എടാ..അവളുടെ മനസ്സിൽ ഒരു പ്രണയം അത് അനന്തൻ രാഘവൻ എന്ന നിന്നോട് തന്നെ ആയിരുന്നു .ഇടയ്ക് മറ്റൊരാളോട് ആയി അത് അവൾ തന്നെ പറഞ്ഞു .ഡോക്ടർ സേവ്യർ എന്ന് .
ഹഹ ഞാൻ ചരിച്ചു .
അഹ് മുത്തശ്ശാ .,,ദേ ആ അറ്റത് കാണുന്ന വീടിന്റെ രണ്ടു വീട് പിന്നിൽ ആയി ഒരു വീടും സ്ഥലവും വിൽക്കാൻ ഉണ്ട് എന്ന് കണ്ടല്ലോ .
അഹ് ഉണ്ടട ,അത് കൃഷ്ണൻ നമ്പൂതിരിയുടെ ആണ് …എന്തെ..
അല്ല നല്ല വീടും ,സ്ഥലവും ,,അങ്ങ് വാങ്ങിയാലോ എന്ന് ആലോചിച്ചു ..
അതെന്തിനാടാ ..ഈ വീട് ഉം ആ പിന്നിലെ രണ്ടരഏക്കർ ഉം ഈ രണ്ടു പെൺകുട്ടികളുടെ പേരിൽ ആണ് ..
അഹ് …
നിനക്കു ,വീട് വാങ്ങുന്നതിനെ കാൽ ,ലക്ഷ്മിയുടെ ഭഗത് ഒരു വീട് വെച്ചാൽ പോരെ ,,അതാകുമ്പോൾ ,തറവാടിന് അടുത്തും ആകും .
ഉം .ഞാൻ ഉം ആലോചിച്ചു മുത്തശ്ശാ ,ആ സ്ഥലത്തിന്റെ ഓപ്പണിങ് അപ്പുറത്തെ വശത്തു ആണ് ,അതായത് ദര്ശനം ,അതും മെയിൻ ഒരു വഴി ,അവിടെ നിന്നും റോഡ് ഉം ..
അഹ് ..എങ്കിൽ ലക്ഷ്മയുടെ പേരിൽ ഒരു വീട് വെയ്കാം..
ഹഹ ..മുത്തശ്ശൻ ചിരിച്ചു .നിയം നിന്റെ അച്ഛനെ പോലെ തന്നെ..
അതെന്താ മുത്തശ്ശാ
അയാളും സ്വന്തം ഭാര്യയുടെ പേരിൽ ആണ് ഓരോന്നും വാങ്ങി കൂട്ടിയത് .അഹ് പറഞ്ഞിട് എന്ത് കാര്യം .
അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ തിളങ്ങി .
മുത്തശ്ശന് ഉറപ്പാണോ എല്ലാം അമ്മയുടെ പേരിൽ ആണ് വാങ്ങിയത് എന്ന് .
അഹ് അതെ .അവൻ എന്ത് വാങ്ങുമ്പോഴും എന്നോട് ചോദിക്കും .അതിന്റെ രേഖകളും .
അപ്പോൾ ഞാൻ ജനിച്ചു വളർന്ന വീടും ,എന്റെ അച്ഛൻ ചേച്ചിയുടെ പേരിൽ എഴുതിയ സ്ഥലവും എല്ലാം അമ്മയുടെ പേരിൽ ആയിരുന്നോ ..
അതെ …എന്താടാ…
ഉം …ഒന്നുമില്ല മുത്തശ്ശാ…വെറുതെ ചോദിച്ചതാ..
അഹ് മുത്തശ്ശാ..ഞാൻ നാളെ പോകും..പിന്നെ.ഞാൻ പറഞ്ഞത് ഓര്മ ഉണ്ടല്ലോ ,ഞാൻ അനാഥൻ ആയ ഒരു ഡോക്ടർ ആയി തന്നെ ഈ സമൂഹത്തിൽ നിന്നാൽ മതി..അതിനി എത്ര അടുപ്പം ഉള്ളവർ അന്വേഷിച്ചാലും..
ശെരി മോനെ…
അപ്പോഴേക്കും ലക്ഷ്മി യും പാറു വും വന്നു ..അവർ വന്ന ഉടനെ എന്റെ അടുത്ത് കയറി ഇരുന്നു.