അങ്ങനെ ഒരു വർഷത്തിന് ഉള്ളിൽ നിന്നെ പ്രസവിച്ചു.ആ പ്രസവത്തിൽ തന്നെ നിന്റെ ‘അമ്മ മരിച്ചു .അന്ന് നിന്നെ നോക്കാനും വളർത്താനും വേണ്ടി സഹായത്തിനു ആ നാട്ടിലെ ,നിന്റെ അച്ഛന്റെ കൂട്ടുകാരൻ ,കൊണ്ട് വന്ന സ്ത്രീ ആണ് ,ഇപ്പോൾ നീ ‘അമ്മ എന്ന് വിളിക്കുന്ന മൈലാഞ്ചി .അങ്ങനെ മൈലാഞ്ചി അവളുടെ മിടുക്കു കൊണ്ട് നിന്റെ അച്ഛന് നിന്റെ അച്ഛന്റെ അച്ഛൻ കൊടുത്ത വീടും സ്ഥലവും സ്വന്തം ആക്കി ,പക്ഷെ നിന്റെ അച്ഛൻ അവരെ കല്യാണം കഴിച്ചിട്ടില്ല .ഏതോ ദുർബല നിമിഷത്തിൽ ,നിന്റെ അച്ഛൻ അവരും ആയി ലൈന്ഗിക ബന്ധത്തിൽ ഏർപ്പെട്ടു ,പല പ്രാവശ്യം ,അവസാനം ,അവരിൽ നിന്റെ അച്ഛന് ഒരു കുട്ടി ഉണ്ടായി ,ഒരു പെണ്കുഞ്ഞു .ആരും അറിയാതെ അത് ഒളിപ്പിക്കാൻ വേണ്ടി സഹായിച്ചതും ഏലാം നിന്റെ അച്ഛന്റെ ആ കൂട്ടുകാരൻ ആയിരുന്നു .ആ കുഞ്ഞിന്റെ ജീവിതച്ചിലവുകൾക് വേണ്ടി ,ആണ് നിന്റെ അച്ഛൻ ,കൂർഗ് ഉള്ള എ ബംഗ്ലാവും ,സ്ഥലവും ആ കുഞ്ഞിന്റെ പേരിൽ എഴുതി നൽകിയത് .അവൾ വളർന്നു ,നീ വളരുന്നത് പോലെ നിന്നെ കാൾ മൂന്ന് വയസ്സ് താഴെ ഉള്ള ഒരു പെൺകുട്ടി .നിന്റെ തൊട്ട് അടുത്ത് തന്നെ നീ പോലും അറിയാതെ .
അപ്പോഴാണ് ,ആ പെൺകുട്ടിയെ ,അച്ഛന്റെ കൂട്ടുകാരൻ കല്യാണം കഴിച്ചു എന്ന് നിന്റെ അച്ഛൻ അറിഞ്ഞത് .അതുമായി ബന്ധപ്പെട്ട വാഴകുകളിൽ അസുഖം മൂർച്ഛിച്ചു സമാധാനം കിട്ടാതെ എപ്പോഴോ ഇടയ്ക് നിന്റെ അച്ഛൻ മരിച്ചു .പക്ഷെ മരിക്കുന്നതിന് മുൻപ് ഈ ഡോക്യൂമെന്റസ് ഉം ,സകല സാധനങ്ങളും ,അതോടൊപ്പം ,ഈ സ്വർണ്ണവും ഇത്രെയും ദൂരെ ഉള്ള മംഗലാപുരത്തെ അദ്ദേഹത്തിട്നെ ,ലോക്കറിൽ കൊണ്ട് വച്ച് ഭദ്രം ആയി .
അവൾ ഇതെല്ലം കേട്ട് ഇരുന്നു .
എടി …നിന്റെ അച്ഛന് ആദ്യ ഭാര്യയിൽ ഉണ്ടായ നീ ഉം ,രണ്ടാമത്തെ സെറ്റ് അപ്പ് ഇൽ ഉണ്ടായ ,ആ പെൺകുട്ടിയെയും .രണ്ടുപേരെയും നശിപ്പിച്ച ആ കൂട്ടുകാരൻ ഒരാൾ ആണ് .ഇപ്പോഴത്തെ ആ ഗ്രാമ മുഖ്യൻ .അങ്ങേരുടെ ,മൂന്നാമത്തെ ഭാര്യ ആണ് ,ആ പെൺകുട്ടി .അവളെ ,മൂന്ന് വര്ഷം മുൻപ് അങ്ങേരു ഗ്രാമത്തിൽ നിന്നും ഊരു വിലക്കി ,പുറത്താക്കി .അവൾ ,ട്രെയിൻ ചാടി ആത്മഹത്യാ ചെയ്തു .
ചൈത്ര ..കണ്ണും തള്ളി എന്നെ നോക്കി ഇരുന്നു .
നിന്റെ അച്ഛൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ആണ് .എടി .. മരിക്കുന്നതിന് മുൻപ് ഉണ്ടാക്കിയ വിൽപത്രത്തിൽ ,അങ്ങേരു മനോഹരം ആയി എഴുതി വെച്ചേക്കുന്ന ഒരു സദനം ഉണ്ട് .അങ്ങേരുടെ സ്വത്തുക്കൾ എന്നെകിലും രണ്ടു പെൺമക്കൾക്ക് കിട്ടിയില്ല എങ്കിലോ ,ആ പെണ്മക്കൾ മരിച്ചു പോകുകയോ ചെയ്താൽ ,അവരുട അടുത്ത തലമുറയിൽ ഉള്ള അവകാശികൾക് മാത്രമേ അതിൽ ,പിന്നെ അർഹത ഉള്ളു .അങ്ങനെ അല്ലാത്ത പക്ഷ ആ സ്ഥലം വീടും ,മംഗലാപുരം ഉള്ള നിന്റെ അച്ഛന്റെ അനിയത്തി ക്കോ അല്ലേൽ അവരുടെ തലമുറകൾക്കോ അവകാശപ്പെട്ടത് ആണ് എന്ന് .
ഇനി നിന്റെ ഈ വീടും പറമ്പും ഉണ്ടല്ലോ ,അത് നിനക്കു വിൽക്കാം ,പക്ഷെ അത് വിൽക്കുന്നത് ഓറിയന്റൽ ബാങ്ക് മംഗലാപുരം ,അവരുടെ സാനിധ്യത്തിൽ ആണ് വേണ്ടത് .ഈ സ്ഥലം വിറ്റു കിട്ടുന്ന കാശ് നേരെ ബാങ്കിൽ പോകും ,ആ കാശ് നിനക്കു ഉപയോഗിക്കണം എങ്കിൽ നിനക്കു ഒരു കുഞ്ഞു ജനിക്കണം .ജനിക്കുന്നത് പെണ്കുഞ്ഞു ആണ് എങ്കിൽ ,ആ മുഴുവൻ കാശും ,ആ കുഞ്ഞിന്റെ പഠനത്തിനും വിവാഹത്തിനും വേണ്ടി ബാങ്ക് നേരിട്ട് ഉപയോഗിക്കും .നീ ഒന്നു അറിയണ്ട.
ജനിക്കുന്നത് ആൺകുട്ടി ആണ് എങ്കിൽ ഇതിൽ പകുതി കാശ് നിനക്കു അപ്പോൾ കിട്ടും .ബാക്കി പകുതി അവനു പതിനെട്ടു തികയുമ്പോൾ അവൻ നേരിട് ചെന്നാൽ കിട്ടു .
ചൈത്ര ….ബോധം പോയില്ല എന്ന മട്ടിൽ ഇരുന്നു …ആ അവസ്ഥ ആയി ..
അച്ചായാ…എനിക്ക് ഇതിനി വെള്ളം…അവൾക് തലകറങ്ങി..