അറിയതെ ആണെങ്കിലും എന്റെ വായിൽ നിന്ന് അത് വീണു. അവിടെ പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരിയാണ്.
“എടാ നിന്റെ വിഷമം വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കണ്ടതാണ്. അന്ന് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റീല. അവൾ ആ കത്തിൽ എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് എഴുതിയില്ലായിരുന്നുവെങ്കിൽ നി അന്നേ പോയി ചത്തേന അത് ഞങ്ങൾക്ക് അറിയാം .”
വിഷ്ണു അത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ വാക്കുകൾ സത്യമാണെന്ന് എനിക്ക് മനസ്സിലായി.എന്റെ കണ്ണുകൾ നിറഞ്ഞു.
അങ്ങനെ പ്ലാനിംഗ് ആരംഭിച്ചു. എനിക്കതിൽ റോളില്ലായിരുന്നു. അവന്മാർ പറയുന്നതു പോലെ ചെയ്യണം ,ഞാൻ ഒരു പാവയെ പോലെ കേട്ടിരുന്നു.
അങ്ങനെ സമയം നിശ്ചയിച്ചു രാത്രി 12 മണി. എല്ലാവരും നല്ല ഉറക്കത്തിലായിരിക്കുന്ന സമയം.
രണ്ടു കാറുകളിലായി യാത്ര തിരിച്ചു.അവളുടെ വീടിനുമുൻപള്ള ഒരു കൊച്ച് മൈതാനത്തിൽ കാറുകൾ ഒതുക്കി നടന്ന് അവളുടെ വീടിന്റെ പുറകു വശത്തുള്ള മതിലിനു പുറത്തു വന്നു. ഞാനും ജിതിനും മതില് ചാടും ബാക്കി ഉള്ളവർ പുറത്ത് , എന്തെങ്കിലും പ്രശ്നമായാൽ അവൻമാർ വരും അതാണ് പ്ലാൻ. ജിതിന്റെ കയ്യിൽ ഒരു ബാഗുണ്ട്.
ഇവൻ എന്താ പഠിക്കാൻ പോകുവാണോ ഞാൻ കരുതി. നമ്മൾ രണ്ടു പേരും പതിയെ മതിൽ ചാടി മതിലിന് പൊക്കം കുറവാണ്. എനിക്ക് മുൻപേ പൂച്ച പോകുമ്പോലെ ജിതിൻ പോകുകയാണ്. ഇവന് ഇതിൽ എക്സ്പീരിയൻസ് ഉണ്ടോ ഞാൻ മനസ്സിൽ വിജാരിച്ചു. വശങ്ങളിൽ നല്ല തടിയുള്ള ചെറുപ്പക്കാർ നിൽക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ നിൽക്കുന്നതിൽ നിന്നും ദൂരെയാണ് അവന്മാർ നിൽക്കുന്ന മിക്കതും മൊബൈൽ ഫോണിൽ നോക്കുവാണ്. ഇരുട്ടായതു കൊണ്ട് ഞങ്ങളെ കണ്ടില്ല. അവൻ പതിയെ പറഞ്ഞു
” നേരെ മുകളിലുള്ള മുറിയിൽ അവളുണ്ട് ”
“അതെങ്ങന നിനക്കറിയാം” ഞാൻ ഒരു സംശയഭാവത്തോടെ ചോദിച്ചു.
” അത് പിന്നെ പറയാം” അവൻ മറുപടി തന്നു .
ശബ്ദമുണ്ടാക്കാതെ അവൻ ബാഗ് തുറന്ന് ഒരു കയറുകൊണ്ടുള്ള കോണിയെടുത്തു