വെള്ളരിപ്രാവ് 5
VellariPravu Part 5 | Author : Aadhu | Previous Part
A small ഫ്ലാഷ്ബാക്ക്……
മംഗലശ്ശേരി മാധവദാസിനും ഭാര്യ ലക്ഷ്മിക്കും തങ്ങളുടെ വിവാഹം കഴിഞ്ഞു എട്ടുവർഷം കഴിഞ്ഞിട്ടാണ് ആറ്റുനോറ്റു ഒരു ആൺകുട്ടി പിറക്കുന്നത്.അവനു അവർ അശ്വിൻ എന്ന് പേരിട്ടു.കൂട്ടത്തിൽ പേരിന്റെ വാലായി അച്ഛന്റെ പേരും ചേർത്ത് അശ്വിൻ മാധവ് എന്നായി.അതായത് ഈ ഞാൻ.അവനെ അവർ ലാളിച്ചും കൊഞ്ചിച്ചും തന്നെയാണ് വളർത്തിയത്.എന്നാൽ അവൻ ജനിച്ചു ആറുമാസം ആയപ്പോഴാണ് അവന്റെ മുത്തശ്ശന്റെ മരണം.അവന്റെ മുത്തശ്ശി അവനോട് ഇപ്പോഴും പറയും എന്റെ കുട്ടിനെ കണ്ടുകൊതി തീരും മുൻപ് ദൈവം അദ്ദേഹത്തെ തിരിച്ചുവിളിച്ചെന്ന്. അങ്ങിനെ പോകുമ്പോഴാണ് അവനു മൂന്നുവയസ്സുള്ളപ്പോ അവന്റെ അച്ഛൻ കുട്ടികളുണ്ടാവാൻ ഇനി പ്രയാസം വല്ലതും ഉണ്ടാവുമോ എന്നറിയാൻ വേണ്ടി ഒരു പരീക്ഷണം കൂടി നടത്തിയത്.എന്നാൽ പരീക്ഷണം കുഞ്ഞനുജത്തി ആയിട്ടാണ് ഉത്തരം കിട്ടുന്നത്.അതെ അവന്റെ അമ്മ വീണ്ടും ഗർഭിണിയായി. അതിൽ അവർക്കൊരു പെൺകുട്ടി ജനിച്ചു.ഒരു ആൺകുട്ടിയും പെൺകുട്ടിയും ആയപ്പോ തന്നെ അവര് ഇനി പരീക്ഷിക്കേണ്ടന്നും പ്രൊഡക്ഷൻ അവസാനിപ്പിക്കാമെന്നും തീരുമാനിച്ചു.
അവൻ വളർന്നു ഏകദേശം ഒന്നിൽ പഠിക്കുമ്പോഴാണ് അവൻ ഏറ്റവും കൂടുതൽ വെറുക്കാൻ കരണമായവൾ അവന്റെ ജീവിതത്തിലേക്ക് വരുന്നത്.അവന്റെ അമ്മ ലക്ഷ്മിയുടെ ഉറ്റ സുഹൃത്ത് സീത പ്രഭാകറിന്റെയും ഭർത്താവ് പ്രഭാകറിന്റെയും ഒരേയൊരു മകൾ മീനാക്ഷി എന്ന മീനു.
…………………….
എന്റെ ആറാം പിറന്നാളിനാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.നങ്ങൾ രണ്ടുപേരുടെയും ജനനം ഒരേ വർഷത്തിൽ തന്നെ ആയിരുന്നെങ്കിലും മാസങ്ങൾ കൊണ്ട് അവൾ എന്റെ മൂത്തതായിരുന്നു.