“… പിന്നെ അങ്ങോട്ട് എനിക്ക് വാശിയായിരുന്നു… പഠിച്ച് എവിടേലും എത്തണം… സ്വന്തമായി ജീവിക്കണം… എന്നെ നോക്കി സങ്കടപെടുന്നവരോ… ഞാനൊരു ബാധ്യതയാക്കപ്പെട്ടവരോ ഇല്ലാത്ത എവിടേലും പോയി സ്വസ്ഥമായി ജീവിക്കണം… എന്നൊക്കെ.. ആദ്യം കിട്ടിയ ജോലിയിൽ തന്നെ കയറി… അനുപേട്ടന്റെ കൂടെ… ദാ… ആ ജീവിതം ഇവിടെ എത്തി നിൽക്കുന്നു… ” ശ്രുതി ഒരു ചെറു ചിരിയിൽ ചാലിച്ച് അവളുടെ ദീർഘമായ വാക്കുകൾ അവസാനിപ്പിച്ച് ലിസിയെ നോക്കി.
ലിസിയും അവളെ നോക്കി ചിരിച്ചു. ശ്രുതിയുടെ പിറകിലൂടെ ചെന്ന് അവളുടെ തോളിൽ കൈവെച്ച് കൊണ്ട് ലിസി അവളെ സമാധാനിപ്പിക്കാനെന്നോണം തലോടി.
“എന്റെ ശ്രുതി… ജീവിതം എന്ന് പറയുന്നത് എല്ലാവർക്കും ഇങ്ങനെ ഒക്കെ തന്നെയാ… നമുക്ക് പുറമെ നിന്ന് നോക്കുമ്പോൾ ഭയങ്കര ആർഭാടമായിട്ടും സന്തോഷമായിട്ടുമൊക്കെ തോന്നും… പക്ഷെ, എല്ലാവരുടെ ഉള്ളിലും കാണും അവരുടേതായ വിഷമങ്ങൾ… ഞങ്ങളുടെ കാര്യം തന്നെ നോക്ക്… ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു.. പറക്കമുറ്റാത്ത കുട്ടികളെ ഈ ഭൂമിയുടെ പരപ്പിൽ ഒറ്റക്കാക്കി അവരങ് പോയി… പിന്നെ എങ്ങിനെയാണ് ഇവിടെ വരെ എത്തിയതെന്ന് ആലോചിക്കുമ്പോൾ തന്നെ അത്ഭുതമാണ്… പിടിച്ച് നീക്കാനുള്ള ഓട്ടമായിരുന്നു… സഹതപിക്കാൻ നമുക്ക് ചുറ്റും ഒരുപാട് പേര് കാണും… പക്ഷെ അവരുടെ സഹതാപത്തിൽ കുടുങ്ങി പോയാൽ… നമ്മൾ എന്നും വേദന തിന്ന് ജീവിക്കേണ്ടി വരും….” ലിസി പറഞ്ഞു നിർത്തി.
ലിസിയുടെ മുഖത്തേക്ക് നോക്കിയാ ശ്രുതിക്ക് ആ മുഖം ഒരു ബുദ്ധമഹർഷിയുടെ ചൈതന്യമുള്ളത് പോലെ തോന്നി. ആ വാക്കുകൾ അവളെ ദുഖമുക്തിയിലെത്തിച്ചു. മനസ്സിൽ കാലങ്ങളായി തൂങ്ങി കിടന്ന ഭാരം തെല്ലു കുറഞ്ഞത് പോലെ. എന്ത് ഉൾപ്രേരണയാണ് കിട്ടിയതെന്നറിയില്ല, ശ്രുതി ലിസിയെ കെട്ടിപിടിച്ചു. അവളുടെ കവിളിൽ ഉമ്മവെച്ചു.
ലിസി ഒരു മാതൃവാത്സല്യത്തോടെ അവളെ തലോടി. സ്പർശനത്തിന്റെ സൗഖ്യത്തിൽ ശ്രുതി ലയിച്ച് നിൽക്കുന്നു. ആ നിമിഷം അനശ്വരമായെങ്കിലെന്ന് അവൾ വൃഥ നിനച്ചു പോയി. ആ നിമിഷത്തെ സാക്ഷിയാക്കി ഒരു തെന്നൽ അവരെ കടന്നു പോയി. ആകാശത്ത് കൊച്ചു കൊച്ചു നക്ഷത്രങ്ങൾ സന്തോഷത്തോടെ കണ്ണ് ചിമ്മി. ആ കെട്ടിടത്തിന്റെ മൂലയിൽ നിന്നെവിടെന്നോ ഒരു പ്രാവ് അതിന്റെ ഇണയ്ക്ക് വേണ്ടി കുറുകി. ആ നിശബ്ദതയിൽ രാത്രിയവർക്ക് ഇരുട്ട് കൊണ്ട് കുടചൂടി.
ശ്രുതിയെ വിട്ട്മാറി ലിസി സോഫയിലേക്കിരുന്നു. അവളുടെ മനസ്സും ഓർമ്മകളുടെ കുത്തോഴുക്കിൽ പെട്ട് കലങ്ങി മറിഞ്ഞിരുന്നു. ലിസി ടീപ്പോയിൽ നിന്നും ഒരു സിഗരെറ്റെടുത്ത് തീ കൊളുത്തി. ദീർഘമായ പുകയെടുത്ത് ഊതി വിട്ടു. പുകയിലയുടെ ലഹരി മസ്തകത്തെ പുണർന്നപ്പോൾ കുടുങ്ങി കിടന്ന ഒരു ഗുഹയിൽ നിന്നും രക്ഷപെട്ടു വന്നത് പോലെ അവൾക്ക് തോന്നി.
ശ്രുതി അപ്പോഴും കൈവരിയിൽ കൈ വെച്ച് ഇരുട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അത് കണ്ട ലിസി വലത്തെ കയ്യിന്റെ വിരലുകൾക്കിടയിൽ സിഗരറ്റ് വെച്ച് ശ്രുതിയുടെ പിറകിൽ പോയി നിന്നു. പിറകിലേക്ക് തെറിച്ച് നിൽക്കുന്ന ശ്രുതിയുടെ നിതമ്പത്തിലേക്ക് അവളുടെ അരകെട്ടടുപ്പിച്ച് കൊണ്ട് അവളുടെ തോളിൽ കൈ വെച്ചു.
“നീ അത് ഇത് വരെ വിട്ടില്ലേ…?” ശ്രുതി ചോദിച്ചു.