പ്രാണേശ്വരി 2 [പ്രൊഫസർ]

Posted by

ഏതോ ഒരുത്തൻ വീണ്ടും പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു

മിസ്സ്‌ എന്തോ പറയാൻ തുടങ്ങിയതും പ്യൂൺ ക്ലാസ്സിലേക്ക് വന്നു മിസ്സിന്റെ കയ്യിലേക്ക് ഒരു ബുക്ക്‌ കൊടുത്തു

” അപ്പൊ സ്റ്റുഡന്റസ് ഒരു നോട്ടീസ് ഉണ്ട് വരുന്ന ബുധനാഴ്ച ഫ്രഷേഴ്‌സ് ഡേ ആയിരിക്കും, എല്ലാവരും തയാറായി വരിക ”

മിസ്സ്‌ പറഞ്ഞു നിർത്തിയതും പ്യൂൺ ആ ബുക്കും വാങ്ങി തിരിച്ചു പോയി

” നിങ്ങള്ക്ക് ഫ്രഷേഴ്‌സ് ഡേ എന്താണെന്ന് അറിയുമോ”

മിസ്സ്‌ എല്ലാവരോടുമായി ചോദിച്ചു

” ഫ്രഷേഴ്‌സ് വരുമ്പോൾ അവരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന ദിവസം അല്ലെ ”

വീണ്ടും ആ ഏതോ ഒരുത്തൻ തന്നെ

“സംഭവം അതൊക്കെ തന്നെ ചെറിയൊരു മാറ്റം ഉള്ളത് ഇത് ഫുൾ നിയന്ത്രിക്കുന്നത് നിങ്ങളുടെ സീനിയർസ് ആയിരിക്കും, പിന്നെ നിങ്ങളുടെ കഴിവുകൾ ഒക്കെ പുറത്തെടുക്കാനുള്ള അവസരമാണ്. ഇനി നിങ്ങൾ സ്വന്തമായി പുറത്തെടുത്തില്ലെങ്കിൽ അവന്മാർ എടുപ്പിക്കും”

” അപ്പൊ സിമ്പിൾ ആയി പറഞ്ഞാൽ എല്ലാവരുടെയും അറിവോടെ അവർ ഞങ്ങളെ നാളെ റാഗ് ചെയ്യും ”

” ആ അങ്ങനെയും പറയാം പക്ഷെ ആരും പേടിക്കണ്ട ഒന്നും അതിരുകടക്കില്ല. ഇതെല്ലാം ഒരു തരത്തിൽ നിങ്ങളെ സഹായിക്കും അത് നിങ്ങള്ക്ക് പിന്നെ മനസ്സിലാകും ”

മിസ്സ്‌ പറഞ്ഞു നിർത്തിയതും ബെൽ അടിച്ചു

” അപ്പൊ ഞാൻ പോവുകയാണ് നാളെ മുതൽ ശരിക്കും ക്ലാസ്സ്‌ തുടങ്ങും, ഇനി നാളെ അയ്യോ മിസ്സേ ഇന്ന് രണ്ടാം ദിവസമല്ലേ ക്ലാസ്സ്‌ ഒന്നും വേണ്ട എന്നൊന്നും പറഞ്ഞേക്കരുത് ”

അതും പറഞ്ഞു മിസ്സ്‌ പുറത്തേക്കിറങ്ങി

മിസ്സ്‌ പുറത്തേക്ക് ഇറങ്ങാൻ കാത്തു നിന്ന് HOD ഉള്ളിലേക്ക് കയറാൻ, കയറിയതും പുള്ളി മുഖവുര ഇല്ലാതെ പറഞ്ഞു തുടങ്ങി

“ഞാനാണ് നിങ്ങൾക്ക് Technology In Society എടുക്കുന്നത് അപ്പൊ നമുക്കു ക്ലാസ്സിലേക്ക് കടക്കാം ”

ഒരു മണിക്കൂർ പുള്ളി നല്ല അന്തസ്സായി താരാട്ടു പാടിത്തന്നു, തിരിഞ്ഞു പുറകോട്ടു നോക്കിയപ്പോൾ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ. എന്തായാലും പുള്ളി ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്കു പോയി

വീണ്ടും അടുത്ത ഇന്റർവെൽ ഒന്നൂടെ അവളെ പോയി കാണാം എന്ന് കരുതി പുറത്തേക്കിറങ്ങി

” ഡാ മുത്തേ ”

പുറകീന്നു ഒരു ശബ്ദം, ഏയ് എന്തായാലും നമ്മളെ ആയിരിക്കില്ല ആ പേര് ഇവിടെ ആർക്കും അറിയില്ലല്ലോ എന്നോർത്ത് നടക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *