ഒരു കാറിൽ ഞാനും രേവതിയും പുറകിൽ കേറി ജിതിൻ കാറെടുത്തു.
ബാക്കി ഉള്ളവർ അടുത്ത കാറിൽ ഞങ്ങളുടെ പുറകേ വന്നു.
രേവതി എന്റെ തോളിൽ ചാരി ഇരുന്ന് ഉറങ്ങുകയാണ്. ഒരുപാട് ദിവസത്തെ നഷ്ടപ്പെട്ട ഉറക്കം. ഉറങ്ങട്ടെ എന്ന് ഞാൻ കരുതി.
“എടാ നിനക്ക് മതില് ചാടിക്കുന്നതിൽ എക്സ്പിരിയൻസ് ഉണ്ടോ?”
ഞാനവനോട് ചോദിച്ചു.
“എന്താടാ അങ്ങനെ ചോദിച്ചേ?” അവൻ തിരിച്ചു എന്നോട് ചോദിച്ചു.
” അല്ല ഇന്നത്തെ നിന്റെ ഈ കോണി എറിയലും ജനല് മുറിക്കലും കണ്ടിട്ട് ചോദിച്ചതാ ” .
അവൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു കൊണ്ട്.
” അത് അവസരം വരുമ്പോൾ പറയാം”എന്നു മാത്രം അവൻ പറഞ്ഞു.
“എടാ രേവതി ആ റൂമിലുള്ളത് നീ എങ്ങനെ അറിഞ്ഞു. ”
എന്റെ ആ ചോദ്യം കണ്ട് അവൻ വീണ്ടും ചിരിച്ചു.
കാറിന്റെ മുൻപിലുള്ള ഒരു റോ തുറന്ന് അവൻ ഒരു ചെറിയ ഡ്രോൺ എടുത്ത് എന്റെ കയ്യിൽ തന്നു. ഞാനൊന്നും മനസ്സിലാകാത്ത പോലെ അവനെ നോക്കുകയാണ്.
“എടാ ഇന്നലെ ഉച്ചയ്ക്ക് നീ എന്നെ വിളിച്ച് പറഞ്ഞില്ലേ രേവതിയെ വിളിച്ചിറക്കണം എന്ന് , അപ്പൊ ഞാൻ എന്താ പറഞ്ഞേ വൈകുന്നേരം 6 മണിയാകുമ്പോൾ വീട്ടിൽ വരാൻ . ”
ജിതിൻ പറഞ്ഞു കൊണ്ട് ഡ്രൈവിങ്ങിൽ നിന്ന് കണ്ണെടുത്ത് ഒരു നിമിഷം എന്നെ തിരിഞ്ഞ് നോക്കി.
“അതെ” .ഞാൻ മറുപടി പറഞ്ഞു.
“എടാ ഉച്ചതൊട്ട് വൈകുന്നേരം വരെ ഞാൻ വെറുതേ ഇരുന്നു എന്നാണോ നീ കരുതിയത് , എങ്കിൽ നിനക്ക് തെറ്റി. ഉച്ചതൊട്ടുള്ള പണിയാണ് മോനേ … ഹരിയെയും ബാച്ചിനെയും വിളിച്ച് കാര്യം പറഞ്ഞ് ഞാൻ വൈകുന്നേരം വീട്ടിൽ വരാൻ പറഞ്ഞു. പിന്നെ എന്റെ ഒരു