അഹ് അത് പിന്നെ..അങ്ങേരു ബഹളം വെയ്ക്കും
എന്ത് ചോറ് കഴിച്ചാലോ
അഹ് അതല്ല ,പന്ത്രണ്ട് മുക്കാൽ ആകുമ്പോൾ അങ്ങേർക്കു ചോറ് വേണം.അതും ഒരു പറ ചോറ് .
അഹ് അത് പറഞ്ഞപ്പോ ആണ് .അച്ഛൻ പറഞ്ഞു .അവൻ പണിക് പോകില്ല.ഇവിടെ അടുക്കള പുറത്തു ആണ് എന്ന് .
അഹ് .അതെ ഡോക്ടറെ .കഴിഞ്ഞ മൂന്ന് വര്ഷം ആയി ഇങ്ങനെ ആണ് .എന്റെ തലവിധി .
അതെന്നാടി അങ്ങനെ .
എന്റെ ഡോക്ടറെ ,പതിനേഴാമത്തെ വയസ്സിൽ ഇങ്ങേര്ക് എന്റെ അപ്പൻ ഇങ്ങേരെ കെട്ടിച്ചു .ആ സമയം ,ഒരു പീടിക സ്വന്തം ആയി ഉണ്ടായിരുന്നു .അതൊന്നും പോരാതെ ഇങ്ങേരുടെ അപ്പൻ എഴുപതു സെന്റ് സ്ഥലം ആണ് ഒറ്റ മോന് വേണ്ടി എഴുതി വെച്ചത് ,ഞാനും അതിൽ വീണു പോയി .
കല്യാണം കഴിഞ്ഞു നാലാം മാസം ഞാൻ ഗർഭിണി ആയി ഞാൻ എന്റെ വീട്ടിൽ വന് . .അതിനു ശേഷം ആണ് ഈ പണി .ഒരു ജോലിക് ഉം പോകില്ല .ആദ്യമെക്കെ ഞാൻ സ്നേഹത്തിൽ പറഞ്ഞു നോക്കി..വഴക്കായി .അപ്പോഴേക്കും എനിക്ക് രണ്ടു ഇരട്ട കുട്ടികൾ ജനിച്ചു .അതുങ്ങൾ അമ്മയുടെ കൂടെ പോയേക്കുവാ .വൈകിട് വരും .
ഇപ്പോൾ എത്ര വയസുണ്ട് .ആർക്കു എനിക്ക് ആണോ ഡോക്ടറെ .
അഹ് നിനക്കു തന്നെ .
എനിക്ക് ഇപ്പോൾ 25 ആയി .
ആഹാ അപ്പോൾ കുട്ടികൾ ഒരു ഏഴു വയസ് എങ്കിലും കാണുമല്ലോ .
അഹ് അതെ സാറെ ആറര .
ഉം ..എന്നിട്ട്..ഇവാൻ പിന്നെ പണിക്ക് പോയിട്ടേ ഇല്ലേ .
അഹ് ഇല ഡോക്ടറെ ,അതൊന്നും പോരാതെ സ്വന്തം സ്ഥലത്തിൽ നിന്നും മുപ്പതു സെനറ്റ് ഉം വിറ്റു ,അതിന്റെ ക്യാഷ് കൂടി കൊണ്ട് ആണ് ഈ ജീവിക്കുന്നത് .ഫുൾ ടിഎം കള്ളു കുടി ആണ് .ചോറ് കൊടുത്തില്ലേൽ പിന്നെ എല്ലാം തല്ലി പൊട്ടിക്കും .പിള്ളേരെ തല്ലും.
അഹ് എന്നാൽ പിന്നെ നിനക്കു ഉപേക്ഷിക്കാൻ …മേലെ
അഹ് ..അത് മണ്ടത്തരം ആണ് ഡോക്ടറെ .എനിക്ക് രണ്ടു പെൺപിള്ളേർ ആണ് .ഇങ്ങേരെ ഉപേക്ഷിച്ചാൽ .ഞാൻ പിന്നെ എങ്ങനെ ഇതുങ്ങളെ കെട്ടിക്കും ,എന്റെ അപ്പന് വേറെ ഭാര്യയും കുട്ടികളും ഉണ്ട് അതുകൊണ്ടു ഈ വീട് എനിക്ക് കിട്ടില്ല .പിന്നെ ഇങ്ങേരുടെ അപ്പൻ ,അന്ന് ഒരു ബുദ്ധി കാണിച്ചു ,ആ സ്ഥലം രണ്ടായിട്ട ആണ് ,എഴുതിയത് .മുപ്പതു സെനറ്റ് ഇങ്ങേര്ക് ഒറ്റയ്ക്കു ഉം ,ബാക്കി നാൽപതു ഞങ്ങൾ രണ്ടിന്റെ പേരിലും .ഇങ്ങേരുടെ ഒപ്പു ഇല്ലാതെ എനിക്കോ എന്റെ ഒപ്പു ഇല്ലാതെ ഇങ്ങേർക്കൊ വിൽക്കാൻ സാധിക്കില്ല .അങ്ങേർക്കു അതും വിറ്റു കല്ല് കുടിക്കണം .അതിനു വേണ്ടി ആണ് .
അല്ല അപ്പോൾ അവന്റെ കടയും സ്വന്തം വീടുമോ .