അഹ് എന്നാലും ഏട്ടാ..ഇതെല്ലം
അഹ് ..ഇതെല്ലം..ഇങ്ങനെ ആണ്…
എന്ന ഏട്ടാ..കോൺഫറൻസ്..
അഹ് ..അഞ്ചു മാസം കഴിഞ്ഞു .അവർ ടിക്കറ്റ് അയച്ചു തരും .അങ്ങ് ചെന്നാൽ മതി..
പിറ്റേ ദിവസം ലക്ഷ്മി യും ,പർവതി ഉം പോയതിനു ശേഷം ,ഞാൻ ഓരോ പത്രക്കെട്ടുകൾ നോക്കി ഇരുന്നു .മുത്തശ്ശൻ എന്നോട് ചോദിച്ചു .മോനെ അവളുടെ കോഴ്സ് കഴിയുന്നത് വരെ കാത്തിരിക്കണം ഏന് നിർബന്ധം ആണോ
അഹ് ..എനിക്ക് നിർബന്ധം ഒന്നും ള്ള മുത്തശ്ശാ …
എങ്കിൽ പിന്നെ നമുക് ഇത് അങ്ങ് നടത്തികൂടെ
എനിക്ക് കുഴപ്പം ഇല്ല മുത്തശ്ശാ പക്ഷെ അവൾ പഠനത്തിൽ അവസാന ഉഴപ്പും .അല്ലേൽ തന്നെ ഇവിടെ വന്നാൽ എന്റെ പിന്നാലെ ആണ് .ഇനി കല്യാണം കൂടി കഴിച്ചാൽ പിന്നെ നോക്കണ്ട…
നീ പറഞ്ഞത് ശെരി ആണ് മോനെ..പക്ഷെ എനിക്ക് പ്രായം ആയി വരിക ആണ് .
ഉം..മുത്തശ്ശന്റെ ഇഷ്ടം പോലെ .പക്ഷെ മുത്തശ്ശാ…ഞാൻ ഒരു ക്രിസ്ത്യാനി അല്ലെ ,,ഇവിടെ സമൂഹ മഠങ്ങൾ സമ്മതിക്കുമോ
ഹ്അങ്ങനെ ഒന്നും ഇല്ലടാ .ഈ മഠത്തിൽ എത്രയോ പേര് ജാതി മതം നോക്കാതെ കെട്ടിയേകുന്നു .ദേ ,,ഈ വഴിയുടെ അറ്റത് കാണുന്ന വീട് ഇല്ലേ ,ഇവിടെ ഇരുന്നു നോക്കിയാൽ കാണാം ,ആ രണ്ടു നില ,അത് നമ്മുടെ വടക്കേതിലെ കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവ് വാങ്ങിയത് ആണ് ,അവർ അവൈഡ് ആണ് താമസിക്കുന്നത് .അതിലൊന്നും വലിയ കാര്യം ഇല്ല പിന്നെ നീ എന്റെ കൊച്ചുമോൻ അല്ലെ..
അഹ് മുത്തശ്ശാ ..ആ കഥ ഒന്നും ആരും അറിയണ്ട..
അത് വേറെ ഒന്നും കൊണ്ട് അല്ല ,ഞാൻ ജീവിച്ചിരിപ്പില്ല എന്ന് തന്നെ ആണ് പലരും വിശ്വസിക്കുന്നത്.എന്റെ ചേച്ചിയെ അച്ഛനെ കൊന്നവർക് പോലും .അപ്പോൾ പിന്നെ അത് പുറത്തു അറിഞ്ഞാൽ അതോടു കൂടി എനിക്ക് എതിരെ ആരേലും വരും .മറിക്കാൻ എനിക്ക് ഭയം ഇല്ല പക്ഷെ 22 വയസുള്ള ഒരു പാവം പെൺകുട്ടി യെ വിധവ ആയി കാണേണ്ടല്ലോ .
ഉം എനിക്ക് മനസ്സിൽ ആയി ..മോനെ..അതൊന്നും ആരും അറിയില്ല .
എം…എല്ലാവരുടേം മുന്നിൽ ഞങ്ങൾ പ്രേമിച്ചു വിവാഹം കഴിച്ചതായി വന്നാൽ മതി .
മുത്തശ്ശൻ തീരുമാനിച്ചോ തീയതി ..ഇത് കേട്ട് അവളുടെ അമ്മക്ക് സന്തോഷം ആയി ..
അഹ് എന്നാൽ മോനെ..അടുത്ത മാസം,,അതായത് ചിങ്ങമാസം ,തിരുവോണത്തിന്റെ തലേന്ന് കെട്ടു .
അഹ് അങ്ങനെ ആകട്ടെ…അവളോട് ചോദിച്ചോ മുത്തശ്ശൻ…ഇപ്പോഴത്തെ കോളേജ് കുട്ടികൾ ആണ്…അവളുടെ മനസ്സിൽ ..
ഹഹ….എടി സാവിത്രി ..ഇവാൻ പറയുന്നത് കേട്ടോ…