അതു പറഞ്ഞതും ഞാൻ ഇറങ്ങി വീടിനു താഴെ ഉള്ള പുഴക്കരയിലേക്ക് നടന്നു. ഒന്നും നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടി. ഒരു പാട് സന്തോഷമായിരുന്നു മനസ്സ് നിറയെ ഇന്നു മുതൽ അവളുമായൊത്ത് ജീവിക്കാം.
കുളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരു കവറ് പപ്പ എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി തുറന്നു നോക്കി ഒരു പുതിയ ഷർട്ടും മുണ്ടും. എന്റെ കണ്ണുകൾ നിറഞ്ഞു.
“നീ ഇന്നലെ പോയതിനു പിന്നലെ എന്നെയും വിളിച്ച് ടൗണിൽ പോയി മേടിച്ചതാ നിനക്കും രേവതിക്കും തുണി നിന്റെ പപ്പ . അമ്മ അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു