തേടി വന്ന പ്രണയം ….2
Thedi Vanna PRanayam Part 2 | Author : Chekuthane Snehicha Malakha
Previous Part
കഥയുടെ ആദ്യ ഭാഗത്തിനു നൽകിയ നല്ല അഭിപ്രായങ്ങൾക്ക് ആദ്യമേ തന്നെ നന്ദി പറയുന്നു. എന്നാൽ തുടങ്ങട്ടെ ,”തേടി വന്ന പ്രണയം -conclusion…. (ചെകുത്താനെ സ്നേഹിച്ച മാലാഖ)”
“ടർർർർർ………………”
ക്ലാസ്സിൽ ബൽ മുഴങ്ങിയപ്പോൾ ക്ലാസ്സിൽ പലയിടത്തും ഒരു ദീർഘ നിശ്വാസത്തിന്റെ ശബ്ദം മുഴങ്ങി.
“സർ ബാക്കി കഥ ”
കഥ കേട്ട് രസിച്ചിരുന്ന മനു എഴുന്നേറ്റ് എന്നോട് ഇത് ചോദിച്ചപ്പോൾ ഇതേ ചോദ്യം ക്ലാസ്സിലെ മിക്ക കുട്ടികളുടെയും കണ്ണുകളിൽ കണ്ടു.
“ഇത്രേ ഉള്ളൂ … ഇനി ഇതിനെപ്പറ്റി ക്ലാസ്സിൽ ഒരു ചർച്ച വേണ്ട. ”
ഇത്രയും പറഞ്ഞ് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി.
“അവര് സാറിനെ തേച്ച് കാണും ”
ഒരു പെൺകുട്ടിയുടെ കമന്റു കേട്ടപ്പോൾ പ്രണയം പിടിച്ചു വാങ്ങലല്ല വിട്ടു കൊടുക്കലാണെന്ന ഒരു സാഹിത്യകാരന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. യഥാർത്ഥ പ്രണയത്തിന്റെ അവസാനം മിക്ക കഥകളിലും രണ്ടു പേരെയും ഒരുമിപ്പിച്ചിട്ടില്ല.
എന്റെ കണ്ണ് ഞാനറിയാതെ തന്നെ നിറഞ്ഞിരുന്നു.
ഞാൻ ഡിപ്പാർട്ട്മെന്റിലെത്തി എന്റെ സ്ഥലത്ത് ഇരുന്നു.
“സാറിനെ പിള്ളേർക്കെല്ലാം നല്ല അഭിപ്രായമാണെല്ലോ?”
ദിനേശ് സാറിന്റെ ആ ചോദ്യമാണ് എന്നെ ഉണർത്തിയത്. ഞാൻ ഒരു ചിരി സമ്മാനമായി നൽകി.
അങ്ങനെ സമയം പോയി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് പപ്പ എന്നോട് ഒരു ചോദ്യമുയർത്തിയത്.
” ജോലിയൊക്കെ ആയില്ലേ എല്ലാം മറന്ന് നിനക്ക് ഒരു വിവാഹം കഴിച്ചൂടെ ? ”
എന്റെ മുഖത്ത് വന്ന സങ്കടത്തോടെയുളള ദേഷ്യമായിരുന്നു അതിന്റെ മറുപടി എന്റെ മുഖത്തു നിന്നു തന്നെ എല്ലാം എന്റെ പപ്പ വായിച്ചെടുത്തിരുന്നു.