വെള്ളരിപ്രാവ്‌ 5 [ആദു]

Posted by

ശ്രുതിയുടെ(പാറുവിന്റെ കൂട്ടുകാരി. ഞങ്ങളുടെ വീടിന്റെ രണ്ടു വീട് അപ്പുറം. ) അടുക്കലേക്ക് പോയിട്ടുണ്ട് എന്ന് മറുപടി കിട്ടി. ചെറിയമ്മ ഓഫീസിന്നു എത്തിയിട്ടില്ല.അച്ഛൻ പിന്നെ രാത്രിയാവും വരാൻ.ഞാൻ ചെല്ലുമ്പോ മുത്തശ്ശി ഉമ്മറത്തിരുന്നു ആരോടോ ഫോണിൽ സംസാരിക്കുവാണ്.ജാനു മുത്തശ്ശിയുടെ അടുത്ത് ചെറ്റുപടിയിൽ ഇരുന്നു എന്തോ ബുക്കിൽ എഴുതുവാണ്‌.ഞാൻ എന്റെ കയ്യിലെ ചായയും ഇലയടയും ഉമ്മറത്തെ ടീപോയിൽ വെച്ചു.എന്നിട്ട് നേരെ ഉമ്മറത്തെ മൂലയിലിരിക്കുന്ന മരത്തിന്റെ കസേരയിൽ നിന്ന് ഒന്ന് എടുത്തു. അത് ടീപോയിന്റെ അടുത്തേക്ക് നീക്കി അതിൽ ഇരുന്നു ഞാൻ കുടിക്കാൻ തുടങ്ങി.ജാനുവിനോട് ചോദിച്ചപ്പോ അവൾ കഴിച്ചു എന്ന് പറഞ്ഞു.ഫോൺ വിളി കൈഞ്ഞപ്പോ ഞാൻ മുത്തശ്ശിയോട് ചോദിച്ചു.

ഞാൻ : ആരാ മുത്തശ്ശി ഫോണിൽ.

മുത്തശ്ശി : അത് ദേവകിയ ഡാ…. ദേവകി മുത്തശ്ശിയുടെ അനിയത്തിയാണ്.

ഞാൻ : എന്താ വിശേഷിച്…

മുത്തശ്ശി : ഏയ്‌ ഒന്നുല്ല്യ… അവൾ ഓരോ വിശേഷങ്ങൾ അറിയാൻ വിളിച്ചതാ.

അതിനു ഞാൻ ഒന്ന് മൂളി

മുത്തശ്ശി : അച്ചൂട്ടാ…. മുത്തശ്ശി ഒരു ടോണിൽ വിളിച്ചു

ഞാൻ : എന്താ സരോജാകുട്ടി…. ഞാൻ അതെ ടോണിൽ മുത്തശ്ശിക്ക് മറുപടി കൊടുത്തപ്പോ മ്മടെ ജാനു വാപൊത്തി ചിരിക്കുന്നുണ്ട്..

മുത്തശ്ശി : മീനു നിന്റെ ക്ലാസ്സിലാലേ…

ഞാൻ അതിനു ഒരു ഒഴുക്കൻമട്ടിൽ ഒന്ന് മൂളി.

മുത്തശ്ശി : എന്താ കുട്ടി നിനക്ക് ഇപ്പഴും ദേഷ്യാണോ അതിനോട്. എന്റെ മൂളൽ കെട്ടും മുഖഭാവം ശ്രദ്ധിച്ചും മുത്തശ്ശി ചോദിച്ചു.

അതിനു ഞാൻ പ്രത്യേകിച്ചൊരു ഉത്തരം മുത്തശ്ശിക്ക് കൊടുത്തില്ല.എന്റെ ഉത്തരം കിട്ടാതായപ്പോ മുത്തശ്ശി വീണ്ടും തുടർന്നു.

മുത്തശ്ശി :പഴയതൊക്കെ ന്റെ കുട്ടി മറക്കണം.കഴിഞ്ഞ ആഴ്ച അവൾ ഇവിടെ വന്നിരുന്നു.നീ ഇവിടെ ഇല്ലാത്തപ്പ.കുറെ കരഞ്ഞു. ഞാനിപ്പോ അതിനോട് എന്ത് പറയാനാ.

ഞാൻ :മുത്തശ്ശി അവളോട്‌ ഒന്നും പറയണ്ട പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞോളാം.എന്നും പറഞ്ഞു ഞാൻ നേരെ വീടിന്റെ ഉള്ളിലേക്ക് പോയി.ഇതെന്താ അമ്മയും മുത്തശ്ശിയും എല്ലാരും അവളെ സൈഡ് പിടിക്കുന്നത്. ഒരു പതിവ്രത വന്നിരിക്കുന്നു. ഞാൻ സ്വയം ചിന്തിച്ചു.ഗ്ലാസും പത്രവും അമ്മയുടെ അടുത്ത് ഏല്പിച്ചു.അമ്മയോട് ഞാൻ പുറത്തു പോകുവാണ് എന്നും പറഞ്ഞു നേരെ അവമ്മാരെ വിളിച്ചുനോക്കിയിപ്പോ അവര് അവിടെക്ക് ഇറങ്ങാണ് എന്ന് പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല ബൈക്കുംഎടുത്തു നേരെ ജലനിധി വച്ചു പിടിച്ചു.പോകുന്ന പോക്കിൽ പാറു ശ്രുതിയുടെ വീട്ടിൽ നിന്നും വരുന്നത് കണ്ടു. ഞാൻ അവളുടെ അരികെ വണ്ടി നിർത്തി.

പാറു : ഏട്ടൻ എങ്ങോട്ടാ പോണേ..

ഞാൻ : ജലനിധിക്ക്….

പാറു : mmm.. പിന്നെ തിരിച്ചു വരുമ്പോ എനിക്ക് രണ്ടു പേപ്പർ ചാർട്ട് കൊണ്ട് വരണംട്ടോ…

Leave a Reply

Your email address will not be published. Required fields are marked *