“ഭ്രാന്തൻ ചെക്കൻ ,കള്ളൻ
അങ്ങനെ ,നാലാം ക്ലാസ് മുതൽ ,സത്യവും , ,സ്നേഹവും ,എല്ലാം ലോകത്തിനു നൽകിയ ഞാൻ ,പതിനേഴാമത്തെ വയസ്സിൽ നാട്ടുകാർക്ക് കല്ലെറിയാനും ,തമാശ പറയാനും ,ഉള്ള ഒരു പേരും ആയി
ഭ്രാന്തൻ
എന്റെ വീടും പറമ്പും സ്വന്തം ആകാൻ വേണ്ടി ,അമ്മയുടെ മൂത്ത ആങ്ങളയും മകളും ,കൂടി നടത്തിയ നാടകത്തിൽ ,മോളെ കയറി പിടിച്ച ,ഭ്രാന്തനെ ചങ്ങലക്കിടാൻ ഉള്ള വകുപ്പും സൃഷ്ടിയായി .
എല്ലാവരോടും ഞാൻ ഉറക്കെ പറഞ്ഞു ..
എനിക്ക് ഭ്രാന്തില്ല ..ഞാൻ ഭ്രാന്തൻ അല്ല ……
അത് കേട്ടവർ കൈകൊട്ടി ചിരിച്ചു പറഞ്ഞു ..
ഭ്രാന്തൻ …ഭ്രാന്തൻ …ഭ്രാന്തൻ…
ചങ്ങലയുടെ എണ്ണം കൂടി വന്നപ്പോൾ ,പാതിരാത്രി കയ്യിൽ കിട്ടിയ സർട്ടിഫിക്കറ്റ് ഉം ,കുടുക്ക പൊട്ടിച്ച പോക്കറ്റ് മണി ഉം ആയി ഒരു പതിനേഴു കാരൻ ഓടി ..കാടും മലകളും താണ്ടി അവസാനം കുന്നിൻ ചെരിവില് ഒരു പള്ളിയിൽ ചെന്ന് ആ ഓട്ടം അവസാനിച്ചു .
അന്ന് ആദ്യമായി ,വെള്ള കുപ്പായം അണിഞ്ഞു കഴുത്തിൽ ഒരു കുരിസ്സു മാല അണിഞ്ഞ ,,കണ്ണാടി വെച്ച ,താടി ഉള്ള ഒരു മനുഷ്യൻ .എന്റെ കഥ മുഴുവൻ കേട്ട് ,എനിക്ക് ചോറ് തന്നു .,,എന്നോട് പറഞ്ഞു
നിനക്കു ഭ്രാന്തില്ല ….