ഹരികാണ്ഡം 5 [സീയാൻ രവി]

Posted by

വാങ്ങിയിരുന്നു. കൊടുത്തു, രണ്ടു പേർക്കും സന്തോഷമായെന്നു തോന്നുന്നു.

ഒരു സാരി കൂടി വാങ്ങിയത് ചേച്ചിക്ക് കൊടുത്തിട്ട് പറഞ്ഞു, ഇത് കമലക്ക് വാങ്ങിയതാ, ചേച്ചി കൊടുത്തേരെ. അത് നന്നായി കണ്ണാ, അവൾക്കൊരു സന്തോഷമാകും അത്, എന്ന് പറഞ്ഞ് ചേച്ചി സാരി വാങ്ങി വെച്ചു. യാത്രാക്ഷീണം കൊണ്ട് പെട്ടെന്ന് അത്താഴവും കഴിച്ച് കിടന്നുറങ്ങി.

ഇതിനിടയിൽ ഞാനും ശാരദ ടീച്ചറും കൂടി പിരിവ് തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് അൻപതോളം വീടുകൾ കയറിയിറങ്ങി. അത്ര സാമ്പത്തികമില്ലാത്ത വീടുകളുള്ള വാർഡാണ്‌ ഞങ്ങൾക്ക് കിട്ടിയതെങ്കിലും മൂവായിരത്തോളം പിരിച്ചെടുത്തു. ശാരദ ടീച്ചറെ ആൾക്കാർക്കെല്ലാമറിമായിരുന്ന കൊണ്ട് ജോലി എളുപ്പമായിരുന്നു. സ്കൂട്ടർ ഓടിക്കുക, രസീതെഴുതുക എന്നീ രണ്ടു പണികളെ എനിക്കെടുക്കേണ്ടി വന്നുള്ളൂ.

തിങ്കളാഴ്ച നേരത്തെ എഴുന്നേറ്റു, കുളിച്ച് റെഡിയായപ്പോഴേക്കും കമലയും അഞ്ജനയും കൂടെ കയറിവന്നു. ചായയും ദോശയും, ഞാൻ കഴിക്കാൻ ഇരുന്നു. കമല ഇറങ്ങിപ്പോയെങ്കിലും അഞ്ജന ഞാൻ കഴിച്ച് തീരുന്നതു വരെ എൻ്റെ കൂടെ ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു. ആദ്യം കണ്ട മിണ്ടാപ്രാണി അല്ല ഇപ്പോളിവൾ, നന്നായി സംസാരിക്കുന്നുണ്ട്. വിവരമുള്ള കൂട്ടത്തിൽ ആയതിനാൽ ബോറടിപ്പിക്കാതെ ഇരുന്നു. എന്തായാലും അവളുടെ സാമീപ്യം എനിക്കും ഇഷ്ടമായിത്തുടങ്ങിയിരുന്നു.

സ്കൂളിലേക്കല്പം നേരത്തെ ഇറങ്ങി, സോമൻ സാറും കൂടെപ്പോന്നു. സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ അവിടെ പതിവില്ലാതെ ഒരു നിശബ്ദദ. അബ്ദുള്ള മാഷിനോടൊന്നു കുശലം പറഞ്ഞു, മാഷെന്നെ കണ്ണുകൊണ്ട് എതിരെയുള്ള സീറ്റ് ചൂണ്ടിക്കാണിച്ചു, അവിടെ ഇതുവരെ കാണാത്ത ഒരു മുഖം ഇരിപ്പുണ്ടായിരുന്നു. ഞാനൊന്നു നോക്കി പുരികം ഉയർത്തി അബ്ദുള്ള മാഷിനോട് ആരാ ഇത് എന്ന് ചോദിച്ചു. മാഷ് എഴുന്നേറ്റ് എന്നെ അവർക്ക് പരിചയപ്പെടുത്തി.

ഹരി മാഷേ, ഇത് വസുമതി ടീച്ചർ. ടീച്ചറെ, ഇതാ നമ്മുടെ പുതിയ മാഷ്, വടക്കൂന്നാ, പേര് ഹരി. ഞാൻ ഒന്ന് ചിരിച്ചു. അവരൊന്ന് മുഖമുയർത്തി നോക്കിയിട്ട് ചെയ്തു കൊണ്ടിരുന്ന പണിയിലേക്ക് മുഴുകി. ഞാൻ സീറ്റിൽ പോയിരുന്നുകൊണ്ടു അവരെ ഒന്ന് നോക്കി.

ഉയരം കുറഞ്ഞ് കറുത്തിട്ടൊരു സ്ത്രീ. ഇവരാണോ എല്ലാവര്ക്കും പേടിയുള്ള വസുമതി ടീച്ചർ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇരിക്കുന്ന കാരണം ഉയരം ശെരിക്കുമങ്ങ് മനസ്സിലാകുന്നില്ല. നന്നായി കറുത്തിട്ടാണെങ്കിലും മുഖത്തൊരു ഐശ്വര്യം ഉണ്ട്. എന്തായാലും ഞാൻ എൻ്റെ പണികളിലേക്ക് മുഴുകി.

ക്ലാസ് തുടങ്ങാറായില്ലേ, എന്താടാ ഇവിടെ എന്നൊരു അലർച്ച കേട്ടാണ് തലയുയർത്തി നോക്കിയത്. രണ്ടു പിള്ളേർ നിന്ന് വിറക്കുന്നു, ഒച്ചയെടുത്തത് വസുമതി ടീച്ചറാണ്, ബുക്ക് വെക്കാൻ വന്നതാണെന്ന് ഒരുത്തൻ പറഞ്ഞൊപ്പിച്ചു. വെച്ചിട്ട് പോടാ എന്നാ, നേരെ ക്ലാസ്സിലേക്ക് പൊക്കോണം, ഞാനാ ആദ്യത്തെ പീരീഡ്‌. അവർ ഒച്ചയുയർത്തിത്തന്നെയാണ് പറഞ്ഞത്. പിള്ളേർ ബുക്കും വെച്ചിട്ട് ജീവനും കൊണ്ടോടി. വെറുതെഅല്ല ഇവരെ പേടിക്കുന്നത്. ഞാൻ ഉള്ളാലെ ഒന്ന് ചിരിച്ചു.

ആദ്യത്തെ പീരീഡ്‌ എനിക്ക് ക്ലാസില്ലായിരുന്നു. ഞാൻ എഴുന്നേറ്റ് ശാരദ ടീച്ചറിൻ്റെ അടുത്ത് പോയി ഇന്ന് പിരിവിനു പോകുന്ന കാര്യം ഒന്ന് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *