” അതിനിപ്പോ എന്താ സച്ചിനും”
“സച്ചിന്റെയും അഞ്ജലിയുടെയും കാര്യം അല്ലെ, നീ സച്ചിനും അല്ല അവൾ അഞ്ജലിയും അല്ല ”
മുഴുവൻ പറയാൻ സമ്മതിക്കാതെ വിഷ്ണു ഇടയ്ക്കു കയറിപ്പറഞ്ഞു
” നീ എന്താ പറഞ്ഞു വരുന്നത് പ്രായത്തിനു മൂത്തവരെ സ്നേഹിക്കാൻ പാടില്ലേ, വിഷ്ണൂ നിനക്കെന്നെ ശരിക്കറിയാം ഞാൻ ഇതുവരെ ഏതെങ്കിലും പെണ്ണിന്റെ പിന്നാലെ പോകുന്നത് നീ കണ്ടിട്ടുണ്ടോ ”
“അതില്ല എന്നാലും ”
” ഒരെന്നാലും ഇല്ല, എനിക്കവളെ ഇഷ്ടമാണ് നിങ്ങള് കൂടെ നിൽക്കുമോ ഇല്ലയോ ”
“അതിനു അവൾക്കു ഇഷ്ടമാകണ്ടേ ”
“അതൊക്കെ ഇഷ്ടമാകും നിങ്ങൾ കൂടെ നിന്നാൽ മതി ”
” ശരി നമുക്ക് നോക്കാം ”
അങ്ങനെ സംസാരിക്കുന്ന സമയത്താണ് പെട്ടന്ന് നമ്മുടെ മലർ മിസ്സ് ക്ലാസ്സിലേക്ക് കയറി വരുന്നത്
“good afternoon students, എന്റെ പേര് വാണി ഞാൻ നിങ്ങള്ക്ക് applied physics ആണ് എടുക്കുന്നത് ”
അപ്പൊ അതാണ് പേര് വാണി…
ഞാൻ അപ്പോഴാണ് ചുറ്റും ശ്രദ്ധിക്കുന്നത് ഇത്രയും നേരം ചന്ത കണക്കിന് ഒച്ചയെടുത്തോണ്ടിരുന്ന ക്ലാസ്സാണ് ഇപ്പൊ എന്താ അച്ചടക്കം, ക്ലാസ്സ് ശ്രദ്ധിക്കാൻ ഒന്നും അല്ല എല്ലാവരുടെയും നോട്ടം വാണി മിസ്സിലാണ്
” ഞാൻ ഒരാഴ്ച സിക്ക് ലീവിൽ ആയിരുന്നു അതാണ് ഇതുവരെ ഞാൻ ക്ലാസ്സിൽ വരാത്തെ ഇരുന്നത് ”
പിന്നെ മിസ്സ് ഓരോരുത്തരെ ആയി പരിചയപ്പെടാൻ തുടങ്ങി, എന്റെ അവസരം ആയപ്പോൾ ഞാൻ എഴുന്നേറ്റു നിന്ന്, എന്നെ കണ്ടതും മിസ്സിന്റെ മുഖത്തു ഒരു ചിരി വന്നു
” മിസ്സ് എന്റെ പേര് അഖിൽ ”
” ആഹ് good morning അഖിൽ ”
“മിസ്സേ മാറിപ്പോയി ഇത് afternoon ആണ് ”
ആരോ ഒരുത്തൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു
“അത് നമുക്ക്, അഖിലിന് ഇപ്പൊ നേരം വെളുത്തതേ ഉള്ളു”
വേറെ ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും എനിക്കിട്ടു കൊട്ടിയതാണെന്നു അവന്മാർക്ക് മനസ്സിലായി, അവന്മാർ ഇരുന്നു ചിരിക്കാനും തുടങ്ങി
ഞാനും ഒന്ന് ചെറുതായി ചിരിച്ചു കാണിച്ചു എന്നെക്കുറിച്ച് ബാക്കികൂടി പറഞ്ഞു
“പരിചയപ്പെടൽ കഴിഞ്ഞില്ലേ അപ്പൊ നമുക്ക് ക്ലാസ്സ് തുടങ്ങിയാലോ ”
” വേണ്ട മിസ്സേ ഇന്ന് ഫസ്റ്റ് ഡേ അല്ലെ ഇന്ന് ക്ലാസ്സ് വേണ്ട ”