ഇത് പ്രശ്നം വഷളാകുമെന്നു തോന്നിയപ്പോൾ അവളോട് പറഞ്ഞു, കൊച്ചെ നീ എന്നെ നോക്കി ഇരിക്കേണ്ട കാര്യമില്ല, നിൻ്റെ കല്യാണം ഉറപ്പിച്ചിരിക്കുന്നതാണ്, അപ്പൊ നമ്മൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല, അതല്ല ഉണ്ടാകാനും പാടില്ല. എനിക്ക് ചേച്ചിയെ ഏതു രീതിയിലും വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വയ്യ. അത് കൊണ്ട് എന്നെ ഓർത്ത് ടെൻഷൻ അടിക്കണ്ട, അത് പോലെ എൻ്റെ കാര്യങ്ങൾ ഒരു പരിധി വിട്ട് അന്വേഷിക്കാനും നിക്കണ്ട.
അവളാകെ അമ്പരന്നിരിക്കുന്നു, മനസ്സിലായോ നിനക്ക്, ഞാൻ സ്വരം കടുപ്പിച്ചൊന്നു ചോദിച്ചു. അവൾ തലയാട്ടിക്കൊണ്ടു എഴുന്നേറ്റ് പോയി. മനസ്സിൽ ഒരു വിഷമം വന്നെങ്കിലും ഇതാ നല്ലത് എന്ന് തോന്നി. വളർത്തി വിട്ടാൽ ശെരിയാകില്ല. എന്തായാലും അത്താഴം കൂടി കഴിച്ചിട്ടാണ് മുകളിലേക്ക് പോയത്. അഞ്ജന എൻ്റെ മുമ്പിൽ വന്നതേയില്ല.
പിറ്റേദിവസം കൂടി അവധി, ഉറങ്ങിത്തീർത്തു.
തുടരും…