അതിലെ ഒരു കയർ പതിയെ രണ്ടാം നിലയിലെ സിറ്റ്ഔട്ടിലെ ഒരു തുണിൽ ഇട്ട് കുരുക്കി. ഞാനിതെല്ലാം അന്തംവിട്ട് നോക്കുകയായിരുന്നു.” ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറ് ”
അവൻ പറഞ്ഞു.
ഞാൻ പതിയെ മുകളിലേക്ക് കയർ കോണി വഴി കയറി രണ്ടാം നിലയിലെത്തി. ഞാൻ കയറിയതിനു പിന്നാലെ അവനും കയറി.
അവിടെ ഉള്ള ഒരു റൂമിന്റെ ജനലിലൂടെ നോക്കിയപ്പോൾ കരഞ്ഞ് തളർന്ന് തറയിലിരുന്നു കൊണ്ട് ബഡിൽ തലവച്ച് ഉറങ്ങുകയാണ് എന്റെ രേവതി. ഒരു നിമിഷം ഞാൻ നിശ്ചലനായി. വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ട എന്റെ പ്രണയിനി എന്റെ കൺമുന്നിൽ ,എന്റെ കണ്ണ് നിറഞ്ഞു.
“മാറിനില്ല് അവളെ നോക്കാൻ ഈ ഒരു ജന്മം മുഴുവൻ നിനക്ക് ഉണ്ട് ”
അതു പറഞ്ഞ് അവൻ എന്നെ തള്ളി മാറ്റി.
പതിയെ ബാഗ് തുറന്ന് ഒരു ഗ്ലാസ് കട്ടറും ഗ്ലാസ് ഒട്ടിച്ച് പടിക്കുന്ന ഒരു സ്റ്റാന്റും അവൻ കയ്യിലെടുത്തു. സ്റ്റാന്റ് ഗ്ലാസിൽ ഉറപ്പിച്ച് ജനൽ ചില്ല് അവൻ മുറിച്ചുമാറ്റി. അതിനു ശേഷം ഒരു ചെറിയ ലെയ്സർ കട്ടർ അവൻ ബാഗിൽ നിന്നും എടുത്ത് ജനലിന്റെ ഇരുമ്പഴികൾ മുറിച്ചു മാറ്റി. ഇതെല്ലാം ഞാനൊരു അൽഭുതത്തോടെ നോക്കി നിന്നു .
“നീ കയറി അവളെ വിളിച്ചിട്ട് വാ .. സമയമില്ല. ”
അവനതു പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് എത്തിയത്. ഞാൻ പതിയെ ജനലിലെ ഇരുമ്പഴികൾ മുറിച്ച സ്ഥലത്തു കൂടെ മുറിയുടെ ഉള്ളിൽ കയറി. പതിയെ ഞാൻ അവൾ തലവച്ചു കിടക്കുന്ന ബെഡിന് അരുകിൽ ഇരുന്ന് അവളുടെ തലമുടിയിൽ തഴുകി. എന്റെ സാമിഭ്യം അറിഞ്ഞെന്നവണ്ണം അവൾ തലകളുയർത്തി എന്നെ നോക്കി , എഴുന്നേറ്റ് പെട്ടെന്നവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
“എനിക്കറിയാമായിരുന്നു അരുൺ എന്നെ കൊണ്ടുപോകാൻ വരുമെന്ന് ” .
ഞാൻ ആമുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ഒരു ചൂട് മുത്തം സമ്മാനിച്ചു.
“എങ്ങനെ ഇവിടെ എത്തി ” . അവളുടെ ആ ചോദ്യത്തിന് ജനലിലേക്ക് ചൂണ്ടിയ എന്റെ കയ്യായിരുന്നു മറുപടി. അവൾ ജനലിലോട്ട് നോക്കിയപ്പോൾ ഞങ്ങളെ നോക്കി കൊണ്ട്