ഞാൻ അവളെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു
“താങ്ക്സ് ”
ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ കണ്ണും മിഴിച്ചു എന്നെ നോക്കി നിൽപ്പുണ്ട് അടി പ്രതീക്ഷിച്ച സ്ഥലത്തു ഉമ്മ കിട്ടിയതുകൊണ്ട് ആവാം
“ഞാൻ ഇതെങ്ങനെ അമ്മയോട് പറയും എന്ന് കരുതി ഇരിക്കുവായിരുന്നു അത് എളുപ്പമാക്കി തന്നതിന് താങ്ക്സ് എന്ന് ”
അവൾ ഒന്ന് ചിരിച്ചു, ഞാൻ തുടർന്നു
“എടി ചേച്ചി എനിക്കൊരു സഹായം ചെയ്യുമോ ”
“എന്താടാ? ”
“അവളുടെ പ്രായം ചോദിച്ചിട്ട് അവള് പറയുന്നില്ല, നീ ഒന്ന് കണ്ടുപിടിച്ചു തന്നം ”
” നടക്കില്ല മോനെ എന്റെ അടുത്തുന്നു ഒരു സഹായവും ഈ കാര്യത്തിൽ പ്രതീക്ഷിക്കരുത് ”
അവൾ കാര്യമായി തന്നെ പറഞ്ഞു
“എന്റെ ചക്കര ചേച്ചിയല്ലേ ഒന്ന് കണ്ടു പിടിച്ചുതാടി ”
“നീ സോപ്പിടുവൊന്നും വേണ്ട, ഇത് നിന്റെ പ്രേമമാണ് അപ്പൊ നീ തന്നെ എല്ലാം കണ്ടുപിടിക്കണം ”
” നീ പോടീ പട്ടി, നിന്റെ കെട്യോന്റെ പടം എട്ടുനിലെ പൊട്ടും നോക്കിക്കോ ”
“നീ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യവും ഇല്ല, ഞാൻ സഹായിക്കില്ല ”
ഇനീപ്പോ അവളോട് ചോദിച്ചിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായത് കൊണ്ട് ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല
“ശരി ഞാൻ തന്നെ കണ്ടു പിടിച്ചോളാം.. ”
“ആ സ്വന്തം കാര്യത്തിന് കുറച്ചു കഷ്ട്ടപ്പെടു ”
“അത് ഞാൻ കഷ്ടപ്പെട്ടൊളാം, ഇപ്പൊ എനിക്ക് വിശക്കുന്നു ”
“ആ ഇപ്പോ ചോറെടുക്കാം നീ അവരുടെ അടുത്തേക്ക് ചെല്ല് ”
ഞാൻ പിന്നെ ഒന്നും പറയാതെ ഹാളിലേക്ക് പൊന്നു, അവിടെ ചെന്നപ്പോൾ ആന്റിയും അവരും ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു, ഇതിനും മാത്രം എന്താണോ സംസാരിക്കാൻ ഉള്ളത്,
എന്നെ കണ്ടപ്പോൾ അവന്മാർ എന്നെ ഒന്ന് ആക്കി ചിരിച്ചു, അതിന്റെ അർഥം എനിക്ക് അപ്പോ മനസ്സികായില്ലെങ്കിലും വളരെ വൈകാതെ മനസ്സിലായി
ചേച്ചി ഭക്ഷണം കൊണ്ടേ മേശയിൽ നിർത്തിയപ്പോൾ അവന്മാർ അവിടെ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു
“വാടാ മുത്തേ നമുക്ക് കഴിച്ചിട്ടു പോകാൻ നോക്കാം ”
അപ്പോ അതാണ് ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്നത്, എന്നെക്കുറിച്ചുള്ള എല്ലാ കാര്യവും പറഞ്ഞു കൊടുത്തിട്ടുണ്ടാവും അവനമാർക്കു
നാളെ മുതൽ കോളേജിൽ പുതിയ പേരും ആയി