ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

 

ഞാൻ കാപ്പി കുടിച്ചു അവളുടെ കൂടെ അവിടെ കുറച്ച നേരം ഇരുന്നു .എന്നിട്ട് വിയർപ് മാറി ആകാത്ത പോയി കുളിച്ചു ,അപ്പോഴേക്കും അവളും റെഡി ആയി ,ഇന്നലെ വാങ്ങിയ ഷർട്ട് ഉം ജീൻസ്‌ ഉം ആണ് ,ബാക്കി എല്ലാം കൂടി ഒരു പ്ലാസ്റ്റിക് കവർ അവൾ എടുത്തിട്ടുണ്ട് .

 

ഞങ്ങൾ ഒരുമിച്ച് കാപ്പി കുടിച്ചു .എന്നിട്ട് അവൾ പേപ്പർ എല്ലാം എനിക്ക് താന് ..

ഞാൻ അതെല്ലാം ഒപ്പിട്ടു കൊടുത്തു .

ലോൺ ഇന്ന് തന്നെ പാസ് ആകും .നാളെ ക്യാഷ് എടുക്കാം ഏന് ..

ആഹ് ഓക്കേ ..ചൈത്ര.

 

അഹ് അച്ചായാ ഒരു കാര്യം.ഞാൻ ഇന്നലെ കിടന്ന റൂം ,അവിടെ നിറയെ എന്തെക്കെയോ റിസർച്ച് പേപ്പർ എക്കെ ഒട്ടിച്ചു വെച്ചേക്കുന്നു ,മന്ത്രങ്ങൾ വരെ ,പിന്നെ പഴയ താളിയോല ഗ്രന്ഥങ്ങൾ…ഇതൊക്കെ എന്താ സംഭവം.

 

ആഹ് ..അതോ ..ഞാൻ ഇവിടെ ഡോക്ടർ മാത്രം അല്ല ,അവിടെ ഒരു റിസർച്ച് ഹെഡ് കൂടി ആണ് ,ഇൻഫാക്ട ഇപ്പോൾ ഒരു വലിയ റിസർച്ച് നടക്കുണ്ട് ,അതിന്റെ ഡീറ്റെയിൽസ് ആണ് .പഴയ കാല വിശ്വാസങ്ങൾ ഉണ്ട് ,ഈ സ്ഥലത്തെ ,ആ വിശ്വാസങ്ങളിലെ ശാസ്ത്രം ,അതായത് ഉദാഹരണത്തിന് ,ചിക്കൻ പോക്സ് വന്നാൽ ,അമ്മാൻ പോട്ടു എന്ന ഇവർ പറയുന്നത് .എന്നിട്ട്.ഇവരുടെ നാട്ടുവൈദ്യം പോലെ കുറച്ച പരിപാടികൾ ഉണ്ട് .അതിന്റെ എല്ലാം പിന്നാലെ ഒരു സഞ്ചാരം .

 

അഹ് ..കൊള്ളാമല്ലോ ..ഹാം..ഇതൊക്കെ ആണ് സാർ ..ഇന്റെരെസ്റ്റിംഗ് ജോലി ..എന്റെ എക്കെ ജോലി കണ്ടില്ലേ ..

 

ആഹ് ..തനിക്ക് ഇന്റെരെസ്റ്റ് ഉണ്ടോ..ഈ റിസർച്ച് എക്കെ .

 

അഹ് ഉണ്ട് അച്ചായാ .ഇൻഫാക്ട ,ഒന്നുമില്ലേലും എന്തേലും പഠിക്കാമല്ലോ .ഇന്നലെ ഞാൻ പറഞ്ഞില്ലേ ,ഞാൻ പ്ലസ് ടു ബിയോളജി ആയിരുന്നു പിന്നെ കമ്പ്യൂട്ടർ ഓർ കോഴ്സ് ചെയ്തു ,വീട്ടിൽ പത്തു പൈസ ഇല്ല .ഇൻഫാക്ട പാഡ് വാങ്ങാൻ പോലും ക്യാഷ് ഇല്ല എന്ന് വന്നപ്പോൾ ആണ് ,ജോലിക്ക് വേണ്ടി ഓരോന്നും ചെയ്തത് .

 

ഉം …നിനക്കു ഇന്റെരെസ്റ്റ് ഉണ്ടേൽ ,,ഞാൻ ഒരു ജോലി ഓഫർ തരാം ,ഇവിടെ ഇന്നലെ നീ കണ്ടല്ലോ ,അതിന്റെ പ്രൊജക്റ്റ് ,അടുത്ത പത്തു വർഷത്തേക്ക് ഉള്ള കരാർ അടിസ്ഥാനം ആണ് ,ഇപ്പോഴത്തെ ജോലി പോലെ അല്ല ,നല്ല ഹാർഡ് വർക്ക് ഉണ്ട് ,റിസർച്ച് ടാറ്റ കോളേഷൻ ആണ് ജോലി ,അതായത് ഞാൻ നേരത്തെ പറഞ്ഞത് പോലെ ഓരോ കാര്യത്തെ കുറിച്ച് കിട്ടാവുന്ന സകല ലോക്കൽ അറിവുകളും സ്വീകരിക്കണം ,എന്നിട്ട് അതെല്ലാം കമ്പ്യൂട്ടർ കയറ്റി ടാറ്റ ആക്കി ,അതിനുള്ള റഫറൻസ് ചേർത്ത് പുതിയ ഒരു ഡ്രഗ് ഡിസൈൻ.

Leave a Reply

Your email address will not be published. Required fields are marked *