ഒരു ഞെട്ടലോടെ കണ്ണ് തുറന്നു നോക്കിയ ഷൈൻ വേഗത്തിൽ സ്റ്റീയറിങ് വെട്ടിച്ചു…
പക്ഷേ അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു…
വണ്ടി ഡിവൈഡർ കടന്ന് മരു വശത്തേക്ക് കടന്നു…
ഷൈനിന്റെ കാലുകൾ ബ്രേക്കിൽ അമർന്നു….
ഒരു വലിയ ഞെരക്കത്തോടെ വണ്ടിയുടെ പുറകിലെ ചക്രങ്ങൾ കറങ്ങി കൊണ്ട് വണ്ടി റോഡിന്റെ നടുവിൽ വിലങ്ങനെ നിന്നു…
എതിരെ വന്ന കണ്ടെയ്നർ ലോറി ഡ്രൈവർ ഒരുപാട് ഹോണുകൾ അടിച്ചെങ്കിലും ഷൈനിന് ഒന്നും ചെയ്യാൻ സാധിച്ചില്ല…
വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കാൻ ലോറി ഡ്രൈവർക്കും സാധിച്ചില്ല…
ഒരു വലിയ ശബ്ദത്തോടെ ലോറി ഷൈനിന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു…
അൽപ സമയത്തിന് ശേഷം.. എങ്ങും നിശ്ശബ്ദത…
അടുത്തുള്ള കടകളിൽ നിന്നും മറ്റ് വാഹങ്ങളിൽ നിന്നും ആളുകൾ അങ്ങോട്ട് ഓടി കൂടിയിട്ടുണ്ട്….
ആരൊക്കെയോ വിളിച്ച ആംബുലൻസ് വലിയ ശബ്ദത്തോടെ അങ്ങോട്ട് പാഞ്ഞു വരുന്നു…
ബോധത്തിന്റെ അവസാന കണികയും തന്നിൽ നിന്ന് അകലുമ്പോഴും ഷൈനിന്റെ ചുണ്ടുകൾ മൊഴിഞ്ഞത് ഒന്ന് മാത്രം….
……….ദിയ……
(Will be back soon…!! Stay tuned..!!)