ഇവളുടെ കല്യാണം എന്നത്തേക്കാ ചേച്ചി, വെറുതെ ചോദിച്ചു. മാർച്ചിലേക്കടാ മുഹൂർത്തം വന്നിരിക്കുന്നെ. ഇവളെന്താ വീട്ടിൽ പോകാത്തത്, എന്നിട്ട് വേണം നമുക്കൊന്ന് ശെരിക്ക് കൂടാൻ, എത്ര ദിവസമായി, ഞാൻ മനസ്സിൽ തോന്നിയത് പറഞ്ഞു. ഇവളിനി കല്യാണമായിട്ടേ പോകുന്നുള്ളൂ കണ്ണാ, അവൾ അടുത്തില്ല എന്നുറപ്പാക്കി ചേച്ചി പറഞ്ഞു.
അവളുടെ വീടിൻ്റെ അടുത്തൊരുത്തൻ ഉണ്ട്, വലിയ ശല്യമാ ഇവൾക്ക്. ഇവളെ കല്യാണം കഴിക്കണം എന്നും പറഞ്ഞ് ബഹളമാ, അത് ഇവൾക്കാണെ ഇഷ്ടമല്ല താനും. ആർക്കും ഇഷ്ടമല്ല കേട്ടോ, ഒരു താന്തോന്നി. കൈയിൽ കാശുണ്ടെന്നേ ഉള്ളൂ, തനി പോക്കിരി. കള്ളും കുടിച്ചും കൊണ്ട് നാട്ടിൽ നടപ്പാണ് പണി. അപ്പോപ്പിന്നെ ഞാനാ പറഞ്ഞെ, കല്യാണം ആകുന്നവരെ ഇവിടെ നിൽക്കട്ടെ എന്ന്. അഞ്ജന ഡൽഹിയിൽ എൻ്റെ മോൻ്റെ കൂടെ ആണെന്നാണ് അവിടെ എല്ലാരോടും പറഞ്ഞിരിക്കുന്നത്. പ്രശ്ങ്ങളൊന്നുമില്ലാതെ ഇതൊന്നു നടന്നു കിട്ടിയാ മതിയായിരുന്നു, ചേച്ചി പറഞ്ഞു നിർത്തി.
അപ്പൊ നമ്മുടെ കാര്യം ഗോവിന്ദ അല്ലെ, ഞാൻ ഒന്ന് ചിരിച്ചു. ശെരിയാക്കാമെടാ കൊതിയാ, നീ എന്താ വിചാരിച്ചേ എനിക്ക് വേണ്ടന്നാണോ. നീയല്ലേടാ കണ്ണാ എനിക്കുള്ളൂ, ചേച്ചി കരയുമെന്ന് തോന്നിയപ്പോൾ ഞാൻ വിഷയം മാറ്റി. വസുമതി ടീച്ചറുമായുള്ള ഇടപെടൽ പറഞ്ഞപ്പോൾ അവർക്കു ചെറിയ വട്ടുണ്ട് കണ്ണാ, നോക്കീം കണ്ടും നിന്നോണം എന്ന് ചേച്ചി ഉപദേശിച്ചു.
ആർക്കാ അമ്മായീ വട്ട് എന്നും ചോദിച്ചാണ് അഞ്ജന പുറത്തേക്ക് വന്നത്. ഞങ്ങൾ ചിരിച്ചു, ഒരു ടീച്ചറിനെയ്, ഞാൻ അവളോട് വസുമതി ടീച്ചറിൻ്റെ ഒരു ലഖുവിവരണം നടത്തി. ഇടക്കിടക്കിടക്കവൾ ചരിക്കുന്നുണ്ട്. ഞാനാ മുഖത്തേക്ക് നോക്കിയിരുന്നു പോയി. ചേച്ചി എൻ്റെ തോളത്തൊന്നു തല്ലിയപ്പോഴാണ് പരിസരമോർത്തത്. അവളുടെ മുഖത്തൊരു നാണം കലർന്ന ചിരി.
എന്തായാലും ഞാൻ എഴുന്നേറ്റ് മുകളിലേക്ക് നടന്നു. അത്താഴം താഴെ വന്നു കഴിച്ചു. നാളെ കമലയോടൊന്നു റൂം തുടക്കാൻ പറയണേ ചേച്ചീ എന്നും പറഞ്ഞിട്ട് ശുഭരാത്രിയും നേർന്ന് മുകളിലേക്ക് പോന്നു. ശെനിയാഴ്ച ആയതു കൊണ്ട് വൈകിയേ എഴുന്നേൽക്കുന്നുള്ളൂ എന്നോർത്താണ് കിടന്നത്.
രാവിലെ ആരോ പുറത്തുനിന്ന് വിളിക്കുന്നുണ്ട്. സമയം നോക്കിയപ്പോൾ ആറരയാകുന്നെ ഉള്ളൂ. ശല്യം എന്നോർത്തു കതക് തുറന്നു, നോക്കിയപ്പോൾ അഞ്ജനയാണ്, ഹരിയേട്ടാ എന്നെ ഒന്ന് കൃഷ്ണൻ്റെ അമ്പലത്തിൽ കൊണ്ടുപോകുമോ, ഇവിടെ അടുത്ത് തന്നെയാ, പക്ഷെ നടന്നു പോകാൻ പറ്റില്ല, അല്പം ദൂരമുണ്ട്. ഹരിയേട്ടൻ ഒന്ന് സ്കൂട്ടറിൽ കൊണ്ടുപോയാൽ മതി. എനിക്ക് ദേഷ്യം വന്നെങ്കിലും മറുത്തൊന്നും പറഞ്ഞില്ല.
ഞാൻ താഴേക്ക് വന്നേക്കാം എന്നും പറഞ്ഞ് അകത്തേക്ക് കയറി. എനിക്കിഷ്ടമായില്ല എന്നവൾക്ക് മനസ്സിലായിക്കാണണം, മുഖം കറുപ്പിച്ചാണ് താഴേക്ക് പോയത്. പെട്ടെന്നൊന്നു കുളിച്ചു, കിട്ടിയ ഷർട്ടും എടുത്തിട്ട് ഒരു മുണ്ടെടുത്തുടുത്തു. താഴെ ചെല്ലുമ്പോൾ ചേച്ചി പുറത്തിരുന്ന് പേപ്പർ വായിക്കുന്നുണ്ട്, നിനക്കൊരു ബുദ്ധിമുട്ടയോ ഹരീ, ഇവൾക്ക് നേരം