ഷൈൻ: ഓകെ ഫിക്സ് ചെയ്തോളൂ…
അങ്ങനെ അവർ തിരികെ ഡ്രസ്സ് മാറി ഇടാനായി പോയി…
അടുത്തത് ഷൈനിന് വേണ്ടിയുള്ള ഡ്രസ്സ് സെലക്ഷൻ ആയിരുന്നു…
അതും മായ തന്നെ ആണ് സെലക്റ്റ് ചെയ്തത്..
ഷൈൻ ഡ്രസ്സ് മാറി വന്നപ്പോൾ മായ ഓകെ എന്ന രീതിയിൽ കൈകൊണ്ട് കാണിച്ചു…
ഷൈനിന് ഇതെല്ലാം വെറും പ്രഹസനം ആയാണ് തോന്നിയത്…
സത്യത്തിൽ ദിയ ആയിരുന്നു തന്റെ കൂടെ ഉണ്ടാവേണ്ടത് എന്ന ബോധം ഷൈനിൽ വല്ലാത്ത നിരാശ സൃഷ്ടിച്ചു…
അങ്ങനെ പരിപാടികൾ എല്ലാം കഴിഞ്ഞു..
അവരുടെ അളവുകളിൽ ഒറിജിനൽ ഡ്രസ്സുകൾ തയ്ച്ച് വക്കാം എന്ന് ലിൻഡ പറഞ്ഞു…
ലിൻഡ: രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയാണ് കേട്ടോ…
ഷൈനിന് അത് കേട്ടപ്പോൾ സന്തോഷം തോന്നി എങ്കിലും ഷൈൻ പറഞ്ഞു..
ഷൈൻ: ഇതല്ല ബ്രൈഡ്.. ഇത് അവളുടെ സഹോദരിയാണ്.. അവർ ട്വിൻസ് ആണ്.. അപ്പോ അവൾക്ക് വരാൻ പറ്റാത്തത് കൊണ്ട്….
ലിൻഡ: ഓഹ്.. സോറി.. എന്നാലും ട്വിൻസ് ആണല്ലോ.. അപ്പോ ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നില്ല…
അങ്ങനെ ഷൈനും മായയും അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി…
ദിയയുടെ കൂടെ ഒരു കോഫിയും പറ്റിയാൽ ഒരു സിനിമയും ഒക്കെ ആയിരുന്നു ഷൈനിന്റെ മനസ്സിലെ പ്ലാനുകൾ..
അതെല്ലാം കട്ടപ്പുറത്ത് ആയ സ്ഥിതിക്ക് നേരെ ഓഫീസിൽ പോകാൻ തന്നെ ഷൈൻ തീരുമാനിച്ചു…
ഷൈൻ: മായ.. താൻ നേരെ വീട്ടിലേക്കല്ലെ…??
മായ അതെ എന്ന അർത്ഥത്തിൽ തലയാട്ടി…
ഷൈൻ: ശരി എന്നാൽ കാണാം.. ദിയയോട് പറഞ്ഞോളൂ..
മായ അതിനും മറുപടിയായി ചിരിക്കുക മാത്രം ചെയ്തു…
അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാത്ത ഷൈൻ നേരെ കാറിൽ കയറി ഓഫീസ് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു…
🌀🌀🌀🌀🌀🌀🌀🌀🌀🌀
ടൗണിൽ ഉള്ള ഒരു കോഫി ഷോപ്പിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ദിയയും മായയും..
മായ: നീ കാണണമായിരുന്നു… ഷൈൻ ആ ഡ്രസിൽ സൂപ്പർ ആയിരുന്നു…
ദിയ: അത് സാരല്ല.. കല്ല്യാണത്തിന് കണ്ടാൽ മതി… ഗൗൺ എങ്ങനെ ഉണ്ടായിരുന്നു…??