എടി …
ഇനി ..ആണ് ഞാൻ പറയുന്നത് നീ ശ്രദ്ധിക്കുക .അന്ന് അവിടെ ഉള്ള പത്രക്കെട്ടുകൾ എല്ലാം ഞാൻ ഒന്നൊഴിയാതെ പരിശോദിച്ചു .ആ കാലഘട്ടത്തിൽ ഉണ്ടായ ഒരു ന്യൂസ് ഉൾപ്പടെ നാല് പ്രധാന വാർത്തകൾ ആണ് ആ പാത്രത്തിൽ നിന്നും എനിക്ക് ലഭിച്ചത് .പണ്ട് ഇവർ മൂന്ന് പേരും പഠിച്ചിരുന്ന കോളേജിൽ നടന്ന ഒരു സംഭവം ,ഒരു സുപ്രഭാതത്തിൽ ,ഒരു പെൺകുട്ടി ആ കോളേജ് ക്യാമ്പസ് ന്റെ വരാന്തയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു.അതിനു ശേഷം അവിടെ തന്നെ മരക്കൊമ്പിൽ തൂങ്ങി മരിച്ചു .ആദ്യ ദിവസത്തെ പത്ര വാർത്തകൾ എല്ലാം ,പെൺകുട്ടി തൂങ്ങി മരിച്ചു മൂവർ സംഘം നിരീക്ഷണത്തിൽ എന്ന് ആയിരുന്നു .പിന്നെ പിന്നെ അതിൽ നിന്നും മാറി ,ഒറ്റയാൻ വേട്ടയാടപ്പെടുന്നു ,യുവതിയുടെ മരണത്തിനു പിന്നിൽ ഒരു ഒറ്റയാൻ .ഇങ്ങനെ ദിവസങ്ങളോളം ആ വാർത്തകൾ വന്നു . ആ ഒറ്റയാൻ പിന്നീട് മാനസിക ആരോഗ്യ ആശുപത്രിയിലേക്ക് മാറ്റി .അത്ര വരെ ആണ് ഒരു ന്യൂസ് .പിന്നെ വർഷങ്ങൾക് ശേഷം ഉള്ള രണ്ടു വാർത്തകൾ ,ഒന്ന് എന്റെ കുടുംബത്തിന്റെ മരണം,രണ്ടു നിന്റെ അമ്മയുടെ മരണം ,അത് ഒരു കൊലപാതകം ആയിരുന്നു .
അത് കേട്ട് ചൈത്ര ഞെട്ടി തെറിച്ചു ..
അഹ് അച്ചായാ
അതേടി ആ മരണം ഒരു കൊലപാതകം ആണ് എന്നാൽ,അതിന്റെ പിന്നിൽ ആര് എന്ത് എന്നൊന്നും വ്യെക്ത അല്ല .
പക്ഷെ പിനീട് എനിക്ക് ലഭിച്ച ഒരു പത്രക്കുറിപ്പിൽ നിന്നും ,പോലീസ് ന്റെ വലയിൽ നിന്നും ,ചാടി പോയ ഒരു കുറ്റവാളിയുടെ വാർത്തകൾ ലഭിച്ചു .ആ വാർത്തകളിൽ നിന്നും ,അയാളുടെ പേര് ,രമേശൻ എന്നതാണ് എന്ന് വ്യെക്തം ആയി .എന്നാൽ പിനീട് അയാൾ എവിടെ പോയി എന്നോ എങ്ങോട് പോയി എന്നോ ആർക്കും അറിയില്ല .
പക്ഷെ എന്റെ കുടുംബത്തിന്റെ മരണം ,ആണ് ,എന്നെ വീണ്ടും ചിന്തിപ്പിച്ചത് ,അതിൽ ഞാൻ അനേകം തവണ ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് ഒന്നു മനസ്സിൽ ആയി .എന്റെ ചേച്ചി യഥാർത്ഥത്തിൽ ഒരു പ്രണയത്തിൽ അകപ്പെട്ടിരുന്നു ,അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു ആണ് ,ആ യുവാവ് അവളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് .അന്ന് എന്റെ അച്ഛനെ വെട്ടി അരിഞ്ഞതും .
അങ്ങനെ എങ്കിൽ.അന്നത്തെ ആ കോളേജ് കൊലപാതകത്തിന്റെ ചുരുൾ അഴിയണം .ആരാണ് ആ ഒറ്റയാൻ ഏന് അറിയണം .എന്റെ കുടുംബത്തെ ഇല്ലാതെ ആക്കി .ഞാൻ ഓടി പോയി എന്ന് കണ്ട അയാൾ .പിനീട് എന്തുകൊണ്ട് ഇത്രെയും കാലം ആയി നിന്റെയോ ലക്ഷ്മിയുടെയോ പാർവതിയുടെ യോ പിന്നാലെ വരാത്തത് എന്ന് അറിയണം .
ഇനി .ഏറ്റവും വിചിത്രം ആയ ഒരു സംഗതി നിന്നോട് ഞാൻ പറയാം .അന്ന് നിന്റെ അച്ഛൻ ജാര സന്തതി ഉണ്ടായവളെ ഗ്രാമ മുഖ്യൻ കെട്ടി എന്നും ,അതിനു ശേഷം ആണ് ആ വീട് അയാൾ കൈകൾ ആക്കിയതും ഏന് നമ്മൾ അനുമാനിച്ചു .എന്നാൽ അത് ജാര സന്തതി അല്ല .കല്യാണത്തിന് മുൻപേ തന്നെ ഗർഭിണി ആയ നിന്റെ അമ്മയുടെ ആദ്യത്തെ മകൾ.നിന്റെ സ്വന്തം ചേച്ചി .അവൾ മരിച്ചു ഏതോ ട്രെയിൻ തട്ടി ഇത്രെയും ആണ് ആകെ .അറിയാവുന്നത്
ഇനിയും രസകരമായ ഒരു കാര്യം .നിന്റെ സ്വത്തുക്കൾ നിനക്കോ അല്ല എങ്കിൽ നിന്റെ അച്ഛന്റെ ഒരേ ഒരു പെങ്ങളുടെ കുട്ടികൾക്കോ ആണ് കിട്ടുക ..അതായത് എനിക്ക് …
ഇനി എന്റെ അമ്മയുടെ സ്വത്തുക്കൾ ..എനിക്കോ അല്ല എങ്കിൽ അമ്മയുടെ ജേഷ്ഠന്റെ കുട്ടികൾക്കോ ആണ് കിട്ടുക ,അതായത് ലക്ഷ്മിക്ക് ഉം പാർവതി കും
ഇനി അവരുടെ സ്വത്തുക്കൾ ,അത് അവർക്കോ അല്ല എങ്കിൽ ,അവരുടെ അച്ഛന്റെ പെങ്ങൾ ന്റെ കുട്ടികൾക്കോ ആകും .അതായത് നിനക്കു .